കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് സമ്പൂർണ്ണ സ്കോളർഷിപ്പ്: നിർണായക പ്രഖ്യാപനവുമായി യുഎഇ

Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് സ്കോളർപ്പ് പ്രഖ്യാപിച്ച് യുഎഇ. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുൻനിരയിൽ പ്രവർത്തിക്കുന്ന സ്വദേശികളൂടെയും പ്രവാസികളുടെയും മക്കൾക്ക് ആനുകൂല്യം ലഭിക്കുന്നതാണ് യുഎഇ പ്രഖ്യാപിച്ചിട്ടുള്ള പുതിയ പദ്ധതി. മുൻനിര ആരോഗ്യ പ്രവർത്തകരാണ് യുഇയുടെ യഥാർത്ഥ ഹീറോകൾ, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞങ്ങൾ അവരോട് നന്ദിപറയുന്നതായി ഫ്രണ്ട് ലൈൻ ഹീറോസ് ബോർഡ് ചെയർമാൻ ഷേഖ് സുൽത്താൻ ബിൻ തഹൂൻ അൽ നഹ്യാൻ പറയുന്നു.

വിഡി സതീശൻ പറഞ്ഞ കളവ്, വി മുരളീധരൻ ആവർത്തിച്ച് പറഞ്ഞ കള്ളം, പൊളിച്ചടുക്കി എം സ്വരാജ്!വിഡി സതീശൻ പറഞ്ഞ കളവ്, വി മുരളീധരൻ ആവർത്തിച്ച് പറഞ്ഞ കള്ളം, പൊളിച്ചടുക്കി എം സ്വരാജ്!

അവരുടെ നിസ്വാർത്ഥ സേവനമാണ് ദുഷ്കരമാസ സമയത്തിലൂടെ കടന്നുപോകാൻ ഞങ്ങളെ സഹായിച്ചിട്ടുള്ളത്. യുഎഇയുടെ യഥാർത്ഥ മൂല്യങ്ങളുടേയും സംസ്കാരത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണ് ആരോഗ്യപ്രവർത്തകരെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക്

ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക്

യുഎഇയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ മക്കൾക്കാണ് ആനുകൂല്യം ലഭിക്കുക. യുഎഇയിലെ എല്ലാ പൊതു വിദ്യാലയങ്ങളിലാണ് ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് പഠനത്തിനുള്ള സൌകര്യമൊരുക്കുക. സ്കോളർഷിപ്പ് ലഭിക്കുന്ന കുട്ടികൾ ഇവരുടെ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുന്നത് വരെയും ട്യൂഷൻ ഫീസും നൽകേണ്ടതില്ല. നേരത്തെ 1850 കുട്ടികൾക്ക് ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ സർക്കാർ സ്കോളർഷിപ്പ് ലഭ്യമാക്കിയിരുന്നു. സെപ്തംബർ 30ന് മുമ്പായി വിശദാശങ്ങൾ സമർപ്പിക്കുന്നവർക്കാണ് സ്കോളർപ്പിനുള്ള യോഗ്യത ഉണ്ടായിരിക്കുക.

 ലാപ്പ്ടോപ്പും യാത്രാച്ചെലവും

ലാപ്പ്ടോപ്പും യാത്രാച്ചെലവും

സ്കൂളിലേക്കുള്ള യാത്രച്ചെലവ്, ലാപ്പ്ടോപ്പ്, എന്നിവയും സ്കോളർഷിപ്പിൽ ഉൾപ്പെടുന്നതാണ്. ആരോഗ്യ പ്രവർത്തകരുടെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പം വിദ്യാഭ്യാസത്തിന്റെ പേരിലുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം കുറച്ചുകൊണ്ടുവരികയുമാണ് ഹയ്യക്കും എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യംവെക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ കാലം ജോലി ചെയ്യാനുള്ള പ്രചോദനം നൽകുന്നതുമാവും പദ്ധതി.

പദ്ധതിയുടെ നടത്തിപ്പ്

പദ്ധതിയുടെ നടത്തിപ്പ്


അബുദാബി കിരിടാവകാശിയും യുഎഇ സായുധസേനാ ഉപസൈനാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശ പ്രകാരമാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രിയും എഡ്യുക്കേഷൻ ആന്റ് ഹ്യൂമൻ റിസോഴ്സ്സ് കൌൺസിൽ ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലായിരിക്കും പദ്ധതിയുടെ നടത്തിപ്പ്.

ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക്

ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക്

യുഎഇ വിദ്യഭ്യാസ മന്ത്രാലയത്തിനൊപ്പം ഫ്രണ്ട് ലൈൻ ഹീറോസ് ഓഫീസും ചേർന്നാണ് ആരോഗ്യപ്രവർത്തകരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് പുറമേ ആശുപത്രികളിലെ ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾക്കും ഈ സൌകര്യം ലഭിക്കും. യുഎഇ പൌരന്മാർക്കൊപ്പം വിദേശികളെയും വിദ്യാഭ്യാസ സ്കോളർഷിപ്പിന് പരിഗണിക്കുന്നുണ്ട്.

English summary
UAE announces Full Scholarship for Children of Frontline Healthcare Workers in the counrty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X