കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ എക്‌സ്‌ചേഞ്ച് ചിരന്തന മാധ്യമ പുരസ്‌കാരം വിതരണം ചെയ്തു

Google Oneindia Malayalam News

ദുബായ്: ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന 2015ലെ യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന മാധ്യമ പുരസ്‌കാരം വിതരണം ചെയ്തു. ദേര ഫ്‌ളോറ ഗ്രാന്റ് ഹോട്ടലില്‍ നടന്ന പരിപാടിയിലാണ് വിജയികള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്. യു.എ.ഇ എക്‌സ്‌ചേഞ്ച് സി.എം.ഒ.ഗോപകുമാര്‍ ഭാര്‍ഗ്ഗവന്‍ അവാര്‍ഡ് ദാന ചടങ്ങ് ഉല്‍ഘാടനം ചെയ്തു.

ഇന്ന് ലോകം നിയന്ത്രിക്കുന്നത് മാധ്യമങ്ങളാണെും അതിനാല്‍ ഉത്തരവാദിത്വവും സത്യസന്ധതയും പ്രകടിപ്പിക്കേണ്ടത് ഓരോ മാധ്യമ പ്രവര്‍ത്തകന്റെയും കടമയാണെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. യു.എ.ഇ.യിലെ മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ മാതൃകയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

chiranthana-1

അജ്മാന്‍ രാജകുടുംബാഗവും ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ ശൈഖ്: റാഷിദ് ബിന്‍ ഹംദാന്‍ അല്‍ നുഹയ്മി വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം കൈമാറി. സുരേഷ് വെള്ളിമുറ്റം, കെ.സി.റഹ്‌ന ഫൈസല്‍, റോയി റാഫേല്‍ ,ഷാബുകിളിത്തട്ടീല്‍, സജിത്ത് സുന്ദരേശന്‍, ശ്രീജിത്ത് ലാല്‍, തന്‍വീര്‍ കണ്ണൂര്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

dove7203

യുഎഇ ലെ അറബ് പ്രമുഖരായ ഹുസൈന്‍ ഇസ്മയില്‍, ഹുമൈദ് സാലം മദ്‌ഹോഷ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫിലിപ്പി റിയാസി, എ.കെ.ഫൈസല്‍, യൂസഫ് അല്‍ ഫലഹ, അശറഫ് താമരശ്ശേരി, ഷീല പോള്‍, എ.വി.സയിദ് ,മഹാദേവന്‍ , സംശുദീന്‍ നെല്ലറ , പോള്‍, കെ.കെ.നാസര്‍, രാജന്‍ കൊളായിപ്പാലം, പി.കെ.മോഹന്‍ദാസ്, ജാക്കി റഹ്മാമാന്‍, ഫിറോസ് തമന്ന, പി.പി.ശശിന്ദ്രന്‍, കെ.എം.അബ്ബാസ്, എല്‍വിസ് ചുമ്മാര്‍, ഫൈസല്‍ ബിന്‍ അഹമ്മദ്, നാസര്‍ ബേപ്പൂര്‍, നാസര്‍ ഊരകം, എം.സി.എ.നാസര്‍, ഡോ. ഷമീമ, റീന സലിം, ദീപ അനില്‍ ,സലീം നൂര്‍, എന്‍.പി.രാമചന്ദ്രന്‍, നാരായണന്‍ വിളയംങ്കോട്, സി.മോഹന്‍ദാസ്, ഫാത്തിമ അജ്മാന്‍ ,സി.പി.ജലീല്‍. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

chiranthanaawards-01

വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച യഹിയ്യ തളങ്കര, വിനീത മോഹന്‍ദാസ്, മീനാക്ഷി ജയകുമാര്‍, ഫസല്‍ നാദാപുരം, നൗഷാദ് തീമ ഗ്രൂപ്പ് എന്നിവര്‍ ചടങ്ങില്‍ വെച്ച് ചിരന്തന എക്‌സലന്‍സി അവാര്‍ഡ് ഏറ്റുവാങ്ങി. ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ജാസിം അല്‍ ബലൂസിയെ അനുസ്മരിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ശ്രുതി പ്രദീപ്, സാനിപ്രദീപ് പ്രാര്‍ത്ഥന ഗാനം ആലപിച്ചു. ടി.പി അശറഫ് സ്വാഗതവും ബി.എ.നാസര്‍ നന്ദിയും പറഞ്ഞു.

English summary
UAE Exchange distributed Chirandana Media Awards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X