കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവധിയിൽ പോയവർക്ക് യുഎഇയിലേക്ക് മടങ്ങാം: നടപടിക്രമങ്ങൾ തുടങ്ങി, നിർദേശങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

അബുദാബി: അവധിയ്ക്ക് നാട്ടിലേക്ക് നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങിവരാൻ അനുമതി. എന്നാൽ യുഎഇ താമസവിസയുള്ളവർക്ക് മാത്രമാണ് മടങ്ങിയെത്താനുള്ള അവസരമൊരുങ്ങുന്നത്. ജൂൺ ഒന്ന് മുതൽ ഇവർക്ക് രാജ്യത്തേക്ക് മടങ്ങിവരാമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചിട്ടുള്ളത്. മറ്റ് ഗൾഫ് രാജ്യങ്ങളും ഇത്തരത്തിൽ അവധിക്ക് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

യുപി സർക്കാരിന്റെ സംശയത്തിന്റെ മുനയൊടിച്ച് കോൺഗ്രസ്: മറുപടി ഇങ്ങനെ, അന്ത്യമില്ലാതെ ബസ് വിവാദം!! യുപി സർക്കാരിന്റെ സംശയത്തിന്റെ മുനയൊടിച്ച് കോൺഗ്രസ്: മറുപടി ഇങ്ങനെ, അന്ത്യമില്ലാതെ ബസ് വിവാദം!!

 രജിസ്ട്രേഷൻ ആരംഭിച്ചു

രജിസ്ട്രേഷൻ ആരംഭിച്ചു

രാജ്യത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവർ www .smartservices.ica.gov.ae എന്ന വെബ്സൈറ്റിൽ എൻട്രി പെർമിറ്റ് ലഭിക്കുന്നതിനായി പേര് രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം അറിയിപ്പിൽ പറയുന്നു. അന്താരാഷ്ട്ര സഹകരണം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് എന്നീ വകുപ്പുകൾ ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവരുടെ പട്ടികയും തയ്യാറാക്കി വരികയാണ്.

നടപടിക്രമം എങ്ങനെ

നടപടിക്രമം എങ്ങനെ


www .smartservices.ica.gov.ae വെബ്സൈറ്റിൽ പബ്ലിക്ക് സർവീസസ് എന്ന വിഭാഗത്തിഛൽ അദർ സർവീസസ്- റെസിഡന്റ് ഔട്ട്സൈഡ് യുഎഇ- എൻട്രി പെർമിഷൻ- ഇഷ്യൂ എന്നിങ്ങനെ ക്ലിക്ക് ചെയ്താണ് വിവരങ്ങൾ പൂരിപ്പിക്കേണ്ടത്. തുടർന്ന് എമിറേറ്റ്സ് ഐഡി, ഫോൺനമ്പർ, എന്നിവയുൾപ്പെട്ട വിവരങ്ങൾ നൽകി ഫോമുകൾ പുരിപ്പിക്കണം. രജിസ്റ്റർ ചെയ്യുന്ന പ്രവാസികളെ പ്രത്യേക വിമാനത്തിലായിരിക്കും തിരിച്ചുകൊണ്ടുപോകുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യുഎഇ സർക്കാർ ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയിട്ടില്ല. മാർച്ച് ഒന്നിന് ശേഷം വിസാ കാലാവധി തീർന്നവർക്ക് ഡിസംബർ 31 വരെ സർക്കാർ നീട്ടിനൽകിയിരുന്നു. കൊറോണ പ്രതിസന്ധി മൂലം നടപടിക്രമങ്ങൾ പൂർത്തിയാക്കാനോ സ്വദേശത്തേക്ക് മടങ്ങിപ്പോകാനോ കഴിയാത്തവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് യുഎഇ സർക്കാർ പ്രഖ്യാപനം.

മുൻഗണന ഇവർക്ക്

മുൻഗണന ഇവർക്ക്

യുഎഇയിൽ കുടുബാംഗങ്ങൾ ഉള്ളവരെയാണ് ഇതിനായി ആദ്യം പരിഗണിക്കുക. ആരോഗ്യ മേഖലയിൽ സേവനമനുഷ്ടിക്കുന്ന നഴ്സുമാർ, ഡോക്ടർമാർ എന്നിവരെ രണ്ടാം ഘട്ടത്തിലാണ് മടങ്ങിയെത്തുന്നതിനായി പരിഗണിക്കുന്നത്. ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്ന കാലളവ് ക്വാറന്റൈനിൽ കഴിയേണ്ടതായും വരും. ഇതോടെ അവധിയ്ക്ക് നാട്ടിലേക്ക് മടങ്ങി തിരിച്ചുപോകാൻ കഴിയാതായ മലയാളികൾ നിരവധി പേർക്കാണ് യുഎഇയിലേക്ക് മടങ്ങാൻ. സാധിക്കുക. കൊറോണ വൈറസ് പ്രതിസന്ധി മൂലം അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചതോടെയാണ് വിദേശത്തേക്ക് മടങ്ങാൻ കാത്തിരുന്നവരുടെ യാത്ര അനിശ്ചിതത്വത്തിലാവുന്നത്.

 കേന്ദ്രത്തോട് അഭ്യർത്ഥന

കേന്ദ്രത്തോട് അഭ്യർത്ഥന

വിദേശ രാജ്യങ്ങളിൽ ആരോഗ്യ മേഖലയിൽ സേവനമനുഷ്ടിക്കുന്ന ഇന്ത്യക്കാരെ മടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പല ഗൾഫ് രാജ്യങ്ങളും കേന്ദ്രസർക്കാരിനെ ബന്ധപ്പെട്ടിരുന്നു. ഇതോടെ കൊച്ചിയിൽ ഒരു സംഘം ആരോഗ്യപ്രവർത്തകർ പ്രത്യേക വിമാനത്തിൽ സൌദിയിലേക്ക് മടങ്ങിയിരുന്നു. അവധി ആഘോഷിക്കാനെത്തി മടങ്ങാൻ കഴിയാതെ ആയവരാണ് ഇത്തരത്തിൽ മടങ്ങിയത്. ഇതിന് പുറമേ ബഹ്റൈനിലേക്കും കേരളത്തിൽ നൂറിലധികം പ്രവാസികളാണ് ബഹ്റൈനിലേക്ക് തിരിച്ചെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് സംഘം മടങ്ങിയത്.

English summary
UAE allows return of expats on leave with resident visa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X