കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ എക്‌സ്‌ചേഞ്ച് ചിരന്തന സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദുബായ്: ചിരന്തന സാംസ്‌കാരിക വേദിയുടെ 15ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ എഴുത്തുകാര്‍ക്ക് ഏര്‍പ്പെടുത്തിയ യുഎഇ എക്‌സ്‌ചേഞ്ച് ചിരന്തന സാഹിത്യ പുരസ്‌കാരം 2015 ലെ ജേതാക്കളെ പ്രഖ്യാപിച്ചു. സംഘാടകര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. ലേഖനം: മാധ്യമ പ്രവര്‍ത്തകനും, എഴുത്തുകാരനുമായ കെ എം അബ്ബാസിന്റെ ചരിത്ര വിഭ്രാന്തികള്‍. നോവല്‍: ഷെമിയുടെ നടവഴിയിലെ നേരുകള്‍. കവിത: ഹണിഭാസ്‌കരന്റെ സീലുവെച്ച പറുദീസ.

ചെറുകഥ: മുനവ്വര്‍ വളാഞ്ചേരിയുടെ തിരിച്ചുവരവ്. യു എ ഇ പൗരനും, കവിയുമായ ഡോ. ശിഹാബ് ഗാനം, കേരളത്തിലെ സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകനും 'ആ രീതിയില്‍ മുന്നോട്ടുപോകാം' എന്ന പുസ്തകത്തിന്റെ കര്‍ത്താവുമായ കെ പി നൂറുദ്ദീന്‍ എന്നിവര്‍ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡിന് അര്‍ഹരായി. സമഗ്ര സംഭാവനാ പുരസ്‌കാരം നേടിയര്‍ക്ക് 50,000 രൂപ വീതവും പൊന്നാടയും പ്രശസ്തിപത്രവും നല്‍കും.

uae-exchange

25,000 ഇന്ത്യന്‍ രൂപ, ഉപഹാരം, പൊന്നാട, പ്രശംസാപത്രം അടങ്ങിയതാണ് സാഹിത്യ പുരസ്‌കാരം. ജനുവരി എട്ടിന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ യു എ ഇ എക്‌സ്‌ചേഞ്ച് സി എം ഒ ഗോപകുമാര്‍ ഭാര്‍ഗവന്‍, ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, ജന. സെക്ര. ഫിറോസ് തമന്ന, ട്രഷറര്‍ സലാം പാപ്പിനിശ്ശേരി പങ്കെടുത്തു.

English summary
UAE Exchange announced Chirandana literary award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X