കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ: ഡ്രൈവിംഗ് ലൈസന്‍സ് പ്രവാസികള്‍ക്ക് പുതിയ നിയന്ത്രണം!! പുതുക്കാനും മാനദണ്ഡങ്ങള്‍

Google Oneindia Malayalam News

ദുബായ്: യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് നിയമങ്ങളില്‍ നിര്‍ണായക മാറ്റം വരുന്നു. പുതുതായി അനുവദിയ്ക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകളുടെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കിയതുള്‍പ്പെടെ വിവിധ പരിഷ്‌കാരങ്ങളാണ് 1995ലെ ഗതാഗത നിയമം പരിഷ്‌കരിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്, ജനറല്‍ ഷൈഖ് സെയ്ഫ് ബിന്‍ സയീദ് അല്‍ നഹ്യാനാണ് ഉത്തരവിട്ടത്.

2017 ജൂലൈ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഓരോ എമിറേറ്റുകളുടെയും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികളുടെ സഹായത്തോടെ ഗതാഗത വകുപ്പുകളായിരിക്കും ബസുകള്‍ക്കുള്ള പാത, സമയക്രമം എന്നിവ നിര്‍ണയിക്കുക. ഇരുചക്രവാഹനങ്ങള്‍ക്കും കാറുകളുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും കൃത്യമായ മാനദണ്ഡങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതാണ് പുതിയ ഗതാഗത നിയമം. സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിനുള്ള നിര്‍ണ്ണായക നിര്‍ദേശങ്ങളും ജൂലൈയോടെ പ്രാബല്യത്തില്‍ വരും.

ലൈസന്‍സ് കാലാവധി

ലൈസന്‍സ് കാലാവധി

പുതിയ നിയമപ്രകാരം പുതുതായി അനുവദിക്കുന്ന ഡ്രൈിംഗ് ലൈസന്‍സുകള്‍ക്ക് രണ്ട് വര്‍ഷത്തെ കാലാവധി മാത്രമേ ഉണ്ടാവൂ. വിദേശികള്‍ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണമെന്നും നിയമത്തില്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ എമിറാത്തികളുടെ ലൈസന്‍സിന് 10 വര്‍ഷത്തെ കാലാവധിയുണ്ട്. ഇക്കാലയളവിന് ശേഷം മാത്രം പുതുക്കിയാല്‍ മതി.

 രോഗ ബാധിതര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍

രോഗ ബാധിതര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍

നിലവില്‍ ഡ്രൈവിംഗ് ലൈസന്‍സുള്ള അപസ്മാര രോഗികള്‍, ഡ്രൈവ് ചെയ്യാന്‍ സാധിക്കാത്ത പ്രമേഹരോഗികള്‍ എന്നിവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് ഫെഡറല്‍ ട്രാഫിക് കൗണ്‍സിലര്‍ ചെയര്‍മാന്‍ മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സഫീന്‍ വ്യക്തമാക്കി. ഡ്രൈവര്‍മാരുടെ ആരോഗ്യനില ഉറപ്പുവരുത്തുന്നതിന് റിപ്പോര്‍ട്ടുകള്‍ ഗതാഗത വകുപ്പിന് ലഭ്യമാക്കുന്നതിനായി ഗതാഗതവകുപ്പിനെ ആശുപത്രികളുമായി ബന്ധിപ്പിക്കും.

വേഗതാ നിയന്ത്രണം

വേഗതാ നിയന്ത്രണം

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ജനവാസമേഖലകളിലെ വാഹനങ്ങളുടെ വേഗത 40കിലോമീറ്ററായി പരിമിതപ്പെടുത്തും. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങള്‍ക്ക് പുറമേ ഹോണ്‍ മുഴക്കുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സീറ്റ് ബെല്‍റ്റ് ആര്‍ക്കെല്ലാം

സീറ്റ് ബെല്‍റ്റ് ആര്‍ക്കെല്ലാം

കാറില്‍ യാത്ര ചെയ്യുന്ന എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നതാണ് നേരത്തെ നിലനിന്നിരുന്ന ചട്ടം. എന്നാല്‍ പുതിയ ചട്ടത്തില്‍ സീറ്റ് ബെല്‍റ്റ് സംബന്ധിച്ച കാര്യങ്ങള്‍ പരാമര്‍ശിക്കാത്തതിനാല്‍ ഡ്രൈവറും മുന്‍സീറ്റിലെ യാത്രക്കാരനും മാത്രം സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ മതിയാവും.

 കുട്ടികളുമൊത്ത് യാത്ര ചെയ്യുമ്പോള്‍

കുട്ടികളുമൊത്ത് യാത്ര ചെയ്യുമ്പോള്‍

പത്ത് വയസ്സോ 145 സെന്റീമീറ്റര്‍ ഉയരമോ ഉള്ള കുട്ടികളെ യാത്രക്കാരുടെ സീറ്റില്‍ ഇരുത്താം, നാല് വയസ്സോ അതിന് താഴെയോ പ്രായമുള്ള കുട്ടികളെ ഇരുത്തുന്നതിനായി പ്രത്യേകം കാര്‍ ചെയര്‍ ഘടിപ്പിച്ചിരിക്കണം.

 ലൈസന്‍സ് അനുവദിയ്ക്കുമ്പോള്‍

ലൈസന്‍സ് അനുവദിയ്ക്കുമ്പോള്‍

ലൈസന്‍സ് അനുവദിക്കുകയോ പുതുക്കുകയോ ചെയ്യുമ്പോള്‍ പ്രായം സംബന്ധിച്ച മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. ആരോഗ്യസംബന്ധിച്ചുള്ള സാക്ഷ്യപ്പെടുത്തല്‍, നിര്‍ദിഷ്ട ഫീസ് അടച്ച് ഡ്രൈവിംഗ് ടെസ്റ്റ് പാസായിരിക്കണം എന്നിവയും നിയമത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. 21 വയസ്സ് പൂര്‍ത്തിയായ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമാണ് ലൈസന്‍സ് അനുവദിക്കുന്നത്. എന്നാല്‍ നേരത്തെയുള്ള ചട്ടത്തില്‍ നിന്ന് വ്യത്യസ്തമായി പഴയ ലൈസന്‍സുകള്‍ പത്ത് വര്‍ഷത്തിനിടെ രണ്ട് തവണ മാത്രം പുതുക്കിയാല്‍ മതി.

വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍

വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍

രൂപമാറ്റം വരുത്തിയിട്ടുള്ള മോട്ടോര്‍ ബൈക്കുകള്‍, ഇലക്ട്രിക് സ്‌കൂട്ടറുകള്‍, നാല് ചക്രങ്ങളോടുകൂടിയ ബൈക്കുകള്‍ എന്നിവയും റോഡിലിറങ്ങാന്‍ അനുവദിക്കില്ല. ഇത്തരം വാഹനങ്ങളുണ്ടാക്കുന്ന ശബ്ദമലിനീകരണം കണക്കിലെടുത്താണ് നിയന്ത്രണംം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

English summary
Starting from July 1, new drivers of all ages will get a two-year driving licence, according to new traffic rules issued by Lt. General Shaikh Saif Bin Zayed Al Nahyan, Deputy Prime Minister and Minister of Interior.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X