• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹമാസ്-ഫത്ഹ് ഐക്യ സര്‍ക്കാര്‍: മൂന്ന് പ്രതിബന്ധങ്ങള്‍ ഇവയാണ്

  • By desk

ഗസ: ഫലസ്തീനില്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചിരവൈരികളായ ഹമാസും ഫത്ഹും അനുരഞ്ജന ചര്‍ച്ചകളുമായി മുന്നോട്ടുനീങ്ങുകയാണ്. ഒക്ടോബര്‍ 10നായിരുന്നു ഈജിപ്തിന്റെ മധ്യസ്ഥതയില്‍ കെയ്‌റോയില്‍ വച്ച് അനുരഞ്ജന കരാറില്‍ ഇരുവിഭാഗവും ഒപ്പുവച്ചത്.

ഐക്യ വഴിയില്‍ മൂന്നു പ്രതിബന്ധങ്ങള്‍

ഐക്യ വഴിയില്‍ മൂന്നു പ്രതിബന്ധങ്ങള്‍

എന്നാല്‍ ഹമാസ്-ഫത്ഹ് ഐക്യം സാക്ഷാല്‍ക്കരിക്കുന്നതില്‍ ഇനിയും തടസ്സങ്ങളേറെയുണ്ടെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പ്രതിസന്ധികള്‍ ഗസയുമായി ബന്ധപ്പെട്ടതാണ്. 2007 മുതല്‍ ഗസയുടെ നിയന്ത്രണം ഹമാസിനാണ്. അനുരഞ്ജന സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ ഗസയുടെ നിയന്ത്രണം ആര്, എങ്ങനെ ഏറ്റെടുക്കും എന്നതാണ് ഇവയിലൊന്ന്. ഹമാസ് നിരായുധീകരിക്കപ്പെടുമോ എന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി. ഗസയിലെ നിലവിലെ ഉദ്യോഗസ്ഥരുടെ ഭാവിയെക്കുറിച്ചാണ് മറ്റൊരു ആശങ്ക. ഇവയെക്കുറിച്ച് കൃത്യവും വ്യക്തവുമായ തീരുമാനമില്ലാതെ ഫലസ്തീന്‍ അനുരഞ്ജനം സാധ്യമാവില്ലെന്നാണ് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

ഗസയുടെ നിയന്ത്രണം ആര്‍ക്ക്?

ഗസയുടെ നിയന്ത്രണം ആര്‍ക്ക്?

ഹമാസ്-ഫത്ഹ് ഐക്യ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതു മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നതാണ് കഴിഞ്ഞ 10 വര്‍ഷമായി ഹമാസ് നിയന്ത്രിച്ച ഗസയുടെ ഭരണത്തിന്റെ ഭാവി എന്താവും എന്നത്. ഫത്ഹ് നേതാവ് മഹ്ദൂദ് അബ്ബാസ് പ്രസിഡന്റായ ഫലസ്തീന്‍ അതോറിറ്റി സര്‍ക്കാറിനായിരിക്കും ഗസയുടെയും നിയന്ത്രണം എന്ന് വ്യക്തമാണെങ്കിലും അതിന്റെ രീതി എങ്ങനെയെന്നതാണ് പ്രധാന ചര്‍ച്ച. നിലവില്‍ ഗസയിലെ നികുതി പിരിവ്, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും നടത്തിപ്പ്, സുരക്ഷാ കാര്യങ്ങള്‍, ഇസ്രായേലും ഈജിപ്തുമായുള്ള അതിര്‍ത്തികള്‍ തുടങ്ങിയ ജീവിതത്തിന്റെ എല്ലാ മേഥലകളെയും നിയന്ത്രിക്കുന്ന വ്യക്തമായ സംവിധാനം ഹമാസ് നടപ്പിലാക്കിയിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ വരുന്നതോടെ ഇവയൊക്കെ ഒറ്റയടിക്ക് ഇല്ലാതാവുമോ, സുരക്ഷാ സംവിധാനങ്ങള്‍ പിരിച്ചുവിടുമോ, ഭരണസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. ഇവയ്ക്ക് പെട്ടെന്ന് ഉത്തരം കണ്ടെത്തുക പ്രയാസമാവും.

 ഹമാസ് നിരായുധീകരണത്തിന് വിധേയമാവുമോ?

ഹമാസ് നിരായുധീകരണത്തിന് വിധേയമാവുമോ?

ഇസ്രായേല്‍ അധിനിവേശത്തിനെതിരേ സായുധ ചെറുത്തുനില്‍പ്പ് എന്നതാണ് ഹമാസിന്റെ പ്രഖ്യാപിത ലക്ഷ്യം. പുതിയ ഐക്യസര്‍ക്കാര്‍ നിലവില്‍ വരുന്നതോടെ ഹമാസ് സൈനിക വിഭാഗത്തിന്റെ ഭാവിയെന്താവും, അവരുടെ കൈയിലുള്ള ആയുധങ്ങള്‍ക്ക് എന്ത് സംഭവിക്കും തുടങ്ങിയ ചോദ്യങ്ങളും ഉത്തരമില്ലാതെ അവശേഷിക്കുന്നു. അനുരഞ്ജന സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആദ്യം മുതലേ പറയുന്നത് ഫലസ്തീനിലൊന്നാകെ ഒരൊറ്റ അധികാര കേന്ദ്രം, ഒരു നിയമം, ഒരു സുരക്ഷാ സംവിധാനം എന്നാണ്. ഇതനുസരിച്ച് ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാവി അനിശ്ചിതത്വത്തിലാവും. വളരെ ത്യാഗം സഹിച്ച് ഇവര്‍ നേടിയെടുത്ത ആയുധങ്ങള്‍ കൈയൊഴിയുകയെന്നത് ഹമാസ് പിരിച്ചുവിടുന്നതിന് തുല്യമാവും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഹമാസിന്റെ കൈയില്‍ മാത്രമല്ല, ഇസ്ലാമിക ജിഹാദ്, ഡെമോക്രാറ്റിക് ഫ്രണ്ട്, പോപ്പുലര്‍ റെസിസ്റ്റന്‍സ് കമ്മിറ്റി തുടങ്ങിയ സായുധവിഭാഗങ്ങളുടെ കൈവശവും നിരവധി ആയുധങ്ങളുണ്ട്. ഇവയൊക്കെ പുതിയ സര്‍ക്കാറിന് കൈമാറുമോ എന്നതാണ് അടുത്ത ചോദ്യം.

ഗസയിലെ ഉദ്യോഗസ്ഥര്‍ക്ക് ആര് ശമ്പളം നല്‍കും?

ഗസയിലെ ഉദ്യോഗസ്ഥര്‍ക്ക് ആര് ശമ്പളം നല്‍കും?

നിലവില്‍ അര ലക്ഷത്തോളം ജീവനക്കാര്‍ ഗസയിലെ ഭരണസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷവും ഹമാസ് പ്രവര്‍ത്തകരോ അനുകൂലികളോ ആണ്. ഗസയിലെ 10 ലക്ഷം വരുന്ന കുടുംബങ്ങളില്‍ മൂന്നിലൊന്ന് കുടുംബങ്ങളെ തീറ്റിപ്പോറ്റുന്നത് ഈ ഉദ്യോഗസ്ഥരാണ്. പുതിയ സര്‍ക്കാര്‍ വരുന്നതോടെ ഇവരുെ ഭാവിയെന്താകുമെന്നതാണ് ഉയരുന്ന പ്രധാനപ്പെട്ട മറ്റൊരു ചോദ്യം. കഴിഞ്ഞ 10 വര്‍ഷമായി ഗസയിലെ ഭരണം നിയന്ത്രിക്കുന്ന തങ്ങളുടെ അവകാശങ്ങള്‍ ഹനിക്കാനോ ആനുകൂല്യങ്ങള്‍ കുറക്കാനോ അനുവദിക്കില്ലെന്നതാണ് ജീവനക്കാരുടെ നിലപാട്. ഇവരെ പുതിയ സര്‍ക്കാരിന്റെ ഭാഗമാക്കാന്‍ ഫലസ്തീന്‍ അതോറിറ്റി സമ്മതിക്കുന്നില്ലെങ്കില്‍ ഇവരുടെ സംരക്ഷണം ആര് ഏറ്റെടുക്കുമെന്നതാണ് മറ്റൊരു സുപ്രധാന പ്രശ്‌നം. ഇത്തരമൊരു പരീക്ഷണത്തിന് ഹമാസ് സമ്മതിക്കുമെന്ന് കരുതാന്‍ ന്യായമില്ല.

