കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ കീഴടക്കി ഇന്ത്യ; ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ യുഎഇയില്‍

  • By Desk
Google Oneindia Malayalam News

അബുദാബി: ഇന്ത്യക്കാരില്ലാത്ത രാജ്യങ്ങളില്ലെന്നാണ് പറയാറ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ താമസിക്കുന്ന രാജ്യമേതെന്ന് ചോദിച്ചാല്‍ അതിനുത്തരം യുഎഇ എന്നാണ്. രാജ്യം അറുപത്തിയൊമ്പതാമത് റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന വേളയിലാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

ട്രംപിന്റെ ഭീഷണി നയം പലസ്തീന്‍ ജനതയോട് നടക്കില്ലെന്ന് നേതാക്കള്‍ട്രംപിന്റെ ഭീഷണി നയം പലസ്തീന്‍ ജനതയോട് നടക്കില്ലെന്ന് നേതാക്കള്‍

യുഎഇയില്‍ 33 ലക്ഷം ഇന്ത്യക്കാര്‍

യുഎഇയില്‍ 33 ലക്ഷം ഇന്ത്യക്കാര്‍

33 ലക്ഷം ഇന്ത്യക്കാര്‍ യുഎഇയിലെ വിവിധ എമിറേറ്റുകളിലായി താമസിക്കുന്നുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സുരിയാണ് ഇക്കാര്യം അറിയിച്ചത്. വൈവിധ്യം നിറഞ്ഞതും ഊര്‍ജസ്വലരായതുമായ ഒരു സമൂഹത്തിന്റെ പ്രതിനിധിയാവാന്‍ സാധിച്ചതില്‍ തനിക്ക് അതിയായ അഭിമാനമുണ്ടെന്നും സുരി പറഞ്ഞു. യു.എന്‍ ഏജന്‍സിയുടെ ഇന്റര്‍നാഷനല്‍ മൈഗ്രേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്. ഇതുവരെ 28 ലക്ഷം ഇന്ത്യക്കാര്‍ യു.എ.ഇയിലുണ്ടെന്നായിരുന്നു കണക്ക്.

യുഎഇയുടെ വികസന പങ്കാളികള്‍

യുഎഇയുടെ വികസന പങ്കാളികള്‍

യുഎഇയുടെ വികസനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രഫഷനലുകള്‍, വിദഗ്ധ ജോലിക്കാര്‍, സംരംഭകര്‍ തുടങ്ങിയവരുടെ സംഭാവനകള്‍ വളരെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ വിവിധ മേഖലകളിലുള്ള സുപ്രധാന തസ്തികകളില്‍ ജോലി ചെയ്യുന്നത് ഇന്ത്യക്കാരാണ്. സ്വന്തം മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് അവര്‍ കാഴ്ചവയ്ക്കുന്നത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വഴിത്തിരിവാകുമെന്നും അംബാസഡര്‍ അഭിപ്രായപ്പെട്ടു. ഫെബ്രുവരി 11ന് ദുബയില്‍ ആരംഭിക്കുന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. അദ്ദേഹം അബൂദബിയും സന്ദര്‍ശിക്കുകയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയില്‍ യുഎഇയുടെ നിക്ഷേപം

ഇന്ത്യയില്‍ യുഎഇയുടെ നിക്ഷേപം

അടുത്തകാലത്തായി ഇന്ത്യയില്‍ യുഎഇയുടെ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഗ്രാന്റായോ കടമായോ പണം സ്വീകരിക്കുന്നതിന് പകരം ലാഭകരമായ പദ്ധതികളില്‍ നിക്ഷേപമിറക്കാനാണ് യു.എ.ഇക്ക് ഇന്ത്യ സൗകര്യമൊരുക്കുന്നത്. ജലഗതാഗതം, കൃഷി തുടങ്ങിയ മേഖലകളില്‍ മൂന്ന് ബില്യന്‍ ഡോളറിന്റെ നിക്ഷേപമാണ് ഡി.പി വേള്‍ഡ് ഇന്ത്യയില്‍ ഇറക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഇന്ത്യയുടെ നാഷനല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ഇതിനകം ഒപ്പിട്ടുകഴിഞ്ഞു. മറ്റു മേഖലകളിലും കോടികളുടെ നിക്ഷേപമാണ് യുഎയഇല്‍ നിന്ന് ഇന്ത്യയില്‍ വരാനിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

English summary
uae indians are the largest nri community in world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X