കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് പ്രതിസന്ധി: ഖത്തര്‍, സൗദി, യുഎഇ നേതാക്കള്‍ ട്രംപുമായി ചര്‍ച്ചകള്‍ നടത്തും

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: മാസങ്ങളായി തുടരുന്ന ഖത്തര്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഖത്തര്‍, സൗദി, യുഎഇ നേതാക്കള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ഏതാനും മാസങ്ങള്‍ക്കകം ചര്‍ച്ചകള്‍ നടക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അമേരിക്കന്‍ പ്രസിഡന്റ് മുന്‍കൈയെടുത്താണ് കൂടിക്കാഴ്ചകള്‍ക്ക് കളമൊരുക്കുന്നത്. എന്നാല്‍ ഗള്‍ഫ് നേതാക്കളുമായി വ്യത്യസ്ത കൂടിക്കാഴ്ചകള്‍ക്കാണ് ട്രംപ് ഒരുങ്ങുന്നത്.

ഉപരോധം ഫലിച്ചില്ലെങ്കില്‍ രണ്ടാം ഘട്ടം!! ഉത്തരകൊറിയയ്ക്ക് ട്രംപിന്‍‍റെ താക്കീത്
സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യുഎഇയെ പ്രതിനിധീകരിച്ച് അബൂദബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍, ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി എന്നിവരുമായാണ് ട്രംപ് പ്രതിസന്ധി പരിഹരിക്കാനുള്ള വഴികളെ കുറിച്ച് ആലോചിക്കുക. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായിരിക്കും ചര്‍ച്ചയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജിസിസി ഉച്ചകോടി വിളിച്ചുചേര്‍ക്കല്‍, ഇറാന്റെ മേഖലയിലെ ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചകളില്‍ മുഖ്യവിഷയമാവുമെന്നും വിലയിരുത്തപ്പെടുന്നു.

 trump

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഖത്തറിനെതിരേ ഉപരോധം ആരംഭിച്ചത്. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയും കടല്‍-കര-വ്യോമ മാര്‍ഗങ്ങള്‍ വഴിയുള്ള യാത്രകള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുകയുമായിരുന്നു. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഉപരോധം. എന്നാല്‍ ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ച ഖത്തര്‍, ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ ഉപരോധ രാജ്യങ്ങളുമായി ചര്‍ച്ചയാവാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല.

അമേരിക്കയും യൂറോപ്യന്‍ യൂനിയനും ചര്‍ച്ചയിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. ഉപരോധ രാഷ്ട്രങ്ങള്‍ സമീപനം മാറ്റാന്‍ തയ്യാറായാല്‍ അമേരിക്ക വിളിച്ചു ചേര്‍ക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാമെന്ന് ഖത്തര്‍ സമ്മതിച്ചിരുന്നു. 2017 മെയിലാണ് അവസാനമായി ഉച്ചകോടി ചേര്‍ന്നത്.

ഖത്തറിനെതിരേ നീക്കം: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം മാറ്റുമെന്ന് പ്രചാരണം, ഇംഗ്ലണ്ട് വേദിയാകുമെന്ന്ഖത്തറിനെതിരേ നീക്കം: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം മാറ്റുമെന്ന് പ്രചാരണം, ഇംഗ്ലണ്ട് വേദിയാകുമെന്ന്

അമ്മയുടെ കൈപിടിച്ചെത്തി; 50 വര്‍ഷത്തെ നിറഞ്ഞ പുഞ്ചിരി, ഒരു സ്വപ്‌നം ബാക്കിയാക്കി യാത്രഅമ്മയുടെ കൈപിടിച്ചെത്തി; 50 വര്‍ഷത്തെ നിറഞ്ഞ പുഞ്ചിരി, ഒരു സ്വപ്‌നം ബാക്കിയാക്കി യാത്ര

English summary
Several leaders of the Gulf Cooperation Council (GCC) are scheduled to meet US President Donald Trump over the next couple of months, a US official has said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X