കഴിഞ്ഞ യോഗത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടി

കഴിഞ്ഞ യോഗത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടി

ഒക്ടോബര്‍ 10ന് കെയിറോയില്‍ നടന്ന ഫത്ഹ്-ഹമാസ് ചര്‍ച്ച ഹമാസ് സൈനികരെ സര്‍ക്കാരിന്റെ ഭാഗമാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ വഴിമുട്ടിയിരുന്നതായും അനുരഞ്ജന ചര്‍ച്ചകള്‍ തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. അടുത്ത മാസം നടക്കുന്ന ചര്‍ച്ചയില്‍ ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കാമെന്ന ഈജിപ്തിന്റെ അഭിപ്രായം ഇരുവിഭാഗവും മാനിച്ചതു കൊണ്ടുമാത്രമാണ് താല്‍ക്കാലിക കരാറില്‍ ഒപ്പുവയ്ക്കല്‍ സാധ്യമായത്.

ഹമാസ് നേതൃത്വത്തോട് പൂര്‍ണമായും കൂറ് പുലര്‍ത്തുന്നവരാണ് ഗസയിലെ സൈനികരെന്നും അവരെ സര്‍ക്കാരിലെടുക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് ഫത്ഹ് വിഭാഗത്തിന്റെ പേടി. സര്‍ക്കാര്‍ ശമ്പളം നല്‍കുകയും ഹമാസിന്റെ ഭരണം ഗസയില്‍ തുടരുകയും ചെയ്യുകയാവും ഇതിലൂടെ സംഭവിക്കുക. ഗസ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതോടെ സുരക്ഷാ കാര്യങ്ങളുടെ നിയന്ത്രണം പൂര്‍ണമായും ഹമാസിന്റെ നേതൃത്വത്തിലാവും. അക്ഷരാര്‍ഥത്തില്‍ ഹമാസിന്റെ ഭരണമായിരിക്കും പിന്നെ ഫലസ്തീനില്‍ നടക്കുകയെന്നാണ് ഫത്ഹ് വിഭാഗത്തിന്റെ വിലയിരുത്തല്‍.

 നവംബര്‍ 21ലെ ചര്‍ച്ച നിര്‍ണായകമാവും

നവംബര്‍ 21ലെ ചര്‍ച്ച നിര്‍ണായകമാവും

ഇസ്രായേലുമായുള്ള സുരക്ഷാ നീക്കുപോക്കുകളുടെ കാര്യത്തിലും ഇരുവിഭാഗവും തമ്മില്‍ യോജിപ്പിലെത്തിനായിട്ടില്ല. വെസ്റ്റ് ബാങ്കിലെ നിലവിലെ രീതിയനുസരിച്ച് ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഫലസ്തീന്‍ പ്രദേശങ്ങളില്‍ കടന്നുകയറി സുരക്ഷാ പരിശോധനകള്‍ നടത്താം. ആയുധനിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയാം. സുരക്ഷാ ഭീഷണിയുണ്ടെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാം. എന്നാല്‍ ഗസ കൂടി വെസ്റ്റ് ബാങ്കിനോട് ചേരുന്നതോടെ ഇതേ മാനദണ്ഡം ഗസയിലേക്കും വ്യാപിപ്പിക്കുമോ എന്ന കാര്യത്തിലും പ്രതിസന്ധിയുണ്ട്. ഹമാസ് ഒരു കാരണവശാലും ഇസ്രായേല്‍ സൈനികരെ ഗസയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാനിടയില്ല.

ഹമാസ് സൈനികരുടെ വിഷയം ഉള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങള്‍ നവംബര്‍ 21ന് കെയ്‌റോയില്‍ നടക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം. നിര്‍ണായകമായ ഈ യോഗത്തില്‍ ഫത്ഹ്-ഹമാസ് വിഭാഗങ്ങളുടെ മുതിര്‍ന്ന നേതാക്കളാണ് പങ്കെടുക്കുക.

English summary
Last week's talks between Fatah and Hamas for a unity government have encouraged mild optimism among Palestinians that this time negotiations could succeed

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more