കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ചലനം ഡല്‍ഹി അന്താരാഷ്ട്ര മേളയിലേക്ക് തെരഞ്ഞെടുത്തു.

Google Oneindia Malayalam News

ദുബായ്: മേതില്‍ കോമളന്‍ കുട്ടി സംവിധാനം ചെയ്ത സഞ്ചലനം എന്ന ഹ്രസ്വ ചിത്രം ഡെല്‍ഹി അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു.

ഡിസംബര്‍ 5 മുതല്‍ 10 വരെ ഡല്‍ഹില്‍ അരങ്ങേറുന്ന മേളയില്‍ എന്‍ആര്‍ഐ വിഭാഗത്തിലാണ് സഞ്ചലനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന യുഎഇ ല്‍ നിന്നുള്ള ഏക ചലച്ചിത്രവും സഞ്ചലനമാണ്. മേതില്‍ കോമളന്‍ കുട്ടിയുടെ സിനിമകള്‍ മുന്‍വര്‍ഷങ്ങളിലും മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

keepwalkingposter

എസ്റ്റിറ്റ്ച് ഇന്‍ടൈം, ശിക്ഷണം, പടവുകള്‍ എന്നീ ചിത്രങ്ങളാണ് മുന്‍മേളയില്‍ ഇടം നേടിയത്. നാലു മിനുറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ നിശബ്ദ ഹ്രസ്വ ചിത്രം കഴിഞ്ഞ ഓഗസ്റ്റില്‍ പാലക്കാട് നടന്ന ഹാഫ് ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു. കെവി വിന്‍സെന്റ്, മാണിക്കോത്ത് മാധവദേവ്, സികെ രാമക്രഷ്ണന്‍, പ്രിനു ആറ്റിങ്ങല്‍, ചന്ദ്രു ആറ്റിങ്ങല്‍, ഷൈജു വടുവചോല, അരുണ്‍ രാധാക്രഷ്ണന്‍ എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്.

പാലക്കാട് സ്വദേശിയായ കോമളന്‍ കുട്ടി കഴിഞ്ഞ 23 കൊല്ലമായി അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയാണ്.

English summary
To the fest the international mobilization selected .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X