കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരമായി തമീം; വിദേശപര്യടനം കഴിഞ്ഞ് തിരികെയെത്തിയ ഖത്തര്‍ അമീറിന് ഉജ്വല വരവേല്‍പ്പ്

  • By Desk
Google Oneindia Malayalam News

ദോഹ: മാസങ്ങള്‍ നീണ്ട ഉപരോധത്തിനിടെ ആദ്യ വിദേശ പര്യടനവും യു.എന്‍ പൊതുസഭയിലെ ഉജ്വല പ്രസംഗവും കഴിഞ്ഞ് തിരിച്ചെത്തിയ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് സ്വന്തം നാട്ടില്‍ ഉജ്വല വരവേല്‍പ്പ്. സ്ത്രീകളും കുട്ടികളുമടക്കം സ്വദേശികളും പ്രവാസികളുമായ ആയിരക്കണക്കിനാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട അമീറിനെ വരവേല്‍ക്കാന്‍ സെന്‍ട്രല്‍ ദോഹയിലെ കോര്‍ണീഷിലേക്ക് ഒഴുകിയെത്തിയത്.

ഉപരോധം വിതച്ച പ്രയാസങ്ങള്‍ക്കിടയിലും തങ്ങള്‍ അമീറിനൊപ്പമാണെന്ന് സൗദി, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ ഉപരോധ രാഷ്ട്രങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനുമുള്ള സന്ദേശമായി ഇത് മാറി. അന്യായമായ സമ്മര്‍ദ്ദങ്ങള്‍ക്കുമുമ്പില്‍ വഴങ്ങില്ലെന്ന ഭരണകൂടത്തിന്റെ നിലപാടുകള്‍ക്കൊപ്പമാണ് തങ്ങളെന്നതിന്റെ ഉജ്വല പ്രഖ്യാപനവുമായിത്തീര്‍ന്നു ഈ പിന്തുണ.

al-than

ജൂണ്‍ അഞ്ചിന് ആരംഭിച്ച ഉപരോധത്തെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലാണെന്നും സര്‍ക്കാറിനെതിരേ പ്രതിഷേധം പുകയുകയാണെന്നും അമീറിനെ മാറ്റാന്‍ ജനങ്ങള്‍ മുറവിളി കൂട്ടുകയുമാണെന്നുമുള്ള അറബ് മാധ്യമങ്ങളുടെ വ്യാജപ്രചാരണങ്ങള്‍ക്കുള്ള വായടപ്പന്‍ മറുപടിയായി ഈ സ്വീകരണ പരിപാടി മാറി. ഖത്തരികള്‍ ഇത്രയേറെ ആവേശത്തോടെ തീവ്രതയോടെ തങ്ങളുടെ രാജ്യത്തോടും അമീറിനോടും സ്‌നേഹവും കൂറും പ്രകടിപ്പിച്ച അനുഭവം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത്രയേറെ ജനങ്ങള്‍ കോര്‍ണിഷില്‍ ഒരുമിച്ചുകൂടുന്നത് ആദ്യ അനുഭവമാണെന്ന് ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ സുല്‍ത്താന്‍ ബറകാത്ത് അഭിപ്രായപ്പെട്ടു. ദോഹയുടെ പകുതിയും കോര്‍ണീഷിലെത്തിയ പ്രതീതി. ഉപരോധ രാജ്യങ്ങള്‍ തങ്ങളുടെ അന്യായമായ തീരുമാനത്തില്‍ നിന്ന് പിന്‍മാറാനുള്ള പ്രേരണയായി അമീറിനുള്ള ഈ ജനപിന്തുണ മനസ്സിലാക്കുമെന്നാണ് തന്റെ പ്രതീക്ഷ. ഉപരോധം തുടങ്ങിയിട്ട് 110 ദിവസം പിന്നിട്ടിട്ടും ഖത്തര്‍ ജനതയില്‍ ചെറിയ വിള്ളല്‍ പോലും വീഴ്ത്താന്‍ അതിന് സാധിച്ചിട്ടില്ലെന്നും തങ്ങളുടെ അമീറിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധം തുടങ്ങിയ ശേഷം ആദ്യമായി നടത്തിയ വിദേശ പര്യടനത്തിനിടയില്‍ തുര്‍ക്കി, ജര്‍മനി, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നാട്ടില്‍ തിരികെയെത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും ഉപരോധിത്തിനെതിരായ ഖത്തറിന്റെ കാഴ്ചപ്പാട് അവരെ ധരിപ്പിക്കാനും അമീറിന് സാധിച്ചു. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഉപരോധ രാഷ്ട്രങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് ഖത്തര്‍ അമീര്‍ നടത്തിയ പ്രസംഗവും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായി.

English summary
Thousands of people have gathered in central Doha to welcome back the emir of Qatar following his trips in Europe and the UN General Assembly, in a show of unity in the wake of a nearly four-month diplomatic crisis in the Gulf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X