കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള സിനിമയിൽ വിവേചനം ഉണ്ടെന്നത് തെറ്റായ പ്രചാരണമാണ്; ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ടൊവിനോ

Google Oneindia Malayalam News

ഷാർജ: ഷാർജ പുസ്തകമേളയുടെ ഭാഗമായി എക്സ്പോ സെന്ററിലെ ബാൾ റൂമിൽ നടന്ന മീറ്റ് ദി യൂത്ത് സ്റ്റാർ പരിപാടിയിൽ മലയാളത്തിന്റെ യുവതാരം ടൊവീനോ തോമസ് പങ്കെടുത്തു. മേളയുടെ അഞ്ചാം ദിനമായ നവംബർ മൂന്നിന് രാത്രി ഒൻപത് മുതൽ പത്ത് വരെയായിരുന്നു പരിപാടി. ബാൾ റൂമിൽ തിങ്ങിനിറഞ്ഞിരുന്ന ജനസഞ്ചയം ഹർഷാരവങ്ങളോടെയാണ് യുവതാരത്തെ വരവേറ്റത്. റേഡിയോ അവതാരകരായ വൈശാഖും മീര നന്ദനും ചേർന്ന് പരിപാടി നിയന്ത്രിച്ചു. എഴുത്തുകാരൻ കെബി മോഹൻകുമാർ, സംവിധായകൻ സലിം അഹമ്മദ്, നാന എഡിറ്റർ കെ സുരേഷ്, ലിപി അക്ബർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അയോധ്യ വിധി: മന്ത്രിമാര്‍ അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് നരേന്ദ്രമോദിഅയോധ്യ വിധി: മന്ത്രിമാര്‍ അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് നരേന്ദ്രമോദി

ഷാർജ പുസ്തകമേളയിലേക്ക് ക്ഷണിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ടൊവിനോ തോമസ് പറഞ്ഞു. കഴിവും ആഗ്രഹവും പ്രയത്നവും ഉണ്ടെങ്കിൽ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയും മലയാളസിനിമ വളരെ വേഗത്തിൽ ചലിക്കുകയാണ്. ധാരാളം പുതിയ പ്രതിഭകളെ അതിന് ഇനിയും ഉൾക്കൊള്ളാൻ കഴിയും. മലയാളസിനിമയിൽ വിവേചനമുണ്ടെന്നത് തെറ്റായ പ്രചരണമാണ്. വ്യക്തിഗതമായ തോന്നലുകളിൽ നിന്നും മനോഭാവങ്ങളിൽ നിന്നും ഉടലെടുക്കുന്നതാണ് വിവേചനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ. ആളുകളുടെ അപകർഷതാബോധവും അഹംഭാവവും ഇത്തരം തോന്നലുകൾക്ക് കാരണമാകുന്നുണ്ട്.

tovi

മലയാളസിനിമയിലെ, തന്നേക്കാൾ മുതിർന്നവരാണ് തന്റെ പ്രചോദനം. തന്റെ ആദ്യസിനിമകൾ ഇപ്പോൾ കാണുമ്പോൾ കൂടുതൽ നന്നാക്കാമായിരുന്നെന്ന് തോന്നാറുണ്ട്. മനസ്സിൽ തട്ടുന്ന വൈകാരികാംശമുള്ള തിരക്കഥകളാണ് അഭിനയിക്കാനായി തിരഞ്ഞെടുക്കുന്നത്. കലാമൂല്യം, സാമ്പത്തികസുരക്ഷ, വിനോദമൂല്യം എന്നിവ ഒത്തിണങ്ങിയ സിനിമകളെയാണ് പൂർണ്ണവിജയമായി താൻ കണക്കാക്കുന്നത്. ഇതിൽ ഏതെങ്കിലും ഒരു ഘടകം പരാജയപ്പെട്ടാൽ ആ സിനിമ ഭാഗികവിജയം നേടിയെന്നേ പറയാനാകൂ. താൻ ചെയ്ത എല്ലാ കഥാപാത്രങ്ങളെയും തനിക്കിഷ്ടമാണ്.

തീവണ്ടി എന്ന സിനിമയിലെ കഥാപാത്രത്തിനായി ധാരാളം പുകവലിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന്, പുകവലിച്ചത് സിനിമയിലെ കഥാപാത്രമാണെന്നും, വ്യക്തിജീവിതത്തിൽ താൻ പുകവലിക്കാറില്ലെന്നും ടൊവീനോ പറഞ്ഞു. ചെയ്യാനാഗ്രഹിക്കുന്ന സ്വപ്ന കഥാപാത്രങ്ങളായി ഒന്നുമില്ല. നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നേ ആഗ്രഹമുള്ളൂ. ഇൻറു ദി വൈൽഡ് സിനിമ ഇഷ്ടമാണ്. അത്തരം കഥാപാത്രങ്ങൾ ഇഷ്ടമാണ്. സ്വന്തം വായനയെ കുറിച്ചുള്ള ചോദ്യത്തിന്, കുട്ടിക്കാലത്ത് ബാലപ്രസിദ്ധീകരണങ്ങൾ വായിച്ചതിന് ശേഷം രണ്ടായിരത്തി ഒൻപത് വരെ കാര്യമായൊന്നും വായിച്ചിട്ടില്ലെന്ന് ടൊവീനോ പറഞ്ഞു.
രണ്ടായിരത്തി ഒൻപതിൽ കോയമ്പത്തൂരിൽ പഠിക്കുന്ന അവസരത്തിൽ, പുതിയ താമസസ്ഥലത്ത് നിന്ന് കളഞ്ഞുകിട്ടിയ, ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് വായനയിലേക്ക് തന്നെ കൈപിടിച്ചുയർത്തിയത്.

സമീപകാലത്തെ ജനപ്രിയരായ എഴുത്തുകാരുടെ പുസ്തകങ്ങൾ വായിക്കാറുണ്ട്. എഴുത്തുകാരിൽ, ഖാലിദ് ഹൊസെയ്നിയെ ഏറെ ഇഷ്ടമാണ്. സ്വന്തമായി കൂട്ടിവച്ച പണം കൊടുത്താണ് താൻ പുസ്തകങ്ങൾ വാങ്ങുന്നത്. അങ്ങനെ വാങ്ങിയ പുസ്തകങ്ങളുടെ ഒരു ചെറിയ ശേഖരം വീട്ടിലുണ്ട്. പിതാവിന്റേതായി വീട്ടിലുള്ള പുസ്തകശേഖരങ്ങളിൽ നിന്ന് എംടിയേയും വൈക്കം മുഹമ്മദ് ബഷീറിനേയും മലയാളത്തിന്റെ മറ്റ് പ്രിയപ്പെട്ട എഴുത്തുകാരേയും ഇപ്പോൾ വായിക്കുന്നുണ്ട്.

പുസ്തകം തുറന്ന് വായിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി മറ്റേത് സാങ്കേതികവിദ്യ ഉപയോഗിച്ച് വായിച്ചാലും ലഭിക്കില്ലെന്ന് ടൊവീനോ പറഞ്ഞു. എല്ലാവരും ടൊവീനോയെ സ്നേഹിക്കണമെന്നും, അതുപോലെതന്നെ പരസ്പരം സ്നേഹിക്കണമെന്നുമാണ് എളിയ സന്ദേശമെന്ന നിലയിൽ തനിക്ക് പറയാനുള്ളതെന്ന് ടൊവീനോ പറഞ്ഞു. ടൊവീനോ തോമസ് അഭിനയിച്ച 'ലൂക്ക', 'ആൻറ് ദി ഓസ്കാർ ഗോസ് റ്റു' എന്നീ സിനിമകളുടെ തിരക്കഥകളുടെയും, കെ. സുരേഷ് രചിച്ച 'നക്ഷത്രങ്ങൾ പറയാൻ ബാക്കി വച്ചത്' എന്ന പുസ്തകത്തിന്റെയും പ്രകാശനം പരിപാടിയുടെ ഭാഗമായി നടന്നു. ലിപി പബ്ലിക്കേഷൻസാണ് പുസ്തകങ്ങളുടെ പ്രസാധകർ.

English summary
Tovino Thomas in Sharjah international bokk fair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X