കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ഭരണാധികാരികള്‍ പുതുവല്‍സര ദിനത്തില്‍ ദുബായില്‍ കൂടിക്കാഴ്ച നടത്തി

  • By Desk
Google Oneindia Malayalam News

ദുബയ്: പുതുവല്‍സര ദിനാഘോഷവുമായി ബന്ധപ്പെട്ട് ദുബയില്‍ ഒരുക്കിയ വിരുന്നില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അബുദബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രിം കമാന്ററുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും കൂടിക്കാഴ്ച നടത്തി. യു.എ.ഇ. സ്ഥാപകനേതാവ് ശെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അന്‍ നഹ്‌യാന്റെ സ്മരണാര്‍ഥമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇവര്‍ക്കു പുറമെ, ദുബയ് കിരീടാവകാശിയും ദുബയ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദ്, ഡെപ്യൂട്ടി പ്രധാനമന്ത്രി ശെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ശെയ്ഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് തുടങ്ങിയ പ്രമുഖരും വിരുന്നില്‍ സംബന്ധിച്ചു.

ഇറാനില്‍ മാറ്റത്തിന് സമയമായി; പ്രക്ഷോഭത്തെ സ്വാഗതം ചെയ്ത് ട്രംപ്ഇറാനില്‍ മാറ്റത്തിന് സമയമായി; പ്രക്ഷോഭത്തെ സ്വാഗതം ചെയ്ത് ട്രംപ്

പരസ്പരം പുതുവല്‍സരാശംസകള്‍ കൈമാറിയ നേതാക്കള്‍ സുപ്രധാനമായ വിവിധ വിഷയങ്ങളെക്കുറിച്ച് വിരുന്നിനിടയില്‍ ചര്‍ച്ച ചെയ്തു. ദാനധര്‍മങ്ങളുടെയും സഹിഷ്ണുതയുടെയും സന്ദേശം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സായിദിന്റെ വര്‍ഷമായാണ് പുതിയ വര്‍ഷത്തെ എല്ലാവരും നോക്കിക്കാണേണ്ടതെന്ന് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നിര്‍ദേശിച്ചതായി നേതാക്കള്‍ അറിയിച്ചു. യുഎഇയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും ജനങ്ങള്‍ക്ക് നേതാക്കള്‍ സമൃദ്ധവും സന്തോഷകരവുമായ പുതുവര്‍ഷം ആശംസിച്ചു.

uaee

രാജ്യത്തെ വികസനത്തിന്റെയും പുരോഗതിയുടെയും പാതയില്‍ മുന്നോട്ട് നയിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. യുഎഇ പൗരന്‍മാരുടെ ശാക്തീകരണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ നടപ്പിലാക്കും. രാജ്യത്തോടുള്ള പൗരന്‍മാരുടെ കൂറും സ്‌നേഹവും ശക്തമായി പ്രകടിപ്പിക്കേണ്ട സന്ദര്‍ഭമാണിതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിവിധ ആഘോഷ പരിപാടികളോടെയാണ് യുഎഇയിലെ സ്വദേശികളും പ്രവാസികളുമായ ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റത്.

English summary
uae leaders meet in dubai on newyear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X