കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.എ.ഇയില്‍ റസിഡന്‍സ് വിസ സ്മാര്‍ട്ടാകുന്നു; പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്ന രീതി ഒഴിവാകും

യു.എ.ഇയില്‍ റസിഡന്‍സ് വിസ സ്മാര്‍ട്ടാകുന്നു; പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്ന രീതി ഒഴിവാകും

  • By Desk
Google Oneindia Malayalam News

അബൂദബി: യു.എ.ഇയില്‍ പ്രവാസികള്‍ക്കുള്ള റസിഡന്‍സ് വിസ സമ്പ്രദായത്തില്‍ സമൂലമായ പരിഷ്‌ക്കരണത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നു. നിലവില്‍ റസിഡന്‍സ് വിസക്ക് അപേക്ഷിച്ച് അവ ലഭിച്ചുകഴിഞ്ഞാല്‍ യു.എ.ഇയിലെത്തിയ ശേഷം ബന്ധപ്പെട്ട എമിഗ്രേഷന്‍ ഓഫീസില്‍ നിന്ന് അത് പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നതാണ് രീതി. എന്നാല്‍ പാസ്‌പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്യുന്ന രീതി ഒഴിവാക്കി സ്മാര്‍ട്ട് വിസ സമ്പ്രദമായമാണ് യു.എ.ഇ നടപ്പിലാക്കാന്‍ ആലോചിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ ജനറല്‍മാരുടെ യോഗം ചര്‍ച്ച ചെയ്തു. വിസ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്നത് ഒഴിവാക്കി സ്മാര്‍ട്ട് വിസ കൊണ്ടുവരുമ്പോഴുണ്ടായേക്കാവുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. മന്ത്രാലയത്തിന്റെ സേവനങ്ങള്‍ പരമാവധി സ്മാര്‍ട്ടാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് നടപടി.

visa-07-1481097684-20-1497978575-20-1503199880.jpg -Properties


റസിഡന്‍സ് വിസ സ്മാര്‍ട്ടാകുന്നതോടെ വിസ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ലഘൂകരിക്കാനും സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എമിഗ്രേഷനില്‍ നിന്ന് വിസ സ്റ്റാമ്പ് ചെയ്യാനുള്ള അപേക്ഷ തയ്യാറാക്കുന്നതിനും അത് സ്റ്റാമ്പ് ചെയ്യിക്കുന്നതിനും ടൈപ്പിംഗ് സെന്ററിനെയോ പി.ആര്‍.ഒമാരെയോ ആശ്രയിക്കേണ്ട നിലവിലെ രീതി ഇതോടെ ഒഴിവാകുമെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു. അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിച്ചുകൊണ്ടാവും സ്മാര്‍ട്ട് വിസ രൂപകല്‍പന ചെയ്യുക.

ഇതിന്റെ പൈലറ്റ് പദ്ധതി എന്ന നിലയില്‍ അജ്മാനില്‍ നപ്പാക്കിയ സ്മാര്‍ട്ട് വിസ സമ്പ്രദായം വിജയകരമായിരുന്നുവെന്നും വിസ നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ സമയം പകുതിയായി കുറയ്ക്കാനായതായും യോഗം വിലയിരുത്തി.

English summary
The UAE's Ministry of Interior (MoI) is studying a proposal to do away with residence visa stamping on passports of expatriates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X