കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ സ്മാര്‍ട്ട് ബ്രേസ്ലേറ്റുകള്‍ രംഗത്ത്

Google Oneindia Malayalam News

ദുബായ്: അപകടങ്ങളില്‍പ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കളുമായി പെട്ടന്ന് ബന്ധപ്പെടുവാനുള്ള സ്മാര്‍ട്ട് ബ്രേസ്ലേറ്റുകള്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. അടിയന്തിര സാഹചര്യങ്ങളില്‍ ഇതില്‍ ഘടിപ്പിച്ചിട്ടുള്ള ബട്ടണില്‍ അമര്‍ത്തുന്നതോടെ കുട്ടികളുമായി ആശയ വിനിമയം നടത്താന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും.

കുട്ടിയുടെ ഹ്യദയമിടിപ്പ് മുതല്‍ കുട്ടി ഏത് ഭാഗത്താണ് നില്‍ക്കുന്നതെന്ന വിവരങ്ങളടക്കം രക്ഷിതാക്കള്‍ക്ക് അറിയാന്‍ കഴിയും. ആഭ്യന്തരമന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ഗവണ്‍മെന്റ് പ്രോഗ്രാമിലെ 'ഹിമായതി' പദ്ധതിയുടെ ഭാഗമായാണ് ബ്രേസ്ലെറ്റുകള്‍ ഇറക്കിയിരിക്കുന്നത്. കുട്ടികളുടെ പൂര്‍ണ്ണ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലുള്ള ഉപകരണം പുറത്തിറക്കിയിരിക്കുന്നതെന്ന് സ്മാര്‍ട്ട് ഗവണ്‍മെന്റ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ലെഫ്. കേണല്‍ ഫൈസല്‍ മുഹമ്മദ് അല്‍ ഷിമ്മാരി പറഞ്ഞു.

smart-1

നാലു വയസ്സ് മുതല്‍ പതിനാറു വയസ്സുവരെയുള്ള കുട്ടികളെയാണ് പ്രധാനമായും ഉപകരണം ലക്ഷ്യമിടുന്നത്. ആരെങ്കിലും ഉപകരണം അഴിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത്തരം വിവരങ്ങളും രക്ഷിതാക്കള്‍ക്ക് അറിയുവാന്‍ കഴിയും. ഇതിനകം ഏതാണ്ട് 30,000 ലധികം ഉപഭോക്താക്കള്‍ ഉപകരണത്തിനായി സമീപിച്ചിട്ടുണ്ടെന്ന് കേണല്‍ ഫൈസല്‍ മുഹമ്മദ് അല്‍ ഷിമ്മാരി അറിയിച്ചു.

English summary
UAE introducing 'smart' bracelet for children's safety
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X