കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാമോഫോബിയ; 'റിപബ്ലിക് ടിവി ഉള്‍പ്പെടെ കുറ്റക്കാര്‍, വിഷം തുപ്പുന്ന ചാനലുകളെ നിരോധിക്കണം'

  • By Desk
Google Oneindia Malayalam News

ദുബായ്: ഇന്ത്യന്‍ ചാനലുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി യുഎഇ പത്രം ഗള്‍ഫ് ന്യൂസ്. ഗള്‍ഫ് രാജ്യങ്ങളില്‍ മതപരമായ അനൈക്യം സൃഷ്ടിക്കുന്നതില്‍ ഇന്ത്യയിലെ ചില ചാനലുകള്‍ക്ക് മുഖ്യ പങ്കുണ്ടെന്നാണ് വിമര്‍ശനം. ചില ചാനലുകളുടെ പേര് പത്രത്തിന്റെ മുഖപ്രസംഗത്തില്‍ എടുത്തുപറയുന്നു.

Recommended Video

cmsvideo
ഇന്ത്യന്‍ ചാനലുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി UAEപത്രം ഗള്‍ഫ് ന്യൂസ് | Oneindia Malayalam

വിഷമയമായ ടിവി ചാനലുകള്‍ എന്നാണ് പത്രം വിശേഷിപ്പിച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ ഇത്തരം ചാനലുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും നിരോധിക്കണമെന്നും ഗള്‍ഫ് ന്യൂസ് ആവശ്യപ്പെട്ടു. യുഎഇയിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യക്കാര്‍ ഇസ്ലാമിനെതിരെ വിദ്വേഷം പരത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് അടുത്തിടെ വിവാദമായിരുന്നു. വിശദാംശങ്ങള്‍...

ചില ഇന്ത്യന്‍ മാധ്യമങ്ങള്‍

ചില ഇന്ത്യന്‍ മാധ്യമങ്ങള്‍

ചില ഇന്ത്യന്‍ മാധ്യമങ്ങളാണ് യഥാര്‍ഥ കുറ്റവാളികളെന്ന് ഗള്‍ഫ് ന്യൂസ് മുഖപ്രസംഗത്തില്‍ പറയുന്നു. വിദ്വേഷത്തിന്റെ പ്രചാരകരാണ് അവര്‍. പ്രൈം ടൈമില്‍ വിദ്വേഷം കലര്‍ന്ന ഉള്ളടക്കത്തോടെയാണ് അവര്‍ എത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ മതപരമായ അനൈക്യത്തിന് കാരണവും ഇവരാണ്.

ഈ ചാനലുകള്‍

ഈ ചാനലുകള്‍

ജനപ്രിയരായ അവതാരകരെ വച്ച് ചാനലുകള്‍ നടത്തുന്ന ചര്‍ച്ചകള്‍ ഏറെ സ്വാധീനിക്കുന്നുണ്ട്. ഇത്തരം ചാനലുകള്‍ക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായ നടപടിയെടുക്കണം. റിപബ്ലിക് ടിവി, സീ ന്യൂസ്, ഇന്ത്യ ടിവി, ആജ് തക്, എബിപി, ടൈംസ് നൗ തുടങ്ങിയ ചാനകളുടെ പേര് എഡിറ്റോറിയലില്‍ എടുത്തുപറയുന്നുണ്ട്.

മുസ്ലിങ്ങള്‍ക്കും ഇസ്ലാമിനുമെതിരെ

മുസ്ലിങ്ങള്‍ക്കും ഇസ്ലാമിനുമെതിരെ

മുസ്ലിങ്ങള്‍ക്കും ഇസ്ലാമിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന് അടുത്തിടെ നിരവധി ഇന്ത്യക്കാര്‍ യുഎഇയില്‍ കുടുങ്ങിയിരുന്നു. പലര്‍ക്കും ജോലി നഷ്ടമായി. പലരെയും ജോലി ചെയ്യുന്ന കമ്പനികള്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.

ഇസ്ലാമിക ഭീതി

ഇസ്ലാമിക ഭീതി

പ്രവാസികള്‍ക്കിടയില്‍ ഇസ്ലാമിക ഭീതി പരക്കുന്നതില്‍ ഗള്‍ഫിലെ പ്രമുഖര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യുഎഇ രാജകുടുംബാംഗങ്ങള്‍ വരെ ഇതിനെതിരെ രംഗത്തുവന്നു. തുടര്‍ന്നാണ് യുഎഇ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ ഇന്ത്യക്കാരെ താക്കീത് ചെയ്തത്. ഗള്‍ഫിലെ നിയമങ്ങള്‍ സംബന്ധിച്ചും എംബസികള്‍ മുന്നറിയിപ്പ് നല്‍കി.

പ്രധാന ചോദ്യം

പ്രധാന ചോദ്യം

ഏറെ കാലം യുഎഇയില്‍ താമസിക്കുകയും യുഎഇയിലെ നിയമങ്ങള്‍ വളരെ വ്യക്തമായി അറിയുന്നവരുമായ പ്രമുഖരും ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നതാണ് പ്രധാന ചോദ്യമെന്ന് ഗള്‍ഫ് ന്യൂസ് എഡിറ്റോറിയലില്‍ പറയുന്നു. കുറ്റവാളികള്‍ ഇന്ത്യയിലെ ചില മാധ്യമങ്ങളാണ്. ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് മുസ്ലിം വിദ്വേഷം കയറ്റുമതി ചെയ്യുകയാണ് അവര്‍ എന്നും പത്രം കുറ്റപ്പെടുത്തി.

വ്യാജ വാര്‍ത്തകള്‍

വ്യാജ വാര്‍ത്തകള്‍

മുസ്ലിങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പടച്ചുവിടുന്നുണ്ട്. ഫ്രൂട്ട്‌സിലൂടെ മുസ്ലിങ്ങള്‍ കൊറോണ വൈറസ് പരത്തുന്നുവെന്ന വാര്‍ത്ത ഇതിന് ഉദാഹരണമാണ്. ചില ചാനലുകള്‍ ഈ വാര്‍ത്ത ആവര്‍ത്തിച്ചുകൊണ്ടേ ഇരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കിയെന്നും ഗള്‍ഫ് ന്യൂസ് വിലയിരുത്തുന്നു.

അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്അമിത് ഷാക്ക് ബോണ്‍ ക്യാന്‍സര്‍?ഭേദമാകാന്‍ പ്രാര്‍ഥിക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ഥന, വാസ്തവം ഇതാണ്

വന്ന കോടികള്‍ എവിടെ? എങ്ങോട്ട് പോയി; മോദിയെ വിടാതെ രാഹുല്‍ ഗാന്ധി, കൃത്യമായ കണക്ക് വേണംവന്ന കോടികള്‍ എവിടെ? എങ്ങോട്ട് പോയി; മോദിയെ വിടാതെ രാഹുല്‍ ഗാന്ധി, കൃത്യമായ കണക്ക് വേണം

വാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യംവാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യം

English summary
UAE daily Gulf News demands ban on Some Indian TV channels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X