ട്രംപിനോട് പലതവണ പറഞ്ഞതാണ്, വേണ്ടാന്ന്... പക്ഷെ കേട്ടില്ല!
ട്രംപിനോട് പലതവണ പറഞ്ഞതാണ്, വേണ്ടാന്ന്... പക്ഷെ കേട്ടില്ല!
വാഷിംഗ്ടണ്‍: യുഎന്‍ ജനറല്‍ അസബ്ലിയിലെ ട്രംപിന്റെ കന്നിപ്രസംഗത്തില്‍ ഉത്തരകൊറിയന്‍ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരമാര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍, അവ ഒഴിവാക്കാന്‍ മുതിര്‍ന്ന ഉപദേശകര്‍ പലതവണ ഉപദേശിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. പക്ഷെ, അവരുടെ ഉപദേശം ചെവിക്കൊള്ളാന്‍ ട്രംപ് കൂട്ടാക്കിയില്ലത്രെ.
ലോസ് ആഞ്ചലസ് ടൈംസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യു.എന്നില്‍ അവതരിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കി തലേന്ന് അംഗീകരിച്ച പ്രസംഗത്തില്‍ 'റോക്കറ്റ് മാന്‍', 'ഉത്തര കൊറിയയെ നാമാവശേഷമാക്കും' തുടങ്ങിയ പ്രയോഗങ്ങള്‍ ഉണ്ടായിരുന്നില്ല. അത് ട്രംപ് സ്വന്തം വക എഴുതിച്ചേര്‍ക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹായികള്‍, വ്യക്തിപരമായ അധിക്ഷേപങ്ങള്‍, അതും യു.എന്‍ ജനറല്‍ അസംബ്ലി പോലുള്ള ഒരു വേദിയില്‍, വേണ്ടന്ന് പലതവണ പറഞ്ഞിരുന്നു. പക്ഷെ, തന്റെ തീരുമാനവുമായി ട്രംപ് മുന്നോട്ടുപോവുകയാണ് ചെയ്തത്.

ആണവ ആക്രമണങ്ങളില്‍ നിന്ന് ഉത്തരകൊറിയ പിന്‍വാങ്ങിയില്ലെങ്കില്‍ രാജ്യത്തെ പൂര്‍ണമായി നശിപ്പിക്കുകയല്ലാതെ മറ്റു പോംവഴികളില്ലെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഈ ക്രിമിനല്‍ സംഘങ്ങളുടെ കൈകളില്‍ ആണവായുധവും മിസൈലുകളും ഉണ്ടാവുന്നത് കാണാന്‍ ലോകത്തെ ഒരു രാഷ്ട്രത്തിനും താല്‍പര്യമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനെ ആത്മഹത്യാ ദൗത്യമേറ്റെടുത്ത റോക്കറ്റ് മാന്‍ എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്.
ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര് മക്മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉപദേശകരും ഇതിനെതിരേ പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം പദപ്രയോഗങ്ങള്‍ തിരിച്ചടിയാവുമെന്നും ഉത്തരകൊറിയയുടെ ആണവഭീഷണിക്കെതിരായ അമേരിക്കന്‍ നിലപാടിന്റെ ശക്തി കുറയ്ക്കുമെന്നുമായിരുന്നു ഉപദേശകര്‍ പറഞ്ഞത്. മാത്രമല്ല. കിം ട്രംപിനെ തിരിച്ചും തെറിവിളിക്കാനുള്ള സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവരുടെ ഉപദേശം തള്ളിക്കൊണ്ട് ട്രംപ് നടത്തിയ പ്രസംഗത്തിനെതിരേ ശക്തമായ പ്രതിഷേധം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായി.

ട്രംപിന്റെ പ്രസംഗത്തിന് മറുപടിയായി കിം പറഞ്ഞതാവട്ടെ, ആഗോളതലത്തില്‍ ഹിറ്റാവുകയും ചെയ്തു. മനോവിഭ്രാന്തി ബാധിച്ച അത്തുംപിത്തും പറയുന്ന ഈ അമേരിക്കക്കാരന് കിളവനെ ഞാന്‍ തീ കൊണ്ട് മെരുക്കുമെന്നായിരുന്നു ഉത്തരകൊറിയന്‍ നേതാവിന്റെ വാക്കുകള്‍. ഡൊട്ടാര്ഡ് എന്ന വാക്ക് ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്ത വാക്കായി മാറി. സാമൂഹ്യമാധ്യമങ്ങളാവട്ടെ കിമ്മിന്റെ ഈ പ്രയോഗം ആഘോഷിക്കുകയും ചെയ്തു. രണ്ടാമതും ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാന്‍ കിമ്മിനെ പ്രകോപിപ്പിച്ചത് ട്രംപിന്റെ മോശം പരാമര്ശങ്ങളായിരുന്നുവെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി പിന്നീട് പറയുകയുമുണ്ടായി.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications