കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനോട് പലതവണ പറഞ്ഞതാണ്, വേണ്ടാന്ന്... പക്ഷെ കേട്ടില്ല!

ട്രംപിനോട് പലതവണ പറഞ്ഞതാണ്, വേണ്ടാന്ന്... പക്ഷെ കേട്ടില്ല!

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎന്‍ ജനറല്‍ അസബ്ലിയിലെ ട്രംപിന്റെ കന്നിപ്രസംഗത്തില്‍ ഉത്തരകൊറിയന്‍ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരമാര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍, അവ ഒഴിവാക്കാന്‍ മുതിര്‍ന്ന ഉപദേശകര്‍ പലതവണ ഉപദേശിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. പക്ഷെ, അവരുടെ ഉപദേശം ചെവിക്കൊള്ളാന്‍ ട്രംപ് കൂട്ടാക്കിയില്ലത്രെ.

ലോസ് ആഞ്ചലസ് ടൈംസ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. യു.എന്നില്‍ അവതരിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കി തലേന്ന് അംഗീകരിച്ച പ്രസംഗത്തില്‍ 'റോക്കറ്റ് മാന്‍', 'ഉത്തര കൊറിയയെ നാമാവശേഷമാക്കും' തുടങ്ങിയ പ്രയോഗങ്ങള്‍ ഉണ്ടായിരുന്നില്ല. അത് ട്രംപ് സ്വന്തം വക എഴുതിച്ചേര്‍ക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹായികള്‍, വ്യക്തിപരമായ അധിക്ഷേപങ്ങള്‍, അതും യു.എന്‍ ജനറല്‍ അസംബ്ലി പോലുള്ള ഒരു വേദിയില്‍, വേണ്ടന്ന് പലതവണ പറഞ്ഞിരുന്നു. പക്ഷെ, തന്റെ തീരുമാനവുമായി ട്രംപ് മുന്നോട്ടുപോവുകയാണ് ചെയ്തത്.

donald-trump-04-1457072552-copy-24-1506250058.jpg -Properties


ആണവ ആക്രമണങ്ങളില്‍ നിന്ന് ഉത്തരകൊറിയ പിന്‍വാങ്ങിയില്ലെങ്കില്‍ രാജ്യത്തെ പൂര്‍ണമായി നശിപ്പിക്കുകയല്ലാതെ മറ്റു പോംവഴികളില്ലെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ഈ ക്രിമിനല്‍ സംഘങ്ങളുടെ കൈകളില്‍ ആണവായുധവും മിസൈലുകളും ഉണ്ടാവുന്നത് കാണാന്‍ ലോകത്തെ ഒരു രാഷ്ട്രത്തിനും താല്‍പര്യമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനെ ആത്മഹത്യാ ദൗത്യമേറ്റെടുത്ത റോക്കറ്റ് മാന്‍ എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്.

ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക്മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉപദേശകരും ഇതിനെതിരേ പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം പദപ്രയോഗങ്ങള്‍ തിരിച്ചടിയാവുമെന്നും ഉത്തരകൊറിയയുടെ ആണവഭീഷണിക്കെതിരായ അമേരിക്കന്‍ നിലപാടിന്റെ ശക്തി കുറയ്ക്കുമെന്നുമായിരുന്നു ഉപദേശകര്‍ പറഞ്ഞത്. മാത്രമല്ല. കിം ട്രംപിനെ തിരിച്ചും തെറിവിളിക്കാനുള്ള സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവരുടെ ഉപദേശം തള്ളിക്കൊണ്ട് ട്രംപ് നടത്തിയ പ്രസംഗത്തിനെതിരേ ശക്തമായ പ്രതിഷേധം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായി.

-kim-jong-600-copy-copy-24-1506250071.jpg -Properties


ട്രംപിന്റെ പ്രസംഗത്തിന് മറുപടിയായി കിം പറഞ്ഞതാവട്ടെ, ആഗോളതലത്തില്‍ ഹിറ്റാവുകയും ചെയ്തു. മനോവിഭ്രാന്തി ബാധിച്ച അത്തുംപിത്തും പറയുന്ന ഈ അമേരിക്കക്കാരന്‍ കിളവനെ ഞാന്‍ തീ കൊണ്ട് മെരുക്കുമെന്നായിരുന്നു ഉത്തരകൊറിയന്‍ നേതാവിന്റെ വാക്കുകള്‍. ഡൊട്ടാര്‍ഡ് എന്ന വാക്ക് ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്ത വാക്കായി മാറി. സാമൂഹ്യമാധ്യമങ്ങളാവട്ടെ കിമ്മിന്റെ ഈ പ്രയോഗം ആഘോഷിക്കുകയും ചെയ്തു. രണ്ടാമതും ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാന്‍ കിമ്മിനെ പ്രകോപിപ്പിച്ചത് ട്രംപിന്റെ മോശം പരാമര്‍ശങ്ങളായിരുന്നുവെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി പിന്നീട് പറയുകയുമുണ്ടായി.

English summary
President Donald Trump ignored senior aides' warnings not to personally antagonize North Korean leader Kim Jong Un during his speech to the United Nations General Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X