കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലും ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു : പങ്കെടുത്തത് ആയിരങ്ങള്‍

Google Oneindia Malayalam News

ദുബായ് :ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഓര്‍മ്മ പുതുക്കി, ദുബായ് ഉള്‍പ്പടെയുള്ള യുഎഇ നഗരങ്ങളില്‍ ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിലായി നടന്ന തിരുകര്‍മ്മങ്ങളില്‍, മലയാളികള്‍ ഉള്‍പ്പടെ ആയിരങ്ങള്‍ പങ്കെടുത്തു.

ലോകത്തിന്റെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി, സ്വയം ബലിയായ, ക്രിസ്തു സഹിച്ച ,പീഡാനുഭവങ്ങളുടെ പരിസമാപ്തിയായിട്ടാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. ഗള്‍ഫിലെ വിവിധ ദേവാലയങ്ങളില്‍ അതിരാവിലെ മുതല്‍ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടന്നു.

good-friday

ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ ദുബായ് സെന്റ് മേരീസ് പളളിയില്‍ , മലയാളി കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തില്‍ തിരുകര്‍മ്മങ്ങള്‍ നടന്നു. പുലര്‍ച്ചെ നാല് മുതല്‍ പള്ളിയിലേക്ക് വിശ്വാസികളുടെ വലിയ തിരക്കായിരുന്നു.

കുരിശിന്റെ വഴിയുടെ അനുസ്മരണവുമായി പരിഹാരപ്രദക്ഷിണവും നഗരികാണിക്കലും നടന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുളളവര്‍ കുരിശിന്റെ വഴിയില്‍ അണിനിരന്നു. ഇതോടൊപ്പം, വിവിധ ക്രൈസ്തവ സഭകളുടെ കീഴിലെ , ഗള്‍ഫിലെ പള്ളികളിലും ദുഃഖവെള്ളി ചടങ്ങുകള്‍ നടന്നു.

English summary
Thousands of people celebrated Good Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X