കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50 രൂപയുടെയും 200 രൂപയുടെയും നോട്ടുകള്‍ ആദ്യം സ്വന്തമാക്കി പ്രവാസി മലയാളി

ഒരുപാടു കാലത്തിനു ശേഷം റിസര്‍വ്വ് ബാങ്ക് പുതിയ രൂപത്തിലും ഭാവത്തിലും പുറത്തിറക്കിയ അമ്പതു രൂപ നോട്ടും ഇരുന്നൂര്‍ രൂപ നോട്ടും പ്രവാസലോകത്ത് ആദ്യമായി സ്വന്തമാക്കി പ്രവാസി മലയാളി ശ്രദ്ദേയമായി

Google Oneindia Malayalam News

ദുബായ്: ഒരുപാടു കാലത്തിനു ശേഷം റിസര്‍വ്വ് ബാങ്ക് പുതിയ രൂപത്തിലും ഭാവത്തിലും പുറത്തിറക്കിയ അമ്പതു രൂപ നോട്ടും ഇരുന്നൂര്‍ രൂപ നോട്ടും പ്രവാസലോകത്ത് ആദ്യമായി സ്വന്തമാക്കി പ്രവാസി മലയാളി ശ്രദ്ദേയമായി. ദുബായില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി എം.കെ ലത്തീഫാണ് റിസര്‍വ്വ് ബാങ്കില്‍നിന്ന് നേരിട്ട് കറന്‍സികള്‍ സ്വന്തമാക്കിയത്. 2017ല്‍ ഇറങ്ങിയ പുതിയ അഞ്ഞൂറ് രൂപയുടെയും 2016ല്‍ ഇറങ്ങിയ രണ്ടായിരം രൂപയുടെയും 2015ല്‍ ഇറങ്ങിയ ഒരു രൂപയുടെയും നോട്ടുകള്‍ ഇറങ്ങിയ ദിവസം തന്നെ സ്വന്തമാക്കി വാര്‍ത്തയില്‍ ഇടം നേടിയ വ്യക്തിയാണ് ലത്തീഫ്.

2017 ആഗസ്റ്റ് ഇരുപതിയഞ്ചിന് ഔപചാരികമായി പുറത്തിറക്കിയ നോട്ടുകളില്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ കൈയ്യൊപ്പാണ് ഉള്ളത്. അറുപത്തിയാറ് മില്ലി മീറ്റര്‍ വീതിയും നൂറ്റി മുപ്പത്തിയഞ്ച് മില്ലിമീറ്റര്‍ നീളവുമാണ് പുതിയ അമ്പതു രൂപയുടെ വലിപ്പം. മഹാത്മാഗാന്ധി സീരിയലിലുള്ള അമ്പതു രൂപയുടെ മറുവശം കര്‍ണാടകയിലെ ഹംബി കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ ചിത്രമാണ് ഉള്ളത്. ഇതില്‍ ദേവഗിരി ലിപിയിലും അക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മാക്രോ ലെറ്ററില്‍ ആര്‍.ബി.ഐ എന്നും സെക്യൂരിറ്റി ത്രെഡില്‍ ആര്‍.ബി.ഐ ഇന്ത്യ എന്നും ഉണ്ട്. സ്വച്ച് ഭാരത ലോഗോയും വിവിധ സംസ്ഥാനങ്ങളുടെ പതിനഞ്ചോളം ഭാഷയില്‍ അക്കം രേഖപ്പെടുത്തിയ പുതിയ അമ്പതു രൂപ നോട്ട് മെട്രോ നഗരങ്ങളില്‍ എത്തിയ ശേഷം മാത്രമേ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ എത്തുകയുള്ളൂ. പുതിയ ഇരുന്നൂര്‍ രൂപ നോട്ടുകള്‍ ഈ ആഴ്ച്ച തന്നെ എല്ലാ ബാങ്കുകളിലും എത്തിത്തുടങ്ങും. പ്രവാസ ലോകത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍നിന്ന് ഒരു മാറ്റം എന്ന നിലയിലാണ് ലത്തീഫ് നോട്ടു ശേഖരണം ഒരു ഹോബിയക്കിയത്. 2015ല്‍ ഇറങ്ങിയ ഒരു രൂപ നോട്ട് ആദ്യം സ്വന്തമാക്കിയ മലയാളികൂടിയാണ് ലത്തീഫ്. ഇന്നും ഈ ഒരു രൂപ നോട്ട് മാര്‍ക്കറ്റിലും ബാങ്കുകളിലും വളരെ അപ്പൂര്‍വ്വമായാണ് കാണപ്പെടുന്നത്.

