കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പണം എത്തുന്നത് യുഎയിൽ നിന്ന്…കണക്ക് പുറത്തുവിട്ടത് റിസർവ്വ് ബാങ്ക്

  • By Desk
Google Oneindia Malayalam News

ദുബായ് : പ്രവാസികളുടെ പണം ഇന്ത്യയിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട 2016-17 സാമ്പത്തീക വർഷത്തെ കണക്ക് പ്രകാരമാണ് അംഗീക്രത സംവിധാനങ്ങൾ വഴി ഇന്ത്യയിലെത്തുന്ന പ്രവാസി പണത്തിന്റെ കണക്ക് വ്യക്തമായിരിക്കുന്നത്. റിസർവ് ബാങ്കിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസിപണം എത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.

<strong>കോണ്‍ഗ്രസും ബിജെപിയും പ്രകടനപത്രിക പുറത്തിറക്കി.... കാര്‍ഷിക വായ്പ മുതല്‍ മെട്രോ വരെ വാഗ്ദാനം</strong>കോണ്‍ഗ്രസും ബിജെപിയും പ്രകടനപത്രിക പുറത്തിറക്കി.... കാര്‍ഷിക വായ്പ മുതല്‍ മെട്രോ വരെ വാഗ്ദാനം

6900 കോടി ഡോളർ ഏതാണ്ട് അഞ്ച് ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ തന്നെ യുഎഇ യിൽ നിന്നെത്തുന്ന പണത്തിനാണ് മുൻതൂക്കം. മൊത്തം പ്രവാസിപ്പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കാണ് എത്തുന്നതെന്നും സർവ്വെ റിപ്പോർട്ടിൽ പറയുന്നു. പ്രധാനമായും നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് പ്രവാസിപ്പണം എത്തുന്നത്. കേരളത്തിന് തൊട്ട് പിറകെ മഹാരാഷ്ട്രയും, മുന്നാം സ്ഥാനത്തായ് കർണ്ണാടകയും തൊട്ടുപിന്നിലായ് യഥാക്രമം തമിഴ്നാടും ആന്ധ്രപ്രദേശുമാണ് പട്ടികയിലുള്ളത്.

rupee-money-

ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസിപ്പണത്തിന്റെ ആകെ തുകയിൽ അമ്പത് ശതമാനം ഗൾഫ് രാജ്യത്ത് നിന്നാണ് എത്തുന്നത്. തൊട്ടു പിന്നിൽ യുഎസ്എ യുമാണ്. ഗൾഫിൽ നിന്ന് നാട്ടിലേക്ക് പ്രവാസികൾ അയക്കുന്ന പണത്തിൽ യുഎഇ ക്ക് തൊട്ടുപിന്നിലായ് സൗദി അറേബ്യയും പിന്നെ ഖത്തറും കുവൈത്ത് ഒമാൻ എന്നീ രാജ്യങ്ങളുമാണ് പട്ടികയിലുള്ളത്. യുകെ യിൽ നിന്ന് എത്തുന്ന പ്രവാസിപ്പണം മൂന്ന് ശതമാനമാണ്. ഇന്ത്യയിൽ നിന്നുള്ള പ്രവാസികളും ബിസിനസ്സുകളും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഗൾഫ് കുടിയേറ്റമാണെന്നതാണ് കണക്കിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

English summary
UAE contributes more money to kerala economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X