കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ ബാങ്കുകള്‍ ശനിയാഴ്ച പണമിടപാട് നടത്തുന്നത് നിര്‍ത്തലാക്കുന്നു

Google Oneindia Malayalam News

അബുദാബി: യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങള്‍ ശനിയാഴ്ച പണമിടപാട് നടത്തുന്നത് നിര്‍ത്തലാക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സെന്‍ട്രല്‍ ബാങ്ക് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറി. 2015 സെപ്റ്റംബര്‍ അഞ്ച് മുതലാണ് പുതിയ നിര്‍ദ്ദേശം നടപ്പിലാവുക. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമേ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളും ശനിയാഴ്ച പണമിടപാട് നടത്തില്ല. നിലവില്‍ വെള്ളിയാഴ്ചയാണ് ബാങ്കുകള്‍ക്ക് അവധി .

ശനിയാഴ്ചകളില്‍ ബാങ്കുകള്‍ ഇടപാടുകള്‍ നിര്‍ത്തലാക്കുന്നത് ഉപഭോക്താക്കളെ ബാധിയ്ക്കുമെന്ന് ഉറപ്പാണ്. മാത്രമല്ല ധനകാര്യസ്ഥാപനങ്ങള്‍ക്ക് പുറമെ എക്‌സചേഞ്ച് സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച പണിടപാട് നടത്താനാകില്ല . ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിയ്ക്കുക , നിക്ഷേപിയ്ക്കുക തുടങ്ങിയ ഇടപാടുകളാണ് ശനിയാഴ്ചകളില്‍ നിര്‍ത്തലാക്കുന്നത് .

UAE, Central Bank

അതേ സമയം ചെക്ക് ക്ളിയറന്‍സ് സിസ്റ്റം, യുഎഇ ഫണ്ട് ട്രാന്‍സ്ഫര്‍ സിസ്റ്റം തുടങ്ങിയ സേവനങ്ങള്‍ ശനിയാഴ്ചയും ലഭ്യമാകും . യുഎഇ ബാങ്ക്‌സ് ഫെഡറേഷനുമായി ആലോചിച്ച ശേഷമാണ് സെന്‍ട്രല്‍ ബാങ്ക് പുതിയ തീരുമാനം എടുത്തത്. ഈദ് ഉള്‍പ്പടെയുള്ള പൊതു അവധി ദിവസങ്ങളില്‍ പ്രത്യേക അറിയിപ്പോടെ പണമിടപാട് സൗകര്യം അനുവദിയ്ക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു .

English summary
UAE Central Bank to stop cash withdrawal/deposit service to banks, exchange houses on Saturdays
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X