• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റിമോട്ട് വര്‍ക്ക് വിസയുമായി യുഎഇ; കൂടെ മള്‍ട്ടി എന്‍ട്രി വിസയും, പുതിയ തീരുമാനങ്ങള്‍

ദുബായ്: റിമോട്ട് വര്‍ക്ക് വിസയും മള്‍ട്ടി എന്‍ട്രി വിസയും പ്രഖ്യാപിച്ച് യുഎഇ. ലോകത്തിലെ ഏത് ഭാഗത്തുമുള്ള കമ്പനിയുടെയും ജോലി യുഎഇയില്‍ വച്ച് ചെയ്യാന്‍ അവസരം നല്‍കുന്നതാണ് റിമോട്ട് വര്‍ക്ക് വിസ. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കാത്ത കമ്പനികളുടെ ജോലിയും ഈ വിസയിലെത്തി യുഎഇയില്‍ വച്ച് ചെയ്യാം. എല്ലാ രാജ്യങ്ങള്‍ക്കും ഈ വിസ നല്‍കാന്‍ യുഎഇ മന്ത്രിസഭ തീരമാനിച്ചു.

കൊറോണ കാലത്ത് മാറിയ ജോലി സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ വിസ അനുവദിക്കുന്നത്. യുഎഇ ആദ്യമായിട്ടാണ് ഈ വിസയ്ക്ക് അനുമതി നല്‍കുന്നത് എന്ന കാര്യവും എടുത്തുപറയേണ്ടതാണ്. യുഎഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തത്.

ആ 6000 വോട്ടുകള്‍ ആര്‍ക്ക് കിട്ടും... നെഞ്ചിടിപ്പ് കൂടി പികെ ഫിറോസ്, ആശങ്ക ഒഴിയാതെ അബ്ദുറഹ്മാനും

എല്ലാ രാജ്യക്കാര്‍ക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും അനുവദിക്കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. ആഗോള സാമ്പത്തിക തലസ്ഥാനം എന്ന യുഎഇയുടെ പദവി നിലനിര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനങ്ങള്‍ എന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ടൂറിസ്റ്റ് വിസയില്‍ ഒന്നിലധികം തവണ യുഎഇയിലേക്ക് വരാനും പോകാനും സാധിക്കുന്നതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ.

മമ്മൂട്ടിയോ പിണറായി വിജയനോ? 'വണ്‍' റിലീസ് തടയണം, രമേശ് ചെന്നിത്തല പരാതി നല്‍കി- റിപ്പോര്‍ട്ട്

അതേസമയം, യുഎഇയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി കൊറോണ വാക്‌സിന്‍ നല്‍കാന്‍ ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു. 16 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. രാജ്യത്ത് 205 കേന്ദ്രങ്ങളാണ് ഇതിന് സൗകര്യപ്പെടുത്തിയിട്ടുള്ളത്. നേരത്തെ ബുക്ക് ചെയ്തവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ആരോഗ്യ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാം.

English summary
UAE announced for all nationalities Remote work visa, multiple entry tourist visas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X