കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവേശന വിസ നിർത്തി യുഎഇ: പരിഷ്കാരം മാർച്ച് 17 മുതൽ, അബുദാബിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും!!

Google Oneindia Malayalam News

ദുബായ്: കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ പ്രവേശന വിസാവിതരണം നിർത്തിവെക്കാൻ യുഎഇ. മാർച്ച് 17 മുതലാണ് വിസ വിതരണം നിർത്തിവെക്കുന്നത്. എന്നാൽ മാർച്ച് 17ന് വിസ ലഭിച്ചവർക്ക് വിലക്ക് ബാധകമായിരിക്കില്ല. ഫെഡറൽ അതോറിറ്റി ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് പ്രസ്താവനയിലാണ് അറിയിച്ചത്. എന്നാൽ ഡിപ്ലോമാറ്റിക് വിസക്ക് ഈ വിലക്ക് ബാധകമല്ല.

കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 7607 പേരെന്ന് മുഖ്യമന്ത്രി, പുതിയ കേസുകളില്ല!! -കൊറോണ: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 7607 പേരെന്ന് മുഖ്യമന്ത്രി, പുതിയ കേസുകളില്ല!! -

ദിവസങ്ങൾക്ക് മുമ്പാണ് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്. ഇതോടെയാണ് നടപടി. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ഫെഡറൽ അതോറിറ്റി ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് പ്രസ്താവനയിൽ കുട്ടിച്ചേർത്തു. ലോകത്ത് കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ലോകത്തിന് ഐക്യധാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് നീക്കമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

coronavirus323-1

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി അബുദാബി എല്ലാ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരും. സഞ്ചാരികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനുള്ള തീരുമാനമെന്നാണ് അബുദാബി ഗവൺമെന്റ് മീഡിയാ ഓഫീസ് ട്വീറ്റിൽ കുറിച്ചത്. വാട്ടർതീം പാർക്കുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ മാർച്ച് 15 മുതൽ 31 വരെ താൽക്കാലികമായി അടച്ചിടും. ആൾക്കുട്ടങ്ങൾ ഒഴിവാക്കുന്നതിനും രോഗ ബാധയെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.

ലുവേ അബുദാബി, ഖസർ അൽ വത്താൻ, അൽ ഐൻ പാലസ് മ്യൂസിയം, അൽ ഐൻ ഒയാസീസ്, അൽ ജഹിലി കോട്ട, ഖസർ അൽ മുവാജി, വാർണർ ബ്രദേഴ്സ് വേൾഡ്, യാസ് വാട്ടർവേൾഡ്, ഫെരാരി വേൾഡ്, ക്ലൈമ്പ് എന്നിവയാണ് അടച്ചിടുക. നൂറിലധികം രാഷ്ട്രങ്ങളിലായി 140, 000 പേർക്കാണ് ഇതിനകം കൊറോണ സ്ഥിരീകരിച്ചത്. 5000 ലധികം പേർ രോഗബാധയെത്തുടർന്ന് മരിച്ചത്.

English summary
UAE bans all type of entry visas over Corona scare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X