കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോമയിലുള്ള ഭര്‍ത്താവിന് അവകാശികള്‍ രണ്ട്; കോടതി നിര്‍ദ്ദേശിച്ച പരിഹാരം അറിയണ്ടേ?

Google Oneindia Malayalam News

ദില്ലി: കോമയിലിരിക്കുന്ന ഭര്‍ത്താവിന് ഭര്‍ത്താവിന് അവകാശികള്‍ രണ്ട്. ഡല്‍ഹിയിലാണ് ബോളിവുഡ് ചിത്രത്തെ വെല്ലുന്ന കഥ നടന്നത്. യുവാവിന് വേണ്ടി അവകാശമുന്നയിക്കുന്ന രണ്ട് യുവതികളുടേയും തര്‍ക്കം പരിധികടന്നതോടെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഇരുവരും തീരുമാനിച്ചത്.

എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച യുവതികളിലൊരാള്‍ യുവതിയും മകനും തന്റെ ഭര്‍ത്താവിനെ അന്യായമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും കോമയിലായി ആശുപത്രിയില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനെ വെസ്റ്റ് ഡല്‍ഹിയിലുള്ള തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കിയത്. എന്നാല്‍ താനാണ് നിയമപരമായി വിവാഹം കഴിച്ച ഭാര്യയെന്നാണ് രണ്ടാമത്തെ സ്ത്രീ ഉന്നയിക്കുന്ന വാദം. കോമയിലുള്ള തന്റെ ഭര്‍ത്താവിന്റെ ശരീരം കോടതിയില്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്നും പരാതിക്കാരി കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.

judge

എന്നാല്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ജി എസ് സിസ്റ്റാനി, സംഗീത ദിങ്ക്ര സേഗാള്‍ എന്നിവര്‍ക്ക് ആരാണ് യഥാര്‍ത്ഥ ഭാര്യയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ടാമത്തെ യുവതിയ്ക്ക് ഭര്‍ത്തിവിനെ പരിചരിക്കാനുള്ള അനുമതി നല്‍കിയ കോടതി പരാതിക്കാരിക്ക് ആഴ്ചകളില്‍ ബുധനാഴ്ച ഒരു മണിക്കൂര്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കിക്കൊണ്ടായിരുന്നു പ്രശ്‌നത്തിന് പരിഹാരം കണ്ടത്. സന്ദര്‍ശന സമയത്ത് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സാന്നിദ്ധ്യമുണ്ടാവണമെന്നും കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം കേസ് കോടതി അടുത്ത മാസം വീണ്ടും പരിഗണിക്കും.

English summary
Two women's legal war for a man in coma for claims their husband.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X