കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറുകിട സംരംഭകര്‍ക്ക് മാര്‍ഗ്ഗദര്‍ശനവുമായി ഐപിഎ എന്‍ക്യൂറ മീറ്റ് സംഘടിപ്പിച്ചു.

Google Oneindia Malayalam News

ദുബായ്: ദുബായിലെ ബിസിനസ് സംരംഭക വികസന വേദിയായ ഐപിഎ 'എന്‍ക്യൂറ മീറ്റ്' സംഘടിപ്പിച്ചു. 150ലധികം രാജ്യങ്ങളിലെ മുഖ്യധാരാ ബിസിനസ്-സംരംഭക മേധാവികള്‍ക്ക് കണ്‍സല്‍ട്ടിംഗ് നല്‍കുന്ന രാജ്യന്തര സംരംഭക-ഗുരു സന്തോഷ് ബാബു ചെറുകിട സംരംഭകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി പ്രത്യേക സെഷന്‍ ചടങ്ങിൽ അവതരിപ്പിച്ചു. ദേര സിറ്റി സെന്ററിന് സമീപമുളള പേള്‍ സിറ്റി സ്യൂട്ട്‌സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഐപിഎ ചെയര്‍മാന്‍ എ.കെ ഫൈസല്‍ സ്വാഗതം പ്രസംഗം നിര്‍വ്വഹിച്ചു. 'Winning without Losing You' എന്ന തല്ലക്കെട്ടിലാണ് സന്തോഷ് ബാബു ഐപിഎ യിലെ സംരംഭകര്‍ക്ക് ബിസിനസ് രംഗത്തെ വളര്‍ച്ചയ്ക്കുതകുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വതസിദ്ധമായ രീതിയില്‍ അവതരിപ്പിച്ചത്. സ്വന്തം സംരംഭത്തെയും തന്‍റെ കഴിവുകളെയും ദൗര്‍ബല്ല്യങ്ങളെയും തിരിച്ചറിയുകയാണ് ഒരു സംരംഭകന്‍ ആദ്യം ചെയ്യേണ്ടതെന്ന് സന്തോഷ് ബാബു പറഞ്ഞു. വിശ്വാസ്യതയാര്‍ജ്ജിക്കുകയെന്നതും പരമപ്രധാനമാണ്.

 നെഹ്റു സ്ത്രീലമ്പടൻ; നെഹ്റുവിനെ ഹാർദിക് പട്ടേലിനോട് ഉപമിച്ചു, ചിത്രങ്ങൾ പ്രചരിപ്പിച്ചു, കുടുങ്ങി! നെഹ്റു സ്ത്രീലമ്പടൻ; നെഹ്റുവിനെ ഹാർദിക് പട്ടേലിനോട് ഉപമിച്ചു, ചിത്രങ്ങൾ പ്രചരിപ്പിച്ചു, കുടുങ്ങി!

ബിസിനസ് പങ്കാളികളെ തെരഞ്ഞെടുക്കുമ്പോഴും സൂക്ഷ്മത പുലര്‍ത്തണം. ബിസിനസ് രംഗത്തെ അതികായകരില്‍ പലരും ആത്മാര്‍ത്ഥമായ സംതൃപ്തി അനുഭവിക്കുന്നവരല്ല. ബിസിനസ്സിലൂടെ സമ്പത്ത് നേടിയെങ്കിലും പൊതുസമൂഹത്തിന്റെ മതിപ്പും വിശ്വാസതയും നേടാനാവാതെ പോയതാണ് ഇതിന് കാരണമെന്നും സന്തോഷ് ബാബു ഓര്‍മിപ്പിച്ചു. ആവശ്യവും ആര്‍ഭാടവും വേര്‍തിരിച്ച് കണ്ടുകൊണ്ട് ചെലവിടാനും സംരംഭകര്‍ പഠിക്കേണ്ടതുണ്ട്. ആത്മാര്‍ത്ഥയും സമര്‍പ്പണവും തന്നെയാണ് വിജയത്തിന്‍റെ ഫോര്‍മുലയെന്നും അദ്ദേഹം രസകരമായ അവതരണശാലിയില്‍ സദസ്സിനെ ബോധ്യപ്പെടുത്തി. ഐപിഎയും ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും ഐപിഎ വരും കാലങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെക്കുറുച്ചുമുളള റിപ്പോര്‍ട്ട് ഐപിഎ സ്ട്രാറ്റജിക് ഡയറക്ടര്‍ കെപി സഹീര്‍ സ്റ്റോറീസ് അവതരിപ്പിച്ചു. യുഎഇ ഭരണകൂടം പ്രഖ്യാപിച്ച ദാന വര്‍ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐപിഎയുടെ നേതൃത്വത്തിലും നിരവധി സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുവരികയാണെന്ന് സഹീര്‍ സ്റ്റോറീസ് അറിയിച്ചു.

