കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വർഷത്തെ ഏകത പ്രവാസി സംഗീത ഭാരതി പുരസ്‌കാരം പ്രൊഫസർ പി. ആർ. കുമാര കേരള വർമ്മക്ക് സമ്മാനിച്ചുു

Google Oneindia Malayalam News

ഷാർജ ഷാർജയിൽ കഴിഞ്ഞ ഒൻപത് ദിവസമായി നടന്നു വരുന്ന ആറാമത് ഏകത നവരാത്രിമണ്ഡപ സംഗീതോത്സവത്തിന്റെ അവസാന ദിവസമായ മഹാനവമി ദിനത്തിൽ ഷാർജ അൽറയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന നടന്ന പ്രത്യേക ചടങ്ങിലാണ് പുരസ്‌കാര ദാനം നടന്നത്.

ശ്രീ ഇ. രാമവർമ രാജയുടെയും സീത ദേവി തമ്പുരാട്ടിയുടെയും രണ്ടാമത്തെ മകനായി കോട്ടയം ജില്ലയിലെ പള്ളത്താണ് പ്രഫസർ പി ആർ കുമാര കേരള വർമ്മ ജനിച്ചത്. തുടക്കത്തിൽ അദ്ദേഹം സംഗിതം അഭ്യസിച്ചത് രുദ്ര വാരിയർ, വടക്കാഞ്ചേരി രാമ ഭാഗവതർ, വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യർ മാവേലിക്കര പ്രഭാകര വർമ എന്നിവരിൽ നിന്നാണ്. ഗാനഭൂഷണം, സംഗീത വിദ്വാൻ, ഗാനപ്രവിണ തുടങ്ങിയ ബിരുദങ്ങൾ അദ്ദേഹം സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും കരസ്ഥമാക്കിയിട്ടുണ്ട്. പ്രശസ്ത സംഗീതജ്ഞനായിരുന്ന ഡോ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ശിക്ഷണത്തിൽ മൂന്ന് വര്ഷത്തോളം നേടിയ കർക്കശമായ സംഗീത പഠനമാണ് അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസത്തിന് മാറ്റ് കൂട്ടിയത്.

sharjah

സ്വാതിതിരുനാൾ സംഗീത കോളേജിൽ 1996 ൽ സംഗീത അധ്യാപകനായി സംഗീത മേഖലയിൽ സേവനം ആരംഭിച്ച അദ്ദേഹം അതേ കോളേജിൽ തന്നെ പ്രിന്സിപ്പാളായി 28 വർഷത്തെ നീണ്ട സ്തുത്യർഹമായ സേവനമനുഷ്ഠിച്ചു. കർണാടക സംഗീതത്തിൽ 1993 ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, 2017 ലെ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് തുടങ്ങി നിരവധി പുരസ്‍കാരങ്ങളും തിലകങ്ങളും നേടിയ അദ്ദേഹം ഭാരതത്തിനു അകത്തും പുറത്തുമുള്ള കർണാടക സംഗീത വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ശ്രദ്ധേയനായ കര്‍ണ്ണാടക സംഗീതജ്ഞനായ അദ്ദേഹത്തിന് വിപുലമായ ശിഷ്യ സന്പത്തുണ്ട്. ISRO മുൻ ചെയർമാൻ പത്മ-വിഭൂഷൺ ഡോ ജി മാധവൻ നായർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ഏകത പ്രസിഡന്റ ശ്രീ സി. പി. രാജീവ് കുമാർ അധ്യക്ഷത വഹിച്ചു. മഹാനവമിയും അവധി ദിനവുമായ ഇന്ന് രാവിലെ ശ്രീമതി സുമതി ആനന്ദ് നടത്തിയ വീണാവാദനത്തോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് 32 ഇൽ പരം സംഗീതജ്ഞർ ചേർന്ന് സമർപ്പിച്ച സ്വാമി ത്യാഗരാജ പഞ്ചരത്ന കീർത്തന ആലാപനത്തിന് പ്രൊഫ. കുമാര കേരള വർമ്മ, രാഗരത്നം ശ്രീ നെടുമങ്ങാട് ശിവാനന്ദൻ, ശ്രീ കൃഷ്ണൻ നമ്പൂതിരി, ശ്രീ ടി.വി.കെ. കമ്മത്ത് എന്നിവർ നേതൃത്വം നൽകി. തിരുവനന്തപുരം നവരാത്രി മണ്ഡപ സംഗീതോത്സവത്തിന്റെ അതേ ചിട്ടയിൽ ഒൻപത് ദിവസക്കാലം നീണ്ടുനിന്ന ഏകതാ നവരാത്രി മണ്ഡപ സംഗീതോത്സവത്തിൽ 100 കണക്കിന് സംഗീത വിദ്യാർത്ഥികളും സംഗീതജ്ഞരും പങ്കെടുത്തു. പ്രശസ്ത വയലിൻ വിദ്വാൻ സംഗീത കലാനിധി ശ്രീ നെടുമങ്ങാട് ശിവാനന്ദൻ ആയിരുന്നു മണ്ഡപത്തിലെ മുഖ്യ ആചാര്യൻ.

English summary
ഏകത പ്രവാസി സംഗീത ഭാരതി പുരസ്‌കാരം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X