കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കുള്ള സർവീസ് കൂട്ടി, ടിക്കറ്റ് നിരക്കിലും കുറവ്

Google Oneindia Malayalam News

മനാമ: പ്രവാസികൾക്ക് സന്തോഷവാർത്തയുമായി വിമാന കമ്പനികൾ. ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കോവിഡ് വ്യാപനത്തോടെ നിർത്തിവെച്ചിരുന്ന വിമാന സർവീസ് പുനരാരംഭിക്കുകയും കൂടുതൽ വിമാന കമ്പനികൾ സർവീസ് ആരംഭിക്കുകയും ചെയ്തതോടെയാണ് വിമാന യാത്രാ നിരക്ക് കുറഞ്ഞേക്കുമെന്നുള്ള വാർത്തകൾ പുറത്തുവരുന്നത്. ഇതോടെ കോവിഡ് വ്യാപനത്തിനിടെ ഇന്ത്യയിലെത്തി ബഹ്റൈനിലേക്ക് മടങ്ങിനിരിക്കുന്നവർക്ക് യാത്രാച്ചെലവിൽ ചെറിയ ആശ്വാസവും ലഭിക്കും.

 നവജാത ശിശുവിന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സംഭവം പുല്‍പ്പള്ളി വീട്ടിമൂല പണിയ കോളനിയിൽ, പോലീസ് അന്വേഷണം ആരംഭിച്ചു! നവജാത ശിശുവിന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സംഭവം പുല്‍പ്പള്ളി വീട്ടിമൂല പണിയ കോളനിയിൽ, പോലീസ് അന്വേഷണം ആരംഭിച്ചു!

 കണക്ഷൻ സർവീസ്

കണക്ഷൻ സർവീസ്

എമിറേറ്റ്സും ഫ്ലൈ ദുബായിയും ദുബായ് വഴിയുള്ള കണക്ഷൻ സർവീസ് നടത്താൻ തുടങ്ങിയതോടെ ഫ്ലൈ ദുബായിൽ വരുന്നവർക്ക് ദുബായ് വിസ വേണമെന്ന ചട്ടം നേരത്തെ നിലനിന്നിരുന്നു. എന്നാൽ പിന്നീട് ഇത് പരിഷ്കരിക്കുകയായിരുന്നു. നവംബർ 19 മുതൽ എയർ അറേബ്യയും ബഹ്റൈനിലേക്ക് കണക്ഷൻ വിമാന സർവീസ് ആരംഭിക്കും.

നേരിട്ട് സർവീസ്

നേരിട്ട് സർവീസ്

എല്ലാ ആഴ്ചകളിലും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഷാർജയിൽ നിന്ന് ബഹ്രൈനിലേക്കാണ് സർവീസ് നടത്തുന്നത്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്ന് ഇതേ ദിവസങ്ങളിൽ എയർ അറേബ്യ ഷാർജയിലേക്ക് വിമാന സർവീസ് നടത്തുന്നുണ്ട്. 100 ദീനാറിനടുത്താണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്. ഫ്ലൈ ദുബായും ഇതേ നിരക്കാണ് ടിക്കറ്റിന് നിശ്ചയിച്ചിട്ടുള്ളത്. ഷാർജയിലെത്തി പത്ത് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ബഹ്റൈനിലേക്ക് മടങ്ങാൻ സാധിക്കുക എന്നതാണ് പ്രവാസികളെ സംബന്ധിച്ചുള്ള പ്രശ്നം. ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ ഈ കാത്തിരിപ്പ് രണ്ട് മണിക്കൂറായി ചുരുങ്ങുകയും ചെയ്യും.

 നിരക്ക് കുറഞ്ഞു

നിരക്ക് കുറഞ്ഞു

ബുധനാഴ്ച വരെയും കോഴിക്കോട് നിന്ന് ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ 29, 992 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഏകദേശം 153 ദിനാറാണ് ഇത് വരുന്നത്. ഒറ്റയടിക്കാണ് ടിക്കറ്റ് നിരക്ക് 202 ദീനാറിൽ നിന്ന് 153 ദീനാറിലേക്ക് എത്തുന്നത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് ഇതിനുള്ള കാരണമെന്നാണ് കരുതുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ 2021ലെ ഷെഡ്യൂളൂം ഉടൻ തന്നെ പുറത്തുവരും.

English summary
Ticket rates from India to Bahrain falling after an interval
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X