കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: വഹാബികളെ നിയന്ത്രിക്കുന്നതും ഫണ്ടിംഗ് നിര്‍ത്തുന്നതും ഭീകരവാദത്തെ ഇല്ലാതാക്കുമോ!!!

  • By Sandra
Google Oneindia Malayalam News

റിയാദ്: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കുന്ന സൗദിയ്ക്ക് തിരിച്ചടിയാവുകയാണ് തിങ്കളാഴ്ച സൗദിയിലുണ്ടായ ആക്രമണ പരമ്പരകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസിന് ചാര്‍ത്തിനല്‍കുന്നുണ്ടെങ്കിലും ഒരു ദിവസം പിന്നിട്ടിട്ടും ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തീവ്രവാദ സംഘടനകളൊന്നും തയ്യാറായിട്ടില്ല.

സൗദിക്കെതിരെ വളര്‍ന്നുവരുന്ന വിമതരാണ് സൗദിക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ എന്നുവേണം മനസ്സിലാക്കാന്‍. വിശുദ്ധ റംസാന്‍ മാസത്തില്‍ മക്ക തീര്‍ത്ഥാടകരെ ലക്ഷ്യംവച്ചുകൊണ്ടുള്ള ആക്രമണങ്ങളാണ് സൗദിയില്‍ മദീന ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ നടന്നിട്ടുള്ളത്. സൗദിയിലെ അബ്ബാ നഗരത്തെ ലക്ഷ്യം വെച്ചുകൊണ്ട് ഹൂത്തി വിമതര്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകള്‍ സൗദിയുടെ തക്കസമയത്തെ ഇടപെടല്‍ കൊണ്ട് നിര്‍വ്വീര്യമാക്കിയിരുന്നു. ഇത് വന്‍ ദുരന്തത്തെയാണ് ഇല്ലാതാക്കിയത്.

terroristnew

അല്‍ഖ്വയ്ദ, ഐസിസ് എന്നീ ഭീകരവാദ സംഘടനകളിലേക്ക് സൗദിയില്‍ നിന്ന് വന്‍തോതില്‍ പണമൊഴുകുന്നുണ്ടെന്ന് നേരത്തെ തന്നെ പരാതികളുയര്‍ന്നിട്ടുള്ളതാണ്. എങ്കിലും ഭീകരവാദസംഘടനകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത് സൗദി അവസാനിപ്പിച്ചിട്ടില്ലെന്നും സുന്നി ഭരണത്തിന് കീഴിലുള്ളതാണ് ഐസിസ് പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് സൗദി സാമ്പത്തിക സഹായങ്ങള്‍ നല്‍കിവരുന്നതിന് പിന്നിലെന്നുമാണ് വിദഗ്ദരുടെ അഭിപ്രായം.

 ധാക്ക ആക്രമണത്തിന് പ്രചോദനമായത് ഇന്ത്യന്‍ മുസ്ലിം പുരോഹിതന്റെ പ്രഭാഷണം!!!! ധാക്ക ആക്രമണത്തിന് പ്രചോദനമായത് ഇന്ത്യന്‍ മുസ്ലിം പുരോഹിതന്റെ പ്രഭാഷണം!!!!

ഇതിന് പുറമേ സൗദിയില്‍ നിന്നുള്ള വഹാബി പണ്ഡിതന്മാര്‍ ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും ഐസിസും, അല്‍ഖ്വയാദയും പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് കരുത്തുപകരുന്നുണ്ടെന്നും വിദഗ്ദര്‍ വ്യക്തമാക്കുന്നു. സാമ്പത്തിക സഹായങ്ങളേക്കാള്‍ അപകടകരമാണ് വഹാബികളുടെ ആശയപ്രചരണങ്ങളെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഐസിസ്, അല്‍ഖ്വയ്ദ എന്നീ ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതില്‍ സൗദി, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് മുന്‍പന്തിയിലുള്ളത്. കടുത്ത സുന്നി ഭരണത്തിന് കീഴില്‍വരണമെന്നാഗ്രഹിക്കുന്ന സൗദിയുള്‍പ്പെടെയുള്ള ചിന്താഗതിയും വിമതരുടെ സ്വാധീനവുമാണ് സൗദി ആക്രമണത്തിന് പിന്നിലുള്ളത്. ലോകത്തിന്റെ കാലിഫ് ആയി അവരോധിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന അബൂബക്കര്‍ അല്‍ബാഗ്ദാദിയും ആധിപത്യവും അധികാരവും വിട്ടുനല്‍കാന്‍ തയ്യാറല്ലാത്ത സൗദി അറേബ്യയും തമ്മിലുള്ള പോരാട്ടങ്ങള്‍ക്ക് ഇത്തരമൊരു അടിവേരുകൂടിയുണ്ട്.

English summary
A country that has been accused of being the primary funder of terror was hit in a coordinated campaign of attacks on Monday. Many were quick to jump the gun and blame the ISIS for these attacks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X