currency-29-1503986164.jpg -Properties

ഇരുന്നൂറു രൂപയുടെ നോട്ടിന്റെ വലിപ്പം അറുപത്തിയാറ് മില്ലിമീറ്റര്‍ വീതിയും നൂറ്റി നാല്‍പ്പത്തിയാറു മില്ലിമീറ്റര്‍ നീളവുമാണ്. ഇളം മഞ്ഞ നിറത്തിലുള്ള നോട്ടില്‍ അശോക ചക്ക്രത്തിന് പുറമേ സാക്ഷിസ്തൂപ മോണട്രമന്റിന്റെ ചിത്രവും,പ്രധാനമന്ത്രിയുടെ സ്വച്ച് ഭാരതി പദ്ധതിയുടെ ലോഗോയും ഉണ്ട്. ധനകാര്യ മന്ത്രാലയവുമായി ആലോചിച്ചു കഴിഞ്ഞ മാര്‍ച്ചിലാണ് ഇരുന്നൂര്‍ രൂപ നോട്ടുകള്‍ ഇറക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചത്. വിശിഷ്ട ദിവസങ്ങളില്‍ ഗവണ്മെന്റ് ഇറക്കുന്ന ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നാണയങ്ങള്‍ റിസര്‍വ്വ് ബാങ്കില്‍ നിന്നും ലത്തീഫ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ദുബായ് ഗവണ്മെന്റ് പുറത്തിറക്കിയ നൂറ് ദിര്‍ഹത്തിന്റെ കോയിന്‍ ദുബായ് റിസര്‍വ്വ് ബാങ്കില്‍ നിന്നും ലത്തീഫ് ശേഖരിച്ചിട്ടുണ്ട്. പുതുതായി നിയമിതനായ ഇന്ത്യന്‍ പ്രസിഡന്റിന്റെ ജന്മദിന അക്കമുള്ള നോട്ടുകള്‍ ശേഖരിച്ചു അദ്ദേഹത്തിനു സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ് ലത്തീഫ്.

img-20170828-wa0032-29-1503986551.jpg -Properties

എല്ലാ രാജ്യങ്ങളുടെയും പുതിയതും പഴയതുമായ എല്ലാ കറന്‍സികളും ലത്തീഫിന്റെ ശേഖരണത്തില്‍ ഉണ്ട്. പ്രശസ്തരുടെ ജനന തിയ്യതി ഇന്ത്യന്‍ രൂപയിലെ സീരിയല്‍ നമ്പരുമായി ബന്ധിപ്പിച്ച് നോട്ടുകള്‍ ശേഖരിക്കുന്ന ലത്തീഫ് ഇതിനോടകം പ്രധാനമന്ത്രി ഉള്‍പ്പടെ പ്രമുഖര്‍ക്കെല്ലാം ജന്മദിന നോട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട്. പ്രശസ്ത വ്യെക്തികളുടെ എല്ലാം ജന്മദിന നോട്ടുകള്‍ ശേഖരിച്ച് ആല്‍ബമായി സൂക്ഷിക്കുന്ന ലത്തീഫ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഫ്രെയിം ചെയ്ത ജന്മദിന നോട്ടുകള്‍ അദ്ദേഹത്തിന് കൊടുക്കാന്‍ ഒരവസരത്തിന് വേണ്ടി കത്ത് നില്‍കുകയാണ്. ദുബായിലെ ദേര നൈഫില്‍ ബിസിനസ് ചെയ്യുന്ന ലത്തീഫ് കഴിഞ്ഞ മുപ്പത് വര്‍ഷമായി ദുബായിലുണ്ട്.

English summary
The first nri person who ownes the 50 and 200 new notes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X