കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗ വേവിലൂടെ യുഎഇ പുതിയ ലോക റെക്കോര്‍ഡിലേക്ക്‌

Google Oneindia Malayalam News

ഷാര്‍ജ: ലഹരി ഉപയോഗം സമൂഹത്തിനെ ഏതൊക്കെ രീതിയില്‍ നശിപ്പിക്കുമെന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്തുന്നതിനും, ആരോഗ്യ പൂര്‍ണ്ണമായ ജീവിതം കുടുംബത്തിനും സമൂഹത്തിനും എത്രമാത്രം ഗുണം ചെയ്യുമെന്നുള്ള ബോധവത്കരണവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് യോഗവേയ്‌വ് എന്ന പരിപാടി സംഘടിപ്പിക്കുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെയും സ്‌കൈലൈന്‍ യൂണിവേഴ്‌സിറ്റിയുടെയും സഹകരണത്തോടെ നടത്തുന്ന പരിപാടി പുതിയ ഗിന്നസ് റെക്കോര്‍ഡ് സ്രഷ്ടിച്ച് ലോക ശ്രദ്ദ ആകര്‍ഷിക്കാനാണ് സംഘാടകര്‍ തയ്യാറെടുക്കുന്നത്.

വെള്ളിയാഴ്ച കാലത്ത് ഏഴര മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ അയ്യായിരം പേരെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ് പരിപാടിയിലെ മുഖ്യാതിഥിയായിരിക്കുമെന്ന് ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ മുരളീധരന്‍ ഷാര്‍ജയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 3500 പേര്‍ പങ്കെടുത്ത യോഗവെയ്‌വാണ് ഗിന്നസ് റെക്കോര്‍ഡിലുള്ളത്.

record-uae

പരിപാടി നേരിട്ട് വിലയിരുത്താന്‍ ഗിന്നസ് അധിക്രതരും പങ്കെടുക്കും. ഷാര്‍ജ സ്‌കൈലൈന്‍ കോളേജ് ക്യാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് .........എന്ന വെബ്‌സൈറ്റില്‍ പേര് രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിന്റെ പ്രിന്റ് ഔട്ട് കോപ്പിയായിരിക്കും പ്രവേശന പാസ്സായി കണക്കാക്കുക. യോഗ ഇനത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഏതാനും ആസനങ്ങള്‍ മാത്രമായിരിക്കും ചടങ്ങില്‍ അവതരിപ്പിക്കുക. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

വിവിധ എമിറേറ്റുകളിലെ സ്‌കൂളുകളില്‍ നിന്ന് ഏതാണ്ട് 3000 ലധികം വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുക്കും. സ്ര്ത്രീകള്‍ക്കും പത്ത് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും പേര് രെജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ടാകുമെന്നും, ദേര അല്‍ഷാബ്, ഖിസൈസ് ഗ്രാന്റ് ഹോട്ടല്‍, അല്‍ഖൈല്‍ ഗെയ്റ്റ്, സത്വ, കറാമ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഡി ഐപി റംല സൂപ്പര്‍ മാര്‍ക്കറ്റ്, ഷാര്‍ജ റോള, നാഷണല്‍ പെയിന്റ്, ഇന്ത്യന്‍ അസോസിയേഷന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും പ്രത്യേകം വാഹന സൗകര്യം ഏര്‍പ്പെടുത്തിയതായും സംഘാടകര്‍ അറിയിച്ചു.

യോഗയ്ക്കു ശേഷം ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണ പരിപാടികളുമായി 12,000 പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വാക്കത്തോണും അരങ്ങേറും. ഗ്രൗണ്ടിലേക്കുള്ള പ്രവേശനം കാലത്ത് ആറര മണിക്ക് ആരംഭിക്കും. തുടര്‍ന്ന് പരിശീലനവും ക്യത്യം 9.30 ന് യോഗയും ആരംഭിക്കും. 11.30 നാണ് പരിപാടിയുടെ സമാപനം. വാര്‍ത്താ സമ്മേളനത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ വൈഎ റഹീം, ജനറല്‍ സെക്രട്ടറി ബിജു സോമന്‍, അഡ്വ അജി കുര്യാക്കോസ്, അബ്ദുല്‍ മനാഫ്, ചന്ദ്രബാബു എന്നിവരും പങ്കെടുത്തു.

English summary
UAE is attempting a new Guinness World Record in making the longest Yoga Wave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X