കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്:ദാവൂദിനെ പൂട്ടാന്‍ ഇന്ത്യയും യുഎഇയും കൈകോര്‍ക്കുന്നു!!പിടിച്ചെടുത്തത് കോടികളുടെ സ്വത്തുക്കള്‍

  • By Sandra
Google Oneindia Malayalam News

ദുബായ്: മുംബൈ ഭീകരാക്രണത്തിന്റെ മുഖ്യസൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്കിടെ യുഎഇയും ദാവൂദിനെതിരെ തിരിയുന്നു. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ യുഎഇയിലുള്ള 15,000 കോടിയുടെ സ്വത്തുക്കളാണ് യുഎഇ കണ്ടുകെട്ടിയത്. യുഎഇ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചേര്‍ന്ന് യുഎഇ സന്ദര്‍ശിച്ചപ്പോള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 15,000 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആ വാര്‍ത്ത സത്യം

ആ വാര്‍ത്ത സത്യം

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിലവില്‍ പാകിസ്താന്‍ അഭയം നല്‍കിയ ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടിയുടെ സ്വത്തുക്കള്‍ യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടിയതായി എബിപി ഫ്‌ളാഷ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.

ഹോട്ടലുകളും സ്വത്തുക്കളും

ഹോട്ടലുകളും സ്വത്തുക്കളും

ദുബായിലുള്ള വസ്തുവകകളും ആഡംബര ഹോട്ടലുകളും ഉള്‍പ്പെടെയുള്ള 15,000 കോടിയുടെ സ്വത്തുക്കളാണ് യുഎഇ സര്‍ക്കാര്‍ കണ്ടുകെട്ടിയതെന്നാണ് റിപ്പോര്‍ട്ട്.

 ഇന്ത്യയുടെ ഇടപെടല്‍

ഇന്ത്യയുടെ ഇടപെടല്‍

ദാവൂദ് ഇബ്രാഹിമിന് യുഎഇയില്‍ ഉള്ള സമ്പാദ്യങ്ങളെക്കുറിച്ച് ഇന്ത്യ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുഎഇ അന്വേഷണം ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചേര്‍ന്ന് യുഎഇ സന്ദര്‍ശിക്കാനെത്തിയപ്പോഴയിരുന്നു വിവരങ്ങള്‍ കൈമാറിയത്. ഇന്ത്യ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനം

അനധികൃത സ്വത്ത് സമ്പാദനം

ക്രിമിനല്‍ പ്രവൃത്തികളിലൂടെയാണ് പണം സമ്പാദിച്ചതെന്ന് കാണിച്ച് ദുബായില്‍ ദാവൂദിന്റെ ഇളയ സഹോദരന്‍ ഇബ്രാഹിം നടത്തുന്ന കമ്പനിയുടെ വിവരങ്ങളും ഇന്ത്യ യുഎഇയ്ക്ക് കൈമാറിയ വിവരങ്ങളില്‍ ഉള്‍പ്പെടുന്നു. യുഎഇയ്ക്ക് പുറമേ മറ്റ് വിദേശ രാജ്യങ്ങളുടെ പട്ടിക ഇന്ത്യ ഇന്റര്‍പോളിനും കൈമാറിയിരുന്നു. പാകിസ്താന്‍, മൊറോക്കോ, സ്‌പെയിന്‍, സിംഗപ്പൂര്‍, തായ്‌ലന്റ് എന്നിവിടങ്ങളില്‍ സ്വത്തുക്കളുണ്ടെന്നാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

ഇന്ത്യയിലെത്തിക്കും

ഇന്ത്യയിലെത്തിക്കും

ഇന്ത്യ അന്വേഷിക്കുന്ന അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലെത്തിയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പാകിസ്താനിലുണ്ട്

പാകിസ്താനിലുണ്ട്

അധോലോക നേതാവും ഇന്ത്യ തേടുന്ന കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്തനാലുണ്ടെന്ന് അമേരിക്ക സ്ഥിരീകരിച്ചിരുന്നു. നേരത്തെ ദാവൂദ് പാകിസ്താനില്‍ കഴിയുന്നതിന്റെ തെളിവുകളും ദുബായിലേക്കും ദുബായില്‍ നിന്ന് പാകിസ്താനിലേയ്ക്കും സഞ്ചരിച്ചതിന്റെ രേഖകള്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു.

മുംബൈ ഭീകരാക്രമണം

മുംബൈ ഭീകരാക്രമണം

1993ലെ മുംബൈ സ്‌ഫോടനപരമ്പരയുടെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ ദാവൂദ് ആക്രമണത്തോടെ ഇന്ത്യ വിടുകയായിരുന്നു. 257 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ഭീകരസംഘടനകളായ അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള ദാവൂദിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

English summary
In a major action against the underworld don Dawood Ibrahim, the United Arabs Emirates had seized properties of the crime lord. According to an ABP News flash, UAE government sources had confirmed that assets worth Rs 15,000 crore, belonging to Dawood, had been seized on January 3rd.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X