thanveer

സംരംഭകകരുടെ സര്‍വ്വമേഖലയിലുമുളള പുരോഗതിയാണ് ഐപിഎ ലക്ഷ്യമിടുന്നത്. കുടുംബ ജീവിതവും, സാമൂഹിക ജീവിതവും ഒരുപോലെ മികച്ചതായാലേ സംരംഭകന് വിജയം കൈയ്യെത്തിപ്പിടിക്കാനാവൂ. ഇത്തരം രംഗങ്ങളില്‍ കുറവുകള്‍ നികത്താനുതകുന്ന പ്രത്യേക ശില്‍പശാലകള്‍ വരും മാസങ്ങളില്‍ ഐപിഎ സംരംഭകര്‍ക്കായി ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐപിഎയുടെ ഉപഭോക്താകൾക്കിടയിൽ ഊഷ്മളമായ ബന്ധം നിലിര്‍ത്താന്‍ വിദേശ ക്രൂയിസ് ഷിപ്പ് യാത്രയടക്കം നടത്താന്‍ തീരുമാനിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

പരസ്പരം പ്രോത്സാഹിപ്പിച്ചുകൊണ്ട് അംഗങ്ങളുടെയും സ്വന്തം സംരംഭങ്ങളുടെയും ഉയര്‍ച്ച കണ്ടെത്തുകയെന്നതാണ് ഐപിഎയുടെ ലക്ഷ്യമെന്നും സഹീര്‍ സ്റ്റോറീസ് വ്യക്തമാക്കി.ഐ പി എ യിലെ വിത്യസ്തരായ സംരംഭകര്‍ക്ക് ഗുണകരമായ നേതൃത്വപാഠവം പകരുന്നതിനും അവരെ വാണിജ്യ രംഗത്ത് കുടുതല്‍ കര്‍മ്മനിരതരക്കുന്നതിനും - ലക്ഷ്യവെച്ചാണ് ഇത്തരത്തിലുള്ള പരിപാടി ഇവര്‍ സംഘടിപ്പിച്ചതെന്ന് ഐ പി എ ചെയര്‍മാന്‍ എ കെ ഫൈസല്‍ സഹീർ സ്റ്റോറീസ് ,നെല്ലറ ശംസുദ്ധീൻ , ഹാരിസ് കാട്ടകത്ത്,സി കെ മുഹമ്മദ് ഷാഫി, റിയാസ് കില്‍ട്ടന്‍,ജോജോ സി കാഞ്ഞിരക്കാടന്‍,യുനസ് തണല്‍ എന്നിവർ പറഞ്ഞു.ചടങ്ങിൽ വിഷയം അവതരിപിച്ച സന്തോഷ് ബാബുവിന് അഫ്നാസ് മൊമെന്‍റെ സമ്മാനിച്ചു.പുതിയതായി ഐപിഎയുടെ ഭാഗമായ ബിസിനസുകരെ എന്‍ക്യൂറ വേദിയില്‍ പരിചയപ്പെടുത്തി.അവര്‍ക്ക് എക്സിക്യൂട്ടീവ് ബോര്‍ഡ് ഐപിഎ ബാഡ്ജ് സമ്മാനിച്ചു. ഐപിഎ ബിസിനസ് കുടുംബത്തിലെ -പുതുതലമുറയിലെ സംരംഭകർ അവരുടെ എന്‍ക്യൂറ മീറ്റ് അനുഭവങ്ങളുമായി ചടങ്ങിൽ സംസാരിച്ചു .

English summary
The IPA Encura Meet was conducted as guidence to small enterprises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X