കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: ടൊറന്റില്‍ സിനിമ അപ് ലോഡ് ചെയ്ത യുവാവിന് ലഭിച്ച ശിക്ഷ!!!

Google Oneindia Malayalam News

അബുദാബി: പ്രമുഖ വീഡിയോ സ്ട്രീമിംഗ് സേവനമായ ടൊറന്റില്‍ അനധികൃതമായി സിനിമ അപ് ലോഡ് ചെയ്തയാള്‍ക്കെതിരെ കര്‍ശന നടപടി. പകര്‍പ്പവകാശമുള്ള സിനിമകള്‍, വീഡിയോകള്‍ ടെലിവിഷന്‍ പരമ്പരകള്‍ എന്നിവ യുഎഇ ടിവി ചാനലായ ഒഎസ്എന്നിന്റെ ഉടമസ്ഥാവകാശം ലംഘിച്ച് ടൊറന്റില്‍ അപ് ലോഡ് ചെയ്ത സംഭവത്തിലാണ് വ്യാജ വെബ്ബ്‌സൈറ്റിന്റെ ഉടമസ്ഥനായ ഇയാളെ അബുദാബി കോടതി ജയിലിലടച്ചത്.

ഒഎസ്എന്നിന്റെ പരാതിയില്‍ കേസ് അന്വേഷിച്ച അബുദാബി പോലീസാണ് പ്രോസിക്യൂട്ടറിന് മുമ്പാകെ കേസിന്റെ തെളിവുകള്‍ ഹാജരാക്കിയത്. തുടര്‍ന്ന് വ്യാജ സിനിമകളുള്‍പ്പെടെയുള്ളവ അപ് ലോഡ് ചെയ്തതിന് ക്രിമിനല്‍ കേസാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ കാലയളവില്‍ തെളിവുകള്‍ പരിശോധിക്കുന്നതിനായി സാങ്കേതിക രംഗത്തെ നിയോഗിച്ച കോടതി സാങ്കേതിക വിദഗ്ദനില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

piracy

കുറ്റക്കാരനെ ആറ് മാസത്തെ തടവിന് ശേഷം സ്വന്തം രാജ്യത്തേക്ക് നാടുകടത്താനാണ് കോടതി ഉത്തരവിട്ടത്. ഇതിന് പുറമേ 50, 000 ദിര്‍ഹം പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. ഒഎസ്എന്നിന്റെ പകര്‍പ്പവകാശം ദുരുപയോഗം ചെയ്തതിനാണ് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടതെന്ന് കോടതി വ്യക്തമാക്കുന്നു. കോടതി ഉത്തരവ് പ്രകാരം സിനിമകളുടെയും വീഡിയോകളുടേയും കോപ്പി പ്രചരിപ്പിച്ച വ്യാജ വെബ്ബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

പൈറസി തടയാന്‍ രഹസ്യ കോഡ് സംവിധാനംപൈറസി തടയാന്‍ രഹസ്യ കോഡ് സംവിധാനം

പകര്‍പ്പകവാശം ലംഘിച്ച് സിനിമകള്‍, ടെലിവിഷന്‍ പരമ്പരകള്‍ എന്നിവ മോഷ്ടിക്കുന്നത് കുറ്റകരമായി യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കുന്നു.

English summary
UAE court jailed man for uploading and sharing pirated copy of copy righted films.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X