കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മസ്‌കറ്റില്‍ ഇത്തവണ ചൂട് കൂടും

  • By Mithra Nair
Google Oneindia Malayalam News

മസ്‌കറ്റ് : മസ്‌കറ്റില്‍ ഇത്തവണ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മസ്‌കറ്റില്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചൂട് 40 ഡിഗ്രി കടക്കാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

അല്‍ഹജര്‍ പര്‍വതനിരകളിലും പരിസരത്തും മേഘങ്ങള്‍ രൂപപ്പെടാനും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. ശര്‍ഖിയ, അല്‍വുസ്ത ഗവര്‍ണറേറ്റുകളില്‍ പുലര്‍ച്ചെ താഴ്ന്ന മേഘങ്ങള്‍ രൂപപ്പെടാനിടയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

-muscat.jpg

ഹൈമ, സൂര്‍, ഇബ്രി തുടങ്ങിയ സ്ഥലങ്ങളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് കടന്നിട്ടുണ്ട്. ഏപ്രില്‍ പകുതിയോടെയാണ് സാധാരണ രാജ്യത്ത് വേനല്‍ക്കാലം തുടങ്ങുക. ഒക്ടോബര്‍ പകുതി വരെ ഉഷ്ണകാലം തുടരും. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് ഉയര്‍ന്ന താപനില അനുഭവപ്പെടുന്നത്.

ഈ സമയങ്ങളില്‍ നിര്‍മാണത്തൊഴിലാളികള്‍ അടക്കം പുറത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ 3.30 വരെ ഒഴിവുസമയം അനുവദിക്കാറുണ്ട്.

English summary
Muscat is almost exactly at the edge of the tropics — 23 degrees north latitude — and while the interior of Oman is mostly searing-hot desert, winds from the Arabian Sea cool off the coast in the winter and spring.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X