കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയ്ക്ക് കൈത്താങ്ങായി യുഎഇ എക്‌സ്‌ചേഞ്ച്

Google Oneindia Malayalam News

ദുബായ്: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലായ ചെന്നൈ നിവാസികള്‍ക്ക് സഹായവുമായി യുഎഇ എക്‌സ്‌ചേഞ്ച് രംഗത്ത്. ഉപഭോക്താക്കള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ കമ്മിഷന്‍ തുക പൂര്‍ണമായും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കുമായി നല്‍കുവാനാണ് ഗ്രൂപ്പിന്റെ തീരുമാനമെന്ന് സി.ഇ.ഒ. പ്രമോദ് മങ്ങാട്ട് വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനു മുന്‍പും ഇത്തരത്തിലുള്ള പ്രക്യതിക്ഷോപത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി യുഎഇ എക്‌സ്‌ചേഞ്ച് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ദുരിതത്തെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്ന കൂടുതല്‍ പേരിലേക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് പ്രമോദ് കൂട്ടിച്ചേര്‍ത്തു.

uae-exchange

ഇനി നേരിട്ട് ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് യുഎഇ എക്‌സ്‌ചേഞ്ച് വഴി സര്‍വ്വീസ് ചാര്‍ജ് നല്‍കാതെ പണം അയക്കുവാനുള്ള സംവിധാനവും ഗ്രൂപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ പാകിസ്താന്‍, ഇന്ത്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രകൃതി ക്ഷോഭങ്ങളില്‍പ്പെട്ടവര്‍ക്ക് യു.എ.ഇ. എക്‌സ്‌ചേഞ്ച് സഹായമെത്തിച്ചിരുന്നു.

English summary
UAE Exchange waives transfer fees to Chennai flood victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X