കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രം പ്രകാശനം ചെയ്തു

Google Oneindia Malayalam News

ഷാര്‍ജ: ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് രചിച്ച 'വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രം' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭനാണ് പ്രൗഢവും ലളിതവുമായ ചടങ്ങില്‍ വായനക്കാര്‍ക്ക് പുസ്തകം സമര്‍പ്പിച്ചത്. മാധ്യമത്തിന്റെയും, ഗള്‍ഫ് മാധ്യമം ഉള്‍പ്പെടെയുള്ള അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും പിറവിയൂം പുരോഗതിയും വിശദമാക്കുന്ന പുസ്തകമാണിത്.

dubaivkhnew

എഴുത്തുകാരന്‍ പി.കെ.പാറക്കടവ്, എം.സി.എ നാസര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ.കെ.മൊയ്തീന്‍ കോയ ചടങ്ങിന്റെ അവതാരകനായിരുന്നു. ഗള്‍ഫ് മാധ്യമം ദുബായ് ബ്യൂറോ ചീഫ് എം.ഫിറോസ്ഖാന്‍ നന്ദി പറഞ്ഞു. ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്രം ഉടന്‍ വിപണിയിലെത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

'ആരോടും ചൊല്ലാതെ' പ്രകാശനം ചെയ്തു

aroodumchollathe

ഷാര്‍ജ: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് തോപ്പില്‍ മുഹമ്മദ് മീരാന്റെ ഏറ്റവും പുതിയ പുസ്തകമായ 'ആരോടും ചൊല്ലാതെ' വെള്ളി വൈകുന്നേരം അഞ്ച് മണിക്ക് ലിറ്ററേച്ചര്‍ ഹാളില്‍ പ്രകാശനം ചെയ്തു. പി സുരേന്ദ്രന്‍, ഡോ. ഡി ബാബു പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇസ്ലാമിക് പബ്ലിഷിംഗ് ബ്യൂറോ പ്രസിദ്ധീകരിച്ച പുസ്തകം പ്രവാസി രിസാല ഐപിബി പവലിയനില്‍ ലഭ്യമാണ്. ഹാള്‍ നമ്പര്‍ അഞ്ച് എം റ്റുവിലാണ് പവലിയന്‍ ഒരുക്കിയിട്ടുള്ളത്.

English summary
Two malayalam books released in Sharjah International Book Fair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X