കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഇ ടൂറിസ്റ്റ് വിസാ കാലാവധി 30 ദിവസത്തില്‍ നിന്നും 90 ദിവസത്തിലേക്ക് മാറ്റുന്നു

Google Oneindia Malayalam News

ദുബായ്: ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ദനവ് പ്രതീക്ഷിച്ച് കൊണ്ട് ഇന്ത്യ തങ്ങളുടെ ഇ ടൂറിസ്റ്റ് വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യയുടെ ടൂറിസം വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ ആര്‍.കെ ഭട്‌നാകര്‍ അറിയിച്ചു. ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മികച്ച സുരക്ഷാ സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ അറബിക് അടക്കം ഏതാണ്ട് 12 ഓളം ഭാഷകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത് സഞ്ചാരികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യയില്‍ ഏഴാമതും ലോകത്ത് 15ാം സ്ഥാനവുമാണ് ഇന്ത്യയുടെ ടൂറിസം ഭുപടത്തിലെ സ്ഥാനം. വിനോദ സഞ്ചാരം മെഡിക്കല്‍ ടൂറിസം, വിദ്യാഭ്യാസം എന്നിവയാണ് പ്രധാനമായും ഇന്ത്യയിലേക്ക് സഞ്ചാരികളെ ആശ്രയിക്കുന്നത്.

evisa

വരുന്ന ഏതാനും മാസത്തിനുള്ളില്‍ രാജ്യത്തെ 16 വിമാനത്താവളങ്ങളിലും ഓണ്‍ലൈന്‍ വിസാ സംവിധാനം വഴി പ്രവേശിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ഇതോടെ 150 ഓളം രാജ്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വഴി ഇന്ത്യന്‍ വിസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വൈസ് കോണ്‍സല്‍ ജനറല്‍ പി.മുരളീധരന്‍, കമല്‍ വര്‍ദ്ദന്‍ റാവു, എയര്‍ഇന്ത്യാ റീജനല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

English summary
The validity of India E Tourist visa will be extended to 90 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X