കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: സൈനിക ഓപ്പറേഷനില്‍ ഭീകരരെ വധിച്ചു, ഭീകരര്‍ ലക്ഷ്യമിട്ടത് ആക്രമണ പരമ്പര!!

Google Oneindia Malayalam News

ദോഹ: സൗദി സൈന്യത്തിന്റെ സുരക്ഷാ ഓപ്പറേഷനിടെ രണ്ട് ഭീകരരെ വധിച്ചു. രണ്ട് ഭീകരകരെ അറസ്റ്റ് ചെയ്തു. ജിദ്ദയിലെ അല്‍ ഹറാസത്തില്‍ ശനിയാഴ്ച നടന്ന സൈനിക ഓപ്പേറഷനിടെയായിരുന്നു സംഭവം.
പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടതോടെ ചാവേറുകള്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഭീകര സംഘടനാംഗങ്ങളായ ഭാര്യയും ഭര്‍ത്താവുമാണ് നസീം ജില്ലയില്‍ നിന്ന് അറസ്റ്റിലായത്.

പ്രദേശത്ത് ഭീകര സംഘടനയുടെ സ്വാധീനമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു സംഭവം. നസീം ജില്ലയിലെ ഒരു വീട്ടുടയമയ്ക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന് ഒരു അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്.

വഴി തെളിഞ്ഞു

വഴി തെളിഞ്ഞു

സൈന്യം നടത്തിയ അന്വേഷണത്തില്‍ മറ്റ് ഭീകരസംഘടനാംഗങ്ങളെ പൊലീസ് തിരിച്ചറിയുകയായിരുന്നു. നേരത്തെ ഭീകരവാദക്കേസില്‍ എട്ട് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച ആളാണ് ഭീകരരുമായി ബന്ധം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഇയാളുടെ സ്വാധീനത്തിലാണ് ഭീകരരായ ദമ്പതികളെ ഒളിവില്‍ താമസിപ്പിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

വീട് വളഞ്ഞു പിടികൂടി

വീട് വളഞ്ഞു പിടികൂടി

ശനിയാഴ്ച പ്രാര്‍ത്ഥന സമയത്തിന് തൊട്ടുമുമ്പായി വീട് വളഞ്ഞ സുരക്ഷാ സേന ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. സൗദി പൗരനും പാകിസ്താന്‍ പൗരത്വമുള്ള ഭാര്യയുമാണ് സൈന്യത്തിന്റെ പിടിയിലായത്. നസീം ജില്ലയില്‍ നിന്നായിരുന്നു ഇരുവരും അറസ്റ്റിലായത്.

 സ്‌ഫോടക വസ്തുക്കള്‍

സ്‌ഫോടക വസ്തുക്കള്‍

അറസ്റ്റിലായ ഭീകരരുടെ വീട്ടില്‍ നിന്ന് ചാവേര്‍ ബെല്‍റ്റുകളും ബോംബ് നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികളും കണ്ടെടുത്തു. മെഷീന്‍ ഗണും മറ്റ് സ്‌ഫോടക വസ്തുക്കളും ഇതിനൊപ്പം കണ്ടെടുത്തു.

ചാവേറായി പൊട്ടിത്തെറിച്ചു

ചാവേറായി പൊട്ടിത്തെറിച്ചു

ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന രണ്ടാമത്തെ താവളത്തിലെത്തിയ സൈന്യം ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സ്‌ഫോടന വസ്തുക്കളുപയോഗിച്ച് ഇരുവരും പൊട്ടിത്തെറിയ്ക്കുകയായിരുന്നുവെന്നാണ് സൈന്യം നല്‍കുന്ന വിവരം. സൈനികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിന് പാക് പദ്ധതി

ആക്രമണത്തിന് പാക് പദ്ധതി

സൗദി പൗരനായ ഹുസാം ഹിന്‍ സാലിക് സാലിക് സമരണ്‍ അല്‍ ജുഹാനി, ഭാര്യയെന്ന് അവകാശപ്പെടുന്ന പാക് പൗരത്വമുള്ള 19കാരി ഫത്മ റമദാന്‍ ബലുഷി അലി മറാദ എന്നിവരാണ് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ളത്. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മെഷിന്‍ ഗണ്‍ അടക്കമുള്ള ആയുധങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്.

 തെളിവ് ശേഖരണം

തെളിവ് ശേഖരണം

ഭീകരര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് സ്ഥലങ്ങളില്‍ നിന്നും സുരക്ഷാ സേന തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ഭീകരരെ സംബന്ധിച്ച എല്ലാ വിവരങ്ങളും പിന്നീട് പുറത്തുവിടുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വ്യക്തമാക്കി.

English summary
Two terrorists killed, another two arrested in Jeddah. The two men “committed suicide by detonating their explosive belts” during a security operation against a suspected “terrorist” hideout in a southern district of Jeddah, the region’s authorities said on Twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X