കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗോള്‍ഡന്‍ വിസ, 10 വര്‍ഷം, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദുബായ്: യുഎഇയിലെ ഗോള്‍ഡന്‍ വിസ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന വിവരമാണിത്. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. കൂടുതല്‍ മേഖലകളിലേക്ക് ഈ വിസ അനുവദിച്ചതോടെ ഒട്ടേറെ പേര്‍ക്ക് യുഎഇയില്‍ തന്നെ കഴിയാനുള്ള അവസരമുണ്ടാകും. വിദ്യാര്‍ഥികള്‍ക്കും വിദഗ്ധര്‍ക്കുമാണ് വിസ ലഭിക്കാന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

ആര്‍ക്കൊക്കെ ലഭിക്കും

ആര്‍ക്കൊക്കെ ലഭിക്കും

ഡോക്ട്രേറ്റ് ഡിഗ്രിയുള്ളവര്‍, എല്ലാ ഡോക്ടര്‍മാരും, കംപ്യൂട്ടര്‍ എഞ്ചിനിയറിങ്-ഇലക്ട്രോണിക്‌സ്-പ്രോഗ്രാമിങ്-ഇലക്ട്രിസിറ്റി-ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിലെ എന്‍ഞ്ചിനിയര്‍മാര്‍, യുഎഇയിലെ സര്‍വകലാശാലകളില്‍ നിന്ന് മികച്ച വിജയം നേടിയവര്‍ എന്നിവര്‍ക്ക് ഇനി മുതല്‍ ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുമെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു.

എന്താണ് ലക്ഷ്യം

എന്താണ് ലക്ഷ്യം

ഹൈസ്‌കൂള്‍ പഠനത്തില്‍ ഉന്നത മാര്‍ക്കോടെ പാസായ വിദ്യാര്‍ഥികള്‍ക്ക് കുടംബത്തോടൊപ്പം യുഎഇയില്‍ കഴിയാന്‍ ഗോള്‍ഡന്‍ വിസ അനുവദിക്കും. ഇത്തരം വിസകളുടെ കാലാവധി 10 വര്‍ഷമാണ്. യുഎഇയുടെ വികസനത്തിലും മുന്നേറ്റത്തിലും പങ്കാളികളാക്കാന്‍ കഴിവുള്ളവരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുകയാണ് ഗോള്‍ഡന്‍ വിസയിലൂടെ.

400 പേര്‍ക്ക് ലഭിച്ചു

400 പേര്‍ക്ക് ലഭിച്ചു

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഗോള്‍ഡന്‍ വിസ സംബന്ധിച്ച് യുഎഇ ഭരണകൂടം പ്രഖ്യാപിച്ചത്. നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും ഈ വിസ അനുവദിച്ചുകഴിഞ്ഞു. 400ഓളം പേരാണ് ഈ വിസയില്‍ യുഎഇയില്‍ താമസിക്കുന്നത്. ഇപ്പോള്‍ കൂടുതല്‍ മേഖലകളിലേക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ തീരുമനിച്ചിരിക്കുകയാണ്.

അനിശ്ചിത കാലത്തേക്ക്

അനിശ്ചിത കാലത്തേക്ക്

യുഎഇയില്‍ ഓരോ ദിവസവും കൂടുതല്‍ പേര്‍ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരാകുകയാണ്. അനിശ്ചിതകാലത്തേക്ക് യുഎഇയില്‍ താമസിക്കാന്‍ അനുവദിക്കുന്ന വിസ എന്ന നിലയിലാണ് ഗോള്‍ഡന്‍ വിസ ആദ്യം അവതരിപ്പിച്ചത്. പിന്നീട് ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് വകുപ്പ് വിസയുടെ കാലാവധി 10 വര്‍ഷമാണെന്നും അതിന് ശേഷം പുതുക്കാന്‍ സാധിക്കുമെന്നും വിശദീകരിക്കുകയാരുന്നു.

ജോസ് കെ മാണിക്ക് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജി, ഇനി പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പം

English summary
UAE Golden Visa allowed to More professionals; Says Dubai Ruler
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X