കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെഡറല്‍ ബാങ്കിന്റെ യുഎഇയിലെ രണ്ടാമത്തെ പ്രതിനിധി കാര്യാലയം ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു

Google Oneindia Malayalam News

ദുബായ്: ഇന്ത്യയിലെ മുന്‍നിര ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കിന്റെ യു.എ.ഇയിലെ രണ്ടാമത്തെ പ്രതിനിധി കാര്യാലയം ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയിലേക്ക് അയക്കപ്പെടുന്ന മൊത്തം പ്രവാസി നിക്ഷേപത്തിന്റെ 13 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന ബാങ്കിന്റെ യു.എ.ഇലെ രണ്ടാമത്തെയും ദുബായിലെ ആദ്യത്തെയും പ്രതിനിധി കാര്യാലയമാണ് ബര്‍ദുബൈ അല്‍ മുസല്ല ടവറില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ പത്മശ്രീ എം.എ. യൂസുഫലി ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഫെഡറല്‍ ബാങ്ക് മാനേജിങ്ങ് ഡയറക്ടറും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍, ചീഫ് ജനറല്‍ മാനേജര്‍മാരായ കെ.ഐ. വര്‍ഗീസ്, മോഹനചന്ദ്രന്‍ കെ. ആര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ദീപക് ഗോവിന്ദ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജോസ് സ്‌കറിയ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സാങ്കേതിക സംവിധാനങ്ങളിലൂന്നിയ നവീകരണങ്ങളിലൂടെയും ഉപഭോക്തൃ കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലൂടെയും ഇടപാടുകാരെ ഏറെ സ്വാധീനിച്ച ഫെഡറല്‍ ബാങ്കിന് സാമ്പത്തിക സേവനദാതാക്കളില്‍ മുന്‍നിര സ്ഥാനമാണുള്ളത്.

federalbank

ഡിജിറ്റല്‍ മേഖലയില്‍ നടത്തിയ മുന്നേറ്റങ്ങളിലൂടെ ഓരോ ഇടപാടുകാരുടെയും ജിവിതത്തെ ഡിജിറ്റലായി സ്വാധീനിക്കാനും ഫെഡറല്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 1252 ശാഖകളും 1561 എ.ടി.എം. കൗണ്ടറുകളുമായി ബാങ്കിങ്ങ് രംഗത്ത് വന്‍ മുന്നേറ്റമാണ് ഫെഡറല്‍ ബാങ്ക് കൈവരിച്ചിരിക്കുന്നത്. ലോക വ്യാപകമായി 74 എക്‌സ്‌ചേഞ്ച് ഹൗസുകളും 6 ബാങ്കുകളുമായി സ്ഥാപിച്ചിട്ടുള്ള ബിസിനസ് പങ്കാളിത്തത്തിലൂടെ റെമിറ്റന്‍സ് ബിസിനസ് മേഖലയില്‍ അസൂയാര്‍ഹമായ സ്ഥാനം വഹിക്കുന്നതോടൊപ്പം പ്രവാസികളുടെ ഏറ്റവും പ്രിയപ്പെട്ട ബാങ്കായും ഫെഡറല്‍ ബാങ്ക് മാറിക്കഴിഞ്ഞുവെന്നും അധിക്രതര്‍ വ്യക്തമാക്കി.

എന്‍.ആര്‍.ഐ ഉപഭോക്താക്കള്‍ നിരവധി വര്‍ഷങ്ങളായി അവരുടെ നാട്ടിലെ വിവിധ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ ബന്ധപ്പെടാവുന്ന കേന്ദ്രമായാണ് ഫെഡറല്‍ ബാങ്കിനെ കാണുന്നത്.ബാങ്കിങ്ങ് രംഗത്ത് കേരളത്തില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ഫെഡറല്‍ ബാങ്കിന് തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യവുമുണ്ട്.

അക്കൗണ്ട് സംബന്ധമായ അന്യേഷണങ്ങള്‍ക്കും നിക്ഷേപങ്ങളെയും വായ്പകളെയും കുറിച്ചുള്ള വിവരങ്ങള്‍ക്കും ബാങ്കിന്റെ സേവനവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരങ്ങള്‍ക്കും മറ്റും പതിനിധികാര്യാലയത്തിന്റെ സേവനം ഉപയോഗപ്പെടുത്താവുതാണ്.

ദുബായ് ഓഫീസുമായി ബന്ധപ്പെടേണ്ട നമ്പര്‍ 009714 2826422

English summary
UAE; 2nd Office of Federal Bank started working at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X