കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍!!!

കുറഞ്ഞ നിരക്കില്‍ ഫ്‌ളാറ്റുകളും വില്ലകളും തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നും പണം വാങ്ങി മുങ്ങിയ ഏഷ്യക്കാരനായ വ്യക്തി,ഷാര്‍ജ പോലീസ് തന്ത്രമായി കുടുക്കി.

Google Oneindia Malayalam News

ഷാര്‍ജ: കുറഞ്ഞ നിരക്കില്‍ ഫ്‌ളാറ്റുകളും വില്ലകളും തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നും പണം വാങ്ങി മുങ്ങിയ ഏഷ്യക്കാരനായ വ്യക്തിയെ ഷാര്‍ജ പോലീസ് തന്ത്രമായി കുടുക്കി. പത്രങ്ങളിലും വെബ്‌സൈറ്റുകളിലും പരസ്യങ്ങള്‍ നല്‍കി നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും വില്ലകളും ആവശ്യക്കാര്‍ക്ക് കാണിച്ചു കൊടുക്കലാണ് ഇദ്ദേഹത്തിന്റെ തട്ടിപ്പു രീതി.

പിന്നീട് ഇവരെ വിളിച്ച് ഇലക്ട്രിസിറ്റി മുനിസിപ്പാലിറ്റി ഡെപ്പോസിറ്റുകളും മറ്റ് സര്‍വ്വീസ് ചാര്‍ജുകളും നല്‍കാനുണ്ടെന്ന് പറഞ്ഞാണ് ഉപഭോക്താക്കളില്‍ നിന്നും പണം കൈപറ്റുന്നത്. പിന്നീട് ഫോണ്‍ എടുക്കാതെ മുങ്ങി നടക്കുകയാണ് ഇയാളുടെ പതിവു രീതി.

thief-27-1503810723.jpg -Properties

കഴിഞ്ഞ കുറെ കാലമായ ഷാര്‍ജ പോലീസില്‍ ഇത്തരത്തിലുള്ള പരാതികള്‍ ലഭിച്ചു തുടങ്ങിയിട്ടെന്ന് ഷാര്‍ജ പോലീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇയാളെ കുടുക്കുവാനായി ഷാര്‍ജ പോലീസ് സിഐഡി വിഭാഗം പ്രത്യേക അന്യേഷണ സംഘത്തെ നിയോഗിക്കുകയും തന്ത്രപരമായ നീക്കത്തിലൂടെ ഇയാളെ പോലീസ് കുടുക്കുകയുമായിരുന്നു. ഇയാളില്‍ നിന്നും നിരവധി വ്യാജ വാടക കരാറുകളും വ്യാജ രസീതുകളും പിടികൂടിയിട്ടുണ്ട്. ഇത്തരം പരസ്യങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

English summary
A thief has been arrested in Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X