കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലൊരു വീട് ഉൾപ്പെടെ സമ്മാന വർഷവുമായി യുഎഇ എക്സ്ചേഞ്ച് സമ്മർ പ്രമോഷന് തുടക്കം

  • By Desk
Google Oneindia Malayalam News

ദുബായ്: ഉപഭോക്താക്കൾക്കു വേണ്ടി റമദാൻ മാസം പ്രമാണിച്ച് നിരവധി സൗഭാഗ്യ സമ്മാനങ്ങളുമായി യുഎഇ യിലെ പ്രമുഖ ധനവിനിമയ ബ്രാൻഡായ യുഎഇ എക്സ്ചേഞ്ചിന്റെ വേനൽക്കാല പ്രമോഷൻ. ഏപ്രിൽ 24 മുതൽ ജൂൺ 7 വരെയുള്ള കാലയളവിൽ യുഎഇ എക്സ്ചേഞ്ചിൽ നിന്ന് ഇടപാട് നടത്തുന്നവർക്ക് നറുക്കെടുപ്പിലൂടെ ദുബായിലൊരു വീട് മെഗാ സമ്മാനമായും വിലകൂടിയ മൂന്ന് ആഡംബര കാറുകളും പതിനായിരം ദിർഹംസ് പ്രതിദിന സമ്മാനമായും നൽകും.

യുഎഇ എക്സ്ചേഞ്ച് ശാഖകളിൽ നിന്ന് മണി ട്രാൻസ്‌ഫർ, ഫോറിൻ കറൻസി എക്സ്ചേഞ്ച്, ബിൽ പെയ്മെന്റ്സ്, നാഷണൽ ബോണ്ട് പർച്ചേസ് ഉൾപ്പെടെയുള്ള ഇടപാടുകൾ നടത്തുന്നവരെയാവും നറുക്കെടുപ്പിനു പരിഗണിക്കുക. ae.uaeexchange.com എന്ന ഡിജിറ്റൽ പോർട്ടലിലൂടെയോ മൊബൈൽ ആപ്പിലൂടെയോ നടത്തുന്ന ഓൺലൈൻ മണി ട്രാൻസ്ഫറും കിയോസ്കുകൾ വഴി നടത്തുന്ന സെൽഫ് - സർവീസ് ഇടപാടുകളും നറുക്കെടുപ്പിൽ ഉൾപ്പെടുത്തുമെന്ന സവിശേഷതയും ഈ വർഷത്തെ പ്രമോഷനുണ്ട്.

എന്തിനാണ് ഈ വിഷം മലയാളികളുടെ മനസ്സിലേക്ക് കുത്തി വെക്കുന്നത്? നേതാവിന് മറുപടിയുമായി സന്ദീപാനന്ദ ഗിരിഎന്തിനാണ് ഈ വിഷം മലയാളികളുടെ മനസ്സിലേക്ക് കുത്തി വെക്കുന്നത്? നേതാവിന് മറുപടിയുമായി സന്ദീപാനന്ദ ഗിരി

uae

ഒരു മെഗാ വിജയിക്ക് ദുബായിൽ ഒരു വീട് ലഭിക്കുമെങ്കിൽ, മൂന്ന് ഭാഗ്യ വിജയികൾക്ക് ഓരോ മെഴ്‌സിഡസ് ബെൻസ് കാറും നൽകും. 45 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രമോഷനിൽ ദിവസേന 10,000 ദിർഹംസ് വീതം 45 ഭാഗ്യശാലികൾക്ക് ലഭിക്കും.

ഉപഭോക്താക്കൾക്ക് പുതിയ വിനിയോഗാനുഭവം സമ്മാനിക്കുന്നതിലൂന്നി പുതുമയാർന്ന ഉത്പന്നങ്ങളും സേവനങ്ങളും ഏർപ്പെടുത്തുന്നതിൽ നിരന്തരം മുഴുകുന്ന യുഎഇ എക്സ്ചേഞ്ച്, ഇപ്രാവശ്യത്തെ റമദാനും വേനൽക്കാലവും സാർത്ഥകമാക്കാൻ പാകത്തിൽ ദുബായിലൊരു വീടും ലക്ഷ്വറി കാറുകളും പണവും സമ്മാനങ്ങളായി നൽകാൻ തീരുമാനിച്ചെന്നും തങ്ങളെ ആശ്രയിക്കുന്ന ഉപഭോക്താക്കളുടെ ജീവിതാവസ്ഥകൾ മെച്ചപ്പെടുത്താൻ ആവുന്നത്ര പരിശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും യുഎഇ എക്സ്ചേഞ്ച് കൺട്രി ഹെഡ് അബ്ദുൽ കരീം അൽ കായേദ് പറഞ്ഞു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
UAE Excahnade summer promotion started with exciting offers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X