
സ്ത്രീധനം വാങ്ങിയാല്‍ ജോലിയില്ല!! ഇങ്ങനെ ഒരു തീരുമാനം ആദ്യം, മാതൃകയെന്ന് സോഷ്യല്‍ മീഡിയ
ദുബായ്: കേരളത്തില്‍ അടുത്തിടെ നടന്ന തുടര്‍ച്ചയായ സ്ത്രീധന പീഡന മരണങ്ങള് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് ഇടയാക്കിയത്. ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ്. ബോധവല്‍ക്കര ക്യാമ്പയിനുകളുമായി സന്നദ്ധ സംഘടനകള്‍ രംഗത്തുവന്നു. ഇത്തരം വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ശ്ലാഘനീയമായ ഒരു പ്രഖ്യാപനം. സ്ത്രീധനം വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും തന്റെ കമ്പനിയില്‍ ജോലിയില്ല എന്നാണ് പ്രവാസി വ്യവസായിയായ സോഹന്‍ റോയ് പറയുന്നത്.
സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ
ഷാര്‍ജ കേന്ദ്രമായുള്ള അരീസ് ഗ്രൂപ്പിന്റെ മേധാവിയാണ് ഇദ്ദേഹം. കഴിഞ്ഞ മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനത്തില്‍ സ്ത്രീധന വിരുദ്ധ നയം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ നയം തൊഴില്‍ കരാറിന്റെ ഭാഗമാക്കിയിരിക്കുകയാണിപ്പോള്. ഇനി ജോലി ലഭിക്കണമെങ്കില്‍ കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട യാതൊരു ഇടപാടുകളിലും ഭാഗമാകില്ലെന്ന് ഉറപ്പ് നല്‍കണം. ലോകത്ത് ആദ്യമായിട്ടാണ് ഒരു കമ്പനി തൊഴില്‍ കരാറിന്റെ ഭാഗമായി ഇങ്ങനെ തീരുമാനമെടുക്കുന്നതെന്ന് സോഹന്‍ റോയ് പറഞ്ഞു.
16 രാജ്യങ്ങൡ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അരീസ് ഗ്രൂപ്പ്. വനിതാ ജീവനക്കാരെയും ജീവനക്കാരുടെ ഭാര്യമാരെയും ഉള്‍പ്പെടുത്തി സ്ത്രീധന വിരുദ്ധ സെല്‍ തയ്യാറാക്കും. കമ്പനി ജീവനക്കാരോ അവരുടെ ഭാര്യമാരോ നല്കുന്ന സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളില്‍ ഈ സെല്‍ ആണ് തീരുമാനമെടുക്കുക. പരാതി ലഭിച്ച് 24 മണിക്കൂറിനകം തീരുമാനമെടുക്കും. നേരത്തെ സ്ത്രീധന വിവാദത്തില്പ്പെട്ടവര്ക്ക് കൃത്യമായ കൗണ്‍സലിങ് നല്‍കും. അവരെ ബോധവല്‍ക്കരിക്കാനുള്ള ശ്രമം കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാകും. കമ്പനിയുടെ പുതിയ തീരുമാനങ്ങളെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്.
അടിപൊളി സെക്സി ലുക്കില്‍ ഷമ സിക്കന്ദര്‍; വൈറലായ ഫോട്ടോഷൂട്ട് കാണാം