കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: കാറിനുള്ളില്‍ മോഷ്ടിക്കാന്‍ കയറിയവര്‍ മൊബൈല്‍ ഫോണ്‍ മറന്നു വെച്ചു, പിന്നീട് സംഭവിച്ചത്!!

  • By ഭദ്ര
Google Oneindia Malayalam News

ഷാര്‍ജ: മോഷ്ടിക്കാന്‍ പോകുന്നവര്‍ക്ക് ഓര്‍മ്മ ശക്തി ഇല്ലെങ്കില്‍ ഇങ്ങനെയിരിക്കും. ഏഷ്യന്‍ വംശജനായ കാര്‍ ഡ്രൈവറില്‍ നിന്നും പണം മോഷ്ടിക്കാന്‍ വാഹനത്തില്‍ കയറിയ രണ്ട് യുവാക്കളാണ് അവരുടെ മൊബൈല്‍ ഫോണ്‍ മറന്നു വെച്ചത്.

ഷാര്‍ജയില്‍ നിന്നും അജ്മാനിലേക്ക് കാര്‍ വിളിച്ച യുവാക്കള്‍ യാത്രക്കിടയില്‍ ഡ്രൈവറുടെ മുഖത്ത് സ്‌പ്രേ ചെയ്യുകയും പുറകില്‍ ഇരിക്കുന്നയാള്‍ കഴുത്തില്‍ മുറുക്കി പിടിക്കുകയും ചെയ്തു.

 mobile

ഡ്രൈവറുടെ പേഴ്‌സില്‍ നിന്നും ഐഡന്റിറ്റി രേഖകളും 900 ദിര്‍ഹവും ഇവര്‍ മോഷ്ടിച്ചു. ഡ്രൈവറെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞെങ്കിലും മൊബൈല്‍ ഫോണ്‍ കാറില്‍ മറന്നു വെയ്ക്കുകയായിരുന്നു. ഫോണിലെ ഡാറ്റയുടെ സഹായത്തില്‍ പോലീസ് പ്രതികളെ പിടികൂടി. ജൂലൈ 31 ന് ശിക്ഷ നടപ്പാക്കും.

English summary
Two Arab men robbing an Asian cab driver in Sharjah made the mistake of their life when one of them forgot his mobile phone in the car.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X