കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽ 17 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ 6 മലയാളികൾ!

Google Oneindia Malayalam News

Recommended Video

cmsvideo
ദുബായിൽ ടൂറിസ്റ്റ് ബസ് അപകടം, 17 പേർ മരിച്ചു

ഒമാനിൽ നിന്നും ദുബായിലേക്ക്‌ വരുകയായിരുന്ന ടൂറിസ്റ്റ് ബസ്‌ അപകടത്തിൽപെട്ട്‌ മലയാളികളടക്കം പതിനേഴ്‌പേർക്ക് ദാരുണാന്ത്യം. ആറ് മലയാളികളാണ് അപകടത്തിൽ മരിച്ചത്. മരണപ്പെട്ടവരിൽ 10 പേരാണ് ഇന്ത്യക്കാർ. ഇതുവരെ തിരിച്ചറിഞ്ഞവരിൽ നാല് മലയാളികളടക്കം എട്ട്‌ ഇന്ത്യക്കാരുണ്ട്‌. ദീപക്‌ കുമാർ, ജമാലുദ്ധീൻ, വാസുദേവൻ, തിലകൻ എന്നീ മലയാളികളുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്‌. മരണപ്പെട്ടവരിൽ ഇന്ത്യക്കാർക്ക്‌ പുറമെ ഒരു ഒമാൻ സ്വദേശി, ഒരു അയർലൻഡ് സ്വദേശി, രണ്ട് പാക്കിസ്ഥാൻ സ്വദേശികൾ എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

''ചികിത്സാ സഹായത്തിനുളള കടലാസ് രാഹുൽ ഗാന്ധി കൺമുന്നിൽ വലിച്ച് കീറി''! കലി തീരാതെ അമേഠിയിലെ ജനം''ചികിത്സാ സഹായത്തിനുളള കടലാസ് രാഹുൽ ഗാന്ധി കൺമുന്നിൽ വലിച്ച് കീറി''! കലി തീരാതെ അമേഠിയിലെ ജനം

വിവിധ രാജ്യങ്ങളില്‍ നിന്നുളള 31 യാത്രക്കാരായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച വൈകിട്ട് 5.40നായിരുന്നു അപകടം. മുഹമ്മദ് ബിന്‍ സായിദ് റോഡിലെ അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ദീപകിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യക്കാർ ദുബായ്‌ റാഷിദ്‌ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നുണ്ട്‌.

accident

പരിക്കേറ്റവര്‍ അപകട നില തരണം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായ് റാഷിദ ആശുപത്രിയിലാണ് നാല് ഇന്ത്യക്കാര്‍ അടക്കം അപകടത്തില്‍പ്പെട്ടവര്‍ ചികിത്സയില്‍ കഴിയുന്നത്. മരണപ്പെട്ട രണ്ട് മലയാളികളുടെ മൃതദേഹങ്ങളാണ് തിരിച്ചറിയാനുളളത്. പെരുന്നാള്‍ അവധി ആഘോഷിച്ച് മടങ്ങി വരികയായിരുന്ന ആളുകളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്.

തോറ്റമ്പിയ ഉത്തർ പ്രദേശിലേക്ക് പ്രിയങ്ക ഗാന്ധി വീണ്ടും! കോൺഗ്രസിലെ വിമതരുടെ പട്ടിക കയ്യിൽതോറ്റമ്പിയ ഉത്തർ പ്രദേശിലേക്ക് പ്രിയങ്ക ഗാന്ധി വീണ്ടും! കോൺഗ്രസിലെ വിമതരുടെ പട്ടിക കയ്യിൽ

റാഷിദ ആശുപത്രിയില്‍ നിന്നും മൃതദേഹങ്ങള്‍ പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ നാളെയോടെ ഇന്ത്യയിലേക്ക് കൊണ്ടുവരും. ഇന്ത്യൻ കൗൺസിലേറ്റ്‌ ജനറൽ വിപുൽ അടക്കമുള്ള ഉദ്യോഗസ്തർ ഹോസ്പിറ്റലിൽ എത്തി വേണ്ട നടപടികൾക്ക്‌ മേൽനോട്ടം നടത്തി. സാമൂഹ്യക പ്രവർത്തകരായ നസീർ വാടനാപ്പള്ളിയുടെ നേതൃത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്.

English summary
17 persons including 6 Malayalees died in tourist bus accident in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X