കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ ഏറ്റവും വലിയ അടുക്കള ഒരുക്കി കെയ്‌ററ കാറ്ററിംങ്

Google Oneindia Malayalam News

ദുബായ്: ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിന്റെ ഭാഗമായ ദുബായ് ലാന്‍ഡില്‍ 35,000ലേറെപ്പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള ശേഷിയോടെ 24,000 ച അടി വിസ്തൃതിയുള്ള ആധുനിക അടുക്കള സംവിധാനത്തിന് കെയ്റ്റ കാറ്ററിംങ് തുടക്കമിട്ടു. ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് 2ല്‍ സ്ഥാപിച്ചിരിക്കുന്ന ഈ അടുക്കള രാജ്യത്തെ ഏറ്റവും വലിയ അടുക്കളകളിലൊന്നാണ്. നിലവില്‍ സ്‌കൂളുകള്‍, ആശുപത്രികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, സാമൂഹിക പരിപാടികള്‍ എന്നിവയ്ക്കായി ശരാശരി 30,000ത്തോളം പേര്‍ക്ക് കമ്പനി ഭക്ഷണം നല്‍കിത്തുടങ്ങിയിട്ടുണ്ട്.

യുഎഇ യിലെ ഫുഡ് സര്‍വീസ് മാനേജ്‌മെന്റ് രംഗത്ത് പ്രശസ്തമായ കെയ്റ്റ ചെറുകിട സ്വകാര്യ കാറ്ററിംങ് സേവനങ്ങള്‍ മുതല്‍ വമ്പന്‍ ചടങ്ങുകള്‍ക്കാവശ്യമായ പഞ്ചനക്ഷത്ര ഡൈനിംഗ് സേവനങ്ങള്‍ വരെ നല്‍കി വരുന്നുണ്ട്. കമ്പനിയുടെ പുതിയ അടുക്കള കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. കെയ്റ്റയുടെ ദുബായിലെ ആദ്യത്തെ ഫുഡ് സര്‍വീസ് മാനേജ്‌മെന്റ് കേന്ദ്രം തുടങ്ങാനായതില്‍ അഭിമാനമുണ്ടെന്ന് ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് റെനില്‍ കൃഷ്ണന്‍ പറഞ്ഞു.

image-keitacatering

'ഞങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും, വിശേഷിച്ചും കുട്ടികള്‍ക്ക്, ആരോഗ്യകരമായ ഭക്ഷണം നല്‍കണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം. ടീമിന്റെ ഭാഗമായുള്ള ഡയറ്റീഷ്യന്‍ ഭക്ഷണവിഭവങ്ങളുടെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 15 മില്യണ്‍ ദിര്‍ഹം മുതല്‍മുടക്കി സ്ഥാപിച്ചിരിക്കുന്ന ഈ പുതിയ അടുക്കളയിലെ താപനില, ഷെഫുമാര്‍ക്ക് ആവശ്യാനുസരണം നിയന്ത്രിക്കാന്‍ കഴിയുന്ന ആധുനിക സംവിധാനങ്ങളോടു കൂടിയതാണ്.

ഭക്ഷണവിഭവങ്ങളുടെ സുരക്ഷിതത്വത്തിനാവശ്യമായ താപനില ഉറപ്പുവരുത്താന്‍ ഇതുമൂലം കഴിയുന്നു. കൂടുതല്‍ താമസിയാതെ കെയ്റ്റയുടെ പ്രവര്‍ത്തനം മറ്റ് എമിറേറ്റുകളിലേയ്ക്കും വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

English summary
UAE: Keita Catering expands with US$4m DIP facility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X