കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെക്കോര്‍ഡ് മഴ, ഇടിയും കൊടുങ്കാറ്റും യുഎഇ വിറയ്ക്കുന്നു

യുഎഇയില്‍ പലയിടങ്ങളിലും ഇടിയോട് കൂടിയ കനത്ത മഴ. ചിലയിടങ്ങളില്‍ അതിശക്തമായ പൊടികാറ്റമുണ്ട്. ബുധനാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

  • By Akhila
Google Oneindia Malayalam News

ദുബായ്; യുഎഇയില്‍ പലയിടങ്ങളിലും ഇടിയോട് കൂടിയ കനത്ത മഴ. ചിലയിടങ്ങളില്‍ അതിശക്തമായ പൊടികാറ്റമുണ്ട്. ബുധനാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാലവസ്ഥ മോശമായതിനെ തുടര്‍ന്ന് ദുബായി ഗ്ലോബല്‍ വില്ലേജ് ഇന്നലെ അടച്ചിട്ടു.

ഇരുട്ടുമൂടി ദൂരകാഴ്ചകള്‍ നഷ്ടമായതോടെ ഗതാഗതത്തിലും തടസം നേരിട്ടു. വെള്ളക്കെട്ട് മൂലം പലയിടങ്ങളിലും കാല്‍നട യാത്രക്കാരെയും സൈക്കിള്‍ യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിച്ചു. യുഎഇയില്‍ അടുത്ത കാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിത്.

rain-storm

ബഹ്‌റൈന്‍, സൗദി അറേബ്യ, ദഹ്‌റാന്‍ എന്നിവടങ്ങളിലാണ് ശക്തമായ മഴ. ദമാം, മദീന, ജിദ്ദ എന്നിവടങ്ങളില്‍ പൊടിക്കാറ്റ് ശക്തമായിരുന്നു. വടക്കന്‍ മേഖലകള്‍, തീരപ്രദേശങ്ങള്‍, പര്‍വതമേഖലകള്‍ എന്നിവടങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.

ദുബായ് ജബല്‍അലി മേഖലയില്‍ വൈകിട്ടോടെ അന്തരീക്ഷം തെളിഞ്ഞുവെങ്കിലും പലയിടങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ജബല്‍ ജെയ്‌സ് മലനിരകളിലും ഇടിയോടെ മഴ പെയ്യാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടി.

English summary
Thunder storm, heavy rain pound UAE.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X