കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ ആയിരക്കണക്കിന് ടൈപ്പിംഗ് സെന്ററുകള്‍ക്ക് മരണ മണി

യുഎഇയിലെ ആയിരക്കണക്കിന് ടൈപ്പിംഗ് സെന്ററുകള്‍ക്ക് മരണ മണി

  • By Desk
Google Oneindia Malayalam News

ദുബായ്: മലയാളികളുള്‍പ്പെടെ യുഎഇയിലെ പതിനായിരക്കണക്കിന് പ്രവാസികളുടെ ആശാകേന്ദ്രങ്ങളായ ടൈപ്പിംഗ് സെന്ററുകള്‍ക്ക് മരണമണി മുഴങ്ങുന്നു. ഒരു കാലത്ത് എന്തിനും ഏതിനും ടൈപ്പിംഗ് സെന്ററുകളെ ആശ്രയിക്കണമെന്ന അവസ്ഥായായിരുന്നു. എന്നാല്‍ ഇന്ന് അവസ്ഥ മാറി. ഇപ്പോള്‍ തന്നെ ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന ടൈപ്പിംഗ് സെന്ററുകളിലേക്ക് നവംബര്‍ ഒന്നിനു ശേഷം ഉപഭോക്താക്കള്‍ ആരും വരേണ്ടതില്ലാത്ത സാഹചര്യമാണുണ്ടാവുകയെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

മലയാളി തൊഴിലന്വേഷകരുടെ ആശാകേന്ദ്രം

മലയാളി തൊഴിലന്വേഷകരുടെ ആശാകേന്ദ്രം

ഇംഗ്ലീഷിലും അറബിയിലും അത്യാവശ്യം അറിവുള്ളവര്‍ക്ക് വലിയ പ്രയാസമില്ലാതെ ലഭിക്കുന്ന ജോലിയായിരുന്നു ടൈപ്പിംഗ് സെന്ററുകളിലേത്. ദുബായില്‍ മാത്രം ആയിരത്തോളം ടൈപ്പിംഗ് സെന്ററുകളുണ്ടെന്നാണ് കണക്ക്. ഇവയില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് മലയാളികളും. രണ്ട് മൂന്ന് കംപ്യൂട്ടറുകളും പ്രിന്റര്‍, ഫാക്‌സ് തുടങ്ങിയ സൗകര്യങ്ങളുമുണ്ടെങ്കില്‍ ഒരു ടൈപ്പിംഗ് സെന്ററായി. ഒന്നില്‍ കൂടുതല്‍ ടൈപ്പിംഗ് സെന്ററുകള്‍ നടത്തുന്ന മലയാളികളും നിരവധിയാണിവിടെ. ചെറുതും വലുതുമായ ഈ ടൈപ്പിംഗ് സെന്ററുകളില്‍ യു.എ.ഇ സര്‍ക്കാരിനു കീഴിലുള്ള വിസ, എമിറേറ്റ്‌സ് ഐ.ഡി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ തയ്യാറാക്കി നല്‍കുകയാണ് ചെയ്തു വരുന്നത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള അപേക്ഷകര്‍ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുമായി ഇവിടെയെത്തിയാല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി ചെയ്തുകൊടുക്കുകയും അതിന് നിശ്ചിത ഫീസ് ഈടാക്കുകയും ചെയ്യുന്നതാണ് രീതി.

 തസ്ഹീല്‍ കേന്ദ്രങ്ങള്‍ വന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി

തസ്ഹീല്‍ കേന്ദ്രങ്ങള്‍ വന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി

തൊഴില്‍ വിസമയുമായി ബന്ധപ്പെട്ട ലേബര്‍ കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ് തുടങ്ങിയവയ്ക്കുള്ള അപേക്ഷകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ ആരംഭിച്ച തസ്ഹീല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതോടെ ആരംഭിച്ചതാണ് ടൈപ്പിംഗ് സെന്ററുകളുടെ കഷ്ടകാലം. നേരത്തേ ടൈപ്പിംഗ് സെന്ററുകള്‍ വഴി ചെയ്തിരുന്ന അപേക്ഷകള്‍ തസ്ഹീല്‍ കേന്ദ്രങ്ങളിലൂടെ മാത്രമേ പാടുള്ളൂ എന്ന നിയമം വന്നതോടെ പകുതിയോളം ജോലി ഈ സെന്ററുകള്‍ക്ക് നഷ്ടമാവുകയായിരുന്നു. പലരും തൊഴിലാളികളുടെ എണ്ണം കുറച്ചും ശമ്പളം കുറച്ചുമൊക്കെയാണ് ഈ പ്രതിസന്ധിയെ നേരിട്ടത്.

 പാരയായി പുതിയ ആമിര്‍ ബിസിനസ് സെന്ററുകള്‍

പാരയായി പുതിയ ആമിര്‍ ബിസിനസ് സെന്ററുകള്‍

അപ്പോഴും എമിറേറ്റ്‌സ് ഐ.ഡി, വിവിധ തരം വിസ അപേക്ഷകള്‍, മെഡിക്കല്‍ അപേക്ഷകള്‍ തുടങ്ങിയവ തയ്യാറാക്കി നല്‍കുന്നത് ടൈപ്പിംഗ് സെന്ററുകള്‍ വഴി തന്നെയായിരുന്നു. എന്നാല്‍ ആമിര്‍ ബിസിനസ് സെന്ററുകള്‍ എന്ന പേരില്‍ സര്‍ക്കാര്‍ പുതിയ കേന്ദ്രങ്ങള്‍ തുറന്നതോടെ ഇവയില്‍ പലതും അങ്ങോട്ടേക്ക് മാറി. ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സിന്റെ കീഴിലാണ് ഇത്തരം അമ്പതോളം സെന്ററുകള്‍ ആരംഭിച്ചത്. റെസിഡന്‍സ് പെര്‍മിറ്റുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ മാത്രമേ ലഭിക്കൂ എന്ന അവസ്ഥ വന്നു. നേരത്തേ ടൈപ്പിംഗ് സെന്ററുകളില്‍ നിന്ന് അപേക്ഷ തയ്യാറാക്കി അവ എമിഗ്രേഷന്‍ സെന്ററിലും മറ്റും സമര്‍പ്പിച്ച് വിസ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കുകയായിരുന്നു പതിവെങ്കില്‍ ആമിര്‍ സെന്ററുകള്‍ വഴി അപേക്ഷിക്കാനും വിസ ലഭ്യമാക്കാനുമുള്ള സൗകര്യം സര്‍ക്കാര്‍ നല്‍കി. അതോടെ ആയിരക്കണക്കിന് ടൈപ്പിംഗ് സെന്ററുകള്‍ക്ക് മരണമണി മുഴങ്ങുകയായിരുന്നു.

 കഴിഞ്ഞ വര്‍ഷം തന്നെ നോട്ടീസ് നല്‍കി

കഴിഞ്ഞ വര്‍ഷം തന്നെ നോട്ടീസ് നല്‍കി

2017 നവംബര്‍ ഒന്നു മുതല്‍ വിസാ അപേക്ഷകള്‍ ഉള്‍പ്പെടെയുള്ളവ ആമിര്‍ ബിസിനസ് സെന്ററുകളിലേക്ക് മാറുമെന്ന് കാണിച്ച് യു.എ.ഇ അധികൃതര്‍ ഒരു വര്‍ഷം മുമ്പ് തന്നെ ടൈപ്പിംഗ് സെന്ററുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ചെറിയ ചെറിയ പെട്ടിപ്പീടികകള്‍ പോലെ പ്രവര്‍ത്തിക്കുന്ന ടൈപ്പിംഗ് സെന്ററുകള്‍ മാറ്റി ആധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രങ്ങള്‍ തുറക്കാനാണ് ഭരണകൂടത്തിന്റെ പദ്ധതി. 150 സ്‌ക്വയര്‍ മീറ്റര്‍ ചുറ്റളവില്‍ ഓഫീസ്, ഇലക്ട്രോണിക് സംവിധാനത്തോടെയുള്ള ടോക്കണ്‍ കൗണ്ടര്‍, സ്ത്രീകള്‍ക്ക് പ്രത്യേക കൗണ്ടര്‍ എന്നീ സൗകര്യങ്ങളും കെട്ടിടത്തിന് സ്വതന്ത്രമായ പാര്‍ക്കിംഗ് സൗകര്യം, നിരീക്ഷണ കാമറ എന്നിവയും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാനാവൂ എന്നാണ് പുതിയ നിര്‍ദേശം. വലിയ സാമ്പത്തിക മുതല്‍മുടക്ക് ആവശ്യമായ ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങല്‍ അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവിടങ്ങളില്‍ സ്വദേശികള്‍ക്ക് ജോലി നല്‍കണമെന്ന് വരുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ക്കാണ് ജോലി നഷ്ടമാവുക.


English summary
As more and more government services are moving online, hundreds of typing centres are struggling to survive in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X