കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി; അല്‍ ഐന്‍ ഹൈവേയില്‍ പുതിയ പാലം

  • By Meera Balan
Google Oneindia Malayalam News

അബുദാബി: അബുദാബിയില്‍ ഗാതാഗതക്കുരുക്ക് നിയന്ത്രിയ്ക്കാന്‍ വീണ്ടുമൊരു ട്രക്ക് ബ്രിഡ്ജ് കൂടി. അബുദാബി- അല്‍ ഐന്‍ ദേശീയപാതയില്‍ അല്‍ മഫ്‌റാഖിലാണ് പുതിയ പാലം. അബുദാബി മുന്‍സിപ്പാലിറ്റിയാണ് പാലം നിര്‍മ്മിച്ചിരിയ്ക്കുന്നത്. വര്‍ക്കേഴ്‌സ് സിറ്റി, ബാനി യാസ് സിറ്റി എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിയ്ക്കാനും പാലം വന്നതോട് കൂടി കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിയ്ക്കുന്നത്.

നാല് വരിപ്പാതയാണ് പാലത്തിന്. അടിയന്തര ഘട്ടങ്ങളില്‍ രണ്ട് ദിശയിലേയ്ക്കും വാഹനങ്ങള്‍ക്ക് യാതൊരു തടസവും കൂടാതെ സഞ്ചരിയ്ക്കാന്‍ കഴിയുന്ന വിധത്തിലാണ് ഈ പാലത്തിന്‍റെ നിര്‍മ്മാണം.യാത്രാ ക്ളേശം പരിഹരിയ്ക്കുന്നതിന് ഒട്ടേറെ പദ്ധതികള്‍ക്ക് അബുദാബി മുന്‍സിപ്പാലിറ്റി ഇതിനോടകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.

Abu Dhabi

പാലം വരുന്നതിന് മുന്‍പ് അല്‍ ഐന്‍ വഴി അബുദാബിയിലേയ്ക്കും മറ്റും പോകുന്ന യാത്രക്കാര്‍ക്കും ഗതാഗത തടസ്സം മൂലം ഒരുപാട് സമയം നഷ്ടമായിരുന്നു. വര്‍ക്കേഴ്‌സ് സിറ്റിയില്‍ നിന്നും അല്‍ വത്ബയിലേയ്ക്ക് പോകുന്ന യാത്രക്കാര്‍ അല്‍ ധഭ്ര പാലത്തില്‍ എത്തിയശേഷം അല്‍ ഐന്‍ റോഡിലേയ്കക്ക് പ്രവേശിയ്ക്കുകയും അല്‍ വത്ബയിലേക്ക് പോകാന്‍ വീണ്ടും പാലത്തിനടത്ത് എത്തുകയും വേണമായിരുന്നു.എന്നാല്‍ അല്‍ ഐനില്‍ പുതിയ പാലം വന്നതോട് കൂടി ഈ പ്രശ്‌നങ്ങളും യാത്രാ ക്‌ളേശങ്ങളും പരിഹരിയ്ക്കപ്പെടും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

English summary
The Abu Dhabi City Municipality has opened the trucks bridge on Abu Dhabi – Al Ain highway at Al Mafraq to better serve traffic from and to Workers City, Bani Yas city and link them with the neighbourhood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X