കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബ് മേഖലയിലെ വെല്ലുവിളികള്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കും

Google Oneindia Malayalam News

അബുദാബി: അറബ് മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ജിസിസി രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കുമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി.

റിയാദില്‍ നടന്ന ജിസിസി യുഎസ് ഉച്ചകോടിയില്‍ പങ്കെടുത്തത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. യെമന്‍, ലിബിയ, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ സുരക്ഷയും സമാധാനവും ആഗ്രഹിക്കുന്നുണ്ട്.

muhammedbinsayed

ഈ മേഖലയില്‍ രാഷ്ട്രീയ അന്തരീക്ഷം സമാധാന പൂര്‍ണ്ണമാക്കാന്‍ ജിസിസി രാജ്യങ്ങളുടെ ഒരുമിച്ചുള്ള ശ്രമം മാത്രമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഉച്ചകോടിയിലെ പങ്കാളിത്തം ജിസിസി യുഎസ് ബന്ധം കൂടുതല്‍ ദ്യഢമാക്കാന്‍ കാരണമായതായും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

English summary
UAE hails US commitment to security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X