13 രാജ്യങ്ങൾക്ക് പുതിയ വിസകൾ അനുവദിക്കുന്നത് നിർത്തലാക്കി യുഎഇ: നവംബർ 18 മുതൽ പ്രാബല്യത്തിൽ!!
ദുബായ്: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നത് നിർത്തിവെച്ച് യുഎഇ. ഇറാൻ, സിറിയ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നിങ്ങനെ 13 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസ നൽകുന്നതാണ് നിർത്തിവെച്ചിട്ടുള്ളതെന്നാണ് ബിസിനസ് പാർക്ക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
പ്രതീക്ഷിച്ചതൊന്നും നടക്കില്ല? സ്ഥാനാര്ത്ഥികളില്ലാതെ നാണംകെട്ട് ബിജെപി... മൂവായിരം വാർഡിൽ ആളില്ല

സുരക്ഷാ കാരണങ്ങൾ
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നിങ്ങനെയുള്ള മുസ്ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള പൌരന്മാർക്ക് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ ഇതിനുള്ള സുരക്ഷാ കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കിയിട്ടില്ല. ബിസിനസ് പാർക്കിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് അയച്ച രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 18 മുതൽ ഈ സർക്കുലർ യുഎഇയിൽ പ്രാബല്യത്തിൽ വരികയും ചെയ്യും.

ബോംബാക്രമണം
ഐസിസ് പോരാളികളെന്ന് അവകാശപ്പെടുന്നവർ സൗദി അറേബ്യയിൽ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെ ബോംബ് ആക്രമണം നടത്തിയതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ഫ്രഞ്ച് എംബസി പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. ഈ സംഭവം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് സർക്കുലർ പ്രാബല്യത്തിൽ വരുന്നത്.

സ്ഫോടനം മുന്നറിയിപ്പ്
ജിദ്ദയിൽ നടന്ന ഒന്നാം ലോകമഹായുദ്ധ അനുസ്മരണ ചടങ്ങിനിടെയുണ്ടായ സ്ഫോടനം, ഈ വർഷം സൌദിയിൽ നടന്ന ആദ്യത്തെ ആക്രമണമാണിത്. യുഎഇ ഇസ്രയേലുമായുള്ള ബന്ധം കെട്ടിപ്പടുത്തതിന് പിന്നാലെയാണ് വിസാ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ട്. ഇത് ചില രാഷ്ട്രങ്ങളെ പ്രകോപിപ്പിക്കുയും മറ്റുചിലർ ഈ നീക്കം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ യുഎഇ- ഇസ്രയേൽ ബന്ധം മൂലമല്ല ഇതെന്നാണ് യുഎഇയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഈ നിയന്ത്രണം ഹൃസ്വകാലത്തേക്ക് മാത്രമാണെന്നും ഈ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുഎഇ- ഇസ്രയേൽ ബന്ധം
തുർക്കി പോലുള്ള ചില രാഷ്ട്രങ്ങളുമായി യുഎഇയുടെ ബന്ധം വഷളായതായി ഒരു നയതന്ത്രജ്ഞൻ അഭിപ്രായപ്പെട്ടിരുന്നു.
പാകിസ്താൻ വിദേശകാര്യ മന്ത്രാലയം തങ്ങളുടെ പൗരന്മാർക്കും മറ്റ് ചില രാജ്യങ്ങൾക്കും പുതിയ വിസയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ കൈകാര്യം ചെയ്യുന്നത് കഴിഞ്ഞയാഴ്ച നിർത്തിവച്ചിരുന്നു. സാധുവായ വിസ കൈവശമുള്ളവരെ ഇത് ബാധകമല്ലെന്നും യുഎഇയിൽ പ്രവേശിക്കാമെന്നും അദ്ദേഹം പറഞ്ഞു.