കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ നിക്ഷേപത്തിനുള്ള നിയമ വ്യവസ്ഥകള്‍ ലഘൂകരിക്കണം: പിഎംഎഫ് ഗ്ലോബല്‍ ബിസിനസ് ഫോറം

Google Oneindia Malayalam News

വിയന്ന: പ്രവാസി മലയാളികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപത്തിനുളള നിയമ വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതിലൂടെ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് സഹായകമാകുമെന്ന് പ്രവാസി മലയാളി ഗ്ലോബല്‍ ബിസിനസ് ഫോറം. ബിസിനസ് രംഗത്ത് പ്രവാസി മലയാളികള്‍ കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതുവഴി പ്രവാസം ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ സഹായകരമാകുമെന്നും യോഗം വിലയിരുത്തി. കൂടാതെ പ്രവാസി റൂട്ട്‌സുമായി സഹകരിച്ച് പ്രവാസി പുനരധിവാസ പാക്കേജ് നടത്തുന്നതിനുളള പ്രോജക്റ്റ് ഉടന്‍ ആരംഭിക്കുമെന്നും ഫോറം അറിയിച്ചു.

pmfglobalbusinessforum

ഓസ്ട്രിയയിലെ വിയന്നയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. പ്രവാസി മലയാളി ഫെഡറേഷന്‍ അന്താരാഷ്ട്ര ബിസിനസ് ഫോറം പ്രധിനിധികളായി മുന്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എം.ഡി, കെ.ടി.സി ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടര്‍ ശ്രീ. പി.വി ഗംഗാധരന്‍ (ഇന്‍ഡ്യ); പ്രോസി എക്‌സോട്ടിക്ക് സൂപ്പര്‍മാര്‍ക്കെറ്റ് ആന്‍ഡ് കോസ്‌മെറ്റിക് മാനേജിങ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പ്രന്‍സ് പളളിക്കുന്നേല്‍ (വിയന്ന); അറബ്‌കോ ലോജിസ്റ്റിക്‌സ്, ഗ്ലോബീസ് സൊലൂഷന്‍സ്, അത്താഫി മാര്‍ബിള്‍സ്, ഇഗേറ്റ് ട്രേഡേഴ്‌സ്. അത്താഫി ഹെല്‍ത്ത് കെയര്‍, അത്താഫി ട്രേഡിങ് എന്നീ കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍ വി.കെ അത്താഫി രാമചന്ദ്രന്‍ (സൗദി അറേബ്യ, ഈജിപ്ത്); പബ്ലിക് ട്രസ്റ്റ് റിയല്‍ എസ്‌റ്റേറ്റ് കോര്‍പ്പൊറേഷന്‍, സീലൈന്‍ പാക്കേജിങ് കമ്പനി, മെറിഡിയന്‍ ഹെല്‍ത്ത്, എ.എഫ്.കെ ഗ്ലോബല്‍ എന്റെര്‍ടെയിന്മെന്റ് എന്നീ കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍ അനിയന്‍ ജോര്‍ജ് (യു.എസ്.എ); ഇന്‍സ്റ്റാഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ കെ.വൈ ഷമീര്‍ യുസഫ് (സൗദി അറേബ്യ); കെ.വി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അലി കിനാല്ലൂര്‍ (ഖത്തര്‍); യുണീക് ബ്യൂറോ ഇ ആന്‍ഡ് സി െ്രെപവറ്റ് ലിമിറ്റഡ് കമ്പനി മാനേജിങ് ഡയറക്ടര്‍ ലിനാദ് കെ ഷംസുദീന്‍ (സൗദി അറേബ്യ); ബാങ്കോക്ക് ഇന്റെര്‍നാഷണല്‍ റെസ്‌റ്റോറന്റ് കമ്പനി മാനേജിങ് ഡയറക്ടര്‍ റിയാസ് തരിപ്പയില്‍ (ബഹറിന്‍); പ്രവാസി റൂട്ട്‌സ് ചെയര്‍മാന്‍ ജോസ് മാത്യു പനച്ചിക്കല്‍ (വിയന്ന); സീനിയര്‍ ഫാക്കുല്‍റ്റി ഓന്റ്റ്‌റപ്രനര്‍ഷിപ്പ് ഡിവലപ്പ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഡ്യ, ഇന്റെര്‍നാഷണല്‍ എക്‌സ്‌പ്പേര്‍ട്ട് യൂണിഡോ, വേരിസ് മാനേജ്‌മെന്റ് സര്‍വീസസ് പ്രവൈറ്റ് ലിമിറ്റഡ്, ഡെയര്‍ ഇന്റെര്‍നാഷണല്‍ എന്നീ കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍ ഉമേഷ് മേനോന്‍ (ഇന്‍ഡ്യ) എന്നിവരെ തിരഞ്ഞെടുത്തു.

പ്രവാസി മലയാളി ബിസിനസ് ഫോറം ഓഗസ്റ്റ് 7,8,9 തീയതികളില്‍ തിരുവനന്തപുരത്ത് പോത്തന്‍കോട്ടു നടക്കുന്ന പ്രവാസി മലയാളി കുടുംബസംഗമത്തോട് അനുബന്ധിച്ച് അമ്പതില്‍പ്പരം രാജ്യങ്ങളില്‍ നിന്നുള്ള പ്രധിനിധികളെ ഉള്‍പ്പെടുത്തി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കാനും തീരുമാനമായി. കൂടാതെ പ്രസ്തുത മീറ്റിങ്ങില്‍ വച്ച് 201517വര്‍ഷത്തേക്കുള്ള ഗ്ലോബല്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുവാനും തീരുമാനിച്ചു.

English summary
The legal provisions to ease the country's investement: PMF Global Business Forum